ചിതല്‍പ്പുറ്റില്‍ അകപ്പെട്ട ആനക്കുട്ടിക്ക് ദാരുണാന്ത്യം
പിന്കാലുകള് ചിതല്‍പ്പുറ്റില്‍ കുടുങ്ങിപ്പോയ ആനക്കുട്ടിക്ക് ദാരുണാന്ത്യം. കംബോഡിയയിലെ കംബോഡിയയിലെ കെയോ സെയ്മ വന്യജീവി സങ്കേതത്തിലെ വനത്തിനുള്ളിലാണ് ചിതല്‍പ്പുറ്റില്‍ കുടുങ്ങി ആനക്കുട്ടി ചെരിഞ്ഞത്.
വനത്തില്‍ ചിതല്‍പ്പുറ്റിന്റെ താഴെയുള്ള കുഴിയില്‍ വീണ ആനക്കുട്ടി പുറത്തു കടക്കാനാകാതെ മരണത്തിനു കീഴടങ്ങുകയായിരുന്നു.
വന്യജീവി സങ്കേതത്തിലെ ഉള്‍ക്കാട്ടിലാണ് സംഭവം നടന്നത് അതുകൊണ്ട് വനപാലകരും ഇക്കാര്യം അറിയാന്‍ വൈകി.
ആനക്കുട്ടിയെ രക്ഷിക്കാന്‍ ആനക്കൂട്ടം ശ്രമിച്ചതിനെ തുടര്‍ന്ന് അവിടെയുള്ള മണ്ണ് കൂടുതല്‍ ഉറച്ചുപോയിട്ടുണ്ട്.
അതുകൊണ്ടാണ് ആനക്കുട്ടിക്ക് തിരിച്ചു കയറാനാകാത്ത അവസ്ഥയിലേയ്ക്ക് എത്തിയത്. ഒരു മാസം മാത്രമാണ് ആനക്കുട്ടിയുടെ പ്രായം.
https://www.facebook.com/Malayalivartha