അയ്യപ്പ ഭക്തര്‍ക്ക് വിശ്രമത്തിന് മദ്രസയില്‍ സൗകര്യമൊരുക്കി പൊന്നാനിയിലെ പള്ളി മാതൃകയായി
പൊന്നാനി താവളക്കുളത്തെ പള്ളിയില്‍ അയ്യപ്പ ഭക്തര്‍ക്ക് വിശ്രമിക്കാനും ഭക്ഷണം പാചകം ചെയ്യാനും സൗകര്യമൊരുക്കി മാതൃകയായി.
ആന്ധ്രയില്‍ നിന്ന് ശബരിമലയിലേക്ക് പോകുന്ന അയ്യപ്പ ഭക്തര്‍ക്കാണ് വിശ്രമത്തിന് സൗകരമൊരുക്കി പള്ളികമ്മിറ്റി ഭാരവാഹികള്‍ മാതൃകയായത്.
പുതുപൊന്നാനി - ചാവക്കാട് ദേശീയപാതയിലെ വെളിയങ്കോട് താവളക്കുളം മസ്ജിദുല്‍ മുജാഹിദിന് കമ്മറ്റിയാണ് പള്ളിയോട് ചേര്‍ന്നുള്ള മദ്രസയില്‍ വിശ്രമിക്കാനും ഭക്ഷണം പാകംചെയ്യുവാനും അവസരമൊരുക്കി മതസൗഹാര്‍ദ്ദത്തിന്റെ വലിയ സന്ദേശം പകര്‍ന്നത്.
ഞായറാഴ്ച പകലില്‍ ഇവിടെ മണിക്കൂറുകളോളം ചെലവഴിച്ചാണ് അയ്യപ്പഭക്തര്‍ മടങ്ങിയത്. 28 പേരടങ്ങുന്ന സംഘമാണ് ഉണ്ടായിരുന്നത്. ഇതാദ്യമായാണത്രേ അവര്‍ മറ്റൊരു ആരാധനകേന്ദ്രത്തില്‍ വിശ്രമിക്കുന്നത്. മതസൗഹാര്‍ദ്ധത്തിന്റെ നല്ല പാഠങ്ങള്‍ പരസ്പരം കൈമാറിയതിന്റെ സന്തോഷത്തിലാണ് ഇരുകൂട്ടരും.
https://www.facebook.com/Malayalivartha