പതിനെട്ടുകാരിയെ കൊന്ന കേസിലെ പ്രതിയെ പോലീസ് കണ്ടെത്തിയത് സെല്‍ഫിയുടെ സഹായത്തോടെ ; സംഭവം ഇങ്ങനെ
പതിനെട്ടുകാരിയെ കൊന്ന കേസിലെ പ്രതിയെ പോലീസ് കണ്ടെത്തിയത് സെല്‍ഫിയുടെ സഹായത്തോടെ . കൊല്ലപ്പെടുന്നതിന് മിനിറ്റുകള്‍ക്കു മുന്‍പ് പെണ്‍കുട്ടിയും കൊലയാളിയും ഫേസ്ബുക്കില്‍ ഇട്ട സെല്‍ഫി ചിത്രമാണ് കൊലയ്ക്ക് ഉപയോഗിച്ച ആയുധം സഹിതം പ്രതിയെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്. കാനഡയിലാണ് സംഭവം.
ബ്രിട്ട്നീ ഗാര്‍ഗോള്‍ (18) ആണ് രണ്ടു വര്‍ഷം മുന്‍പ് കാനഡയില്‍ കൊല്ലപ്പെട്ടത്. കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ചാണ് ബ്രിട്ട്നിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സസ്കാടൂണിലാണ് ബ്രിട്ട്നിയുടെ മൃതദേഹം കണ്ടെത്തിയത്.
സമീപത്തായി ബ്രിട്ട്നിയുടെ സുഹൃത്ത് ചെയെന്നീ റോസ് അന്റോണി (21)യുടെ ബെല്‍റ്റും കണ്ടെത്തിയിരുന്നു. എന്നാല്‍ കൊലയാളി ബ്രിട്ട്നിയുടെ ആത്മ സുഹൃത്ത് അന്റോണിയാണെന്ന് ഒരിക്കലും പോലീസ് കരുതിയിരുന്നില്ല. കഴുത്തുഞെരിക്കാന്‍ ഉപയോഗിച്ച തുടല് പോലെയുള്ള ആ ബെല്‍റ്റിന്റെ ഉടമസ്ഥനെ തേടിയുള്ള അന്വേഷണമാണ് കേസില്‍ നിര്‍ണായക തുമ്പായ ഫേസ്ബുക്കിലെ സെല്‍ഫി ചിത്രത്തില്‍ കൊണ്ടുചെന്നെത്തിച്ചത്.
മരിക്കുന്നതിനു മണിക്കൂറുകള്‍ക്ക് മുന്‍പ് ഇരുവരും എടുത്ത ചിത്രത്തില്‍ ബ്രിട്ട്നിയുടെ കഴുത്തില്‍ ഈ തുടല് ബെല്‍റ്റ് അന്റോണി ചുറ്റിപ്പിടിച്ചിരുക്കുന്നത് പോലീസ് കണ്ടെത്തി. ഇരുവരും ചിരിച്ചുകൊണ്ടുള്ള ചിത്രമാണ് പുറത്തുവന്നത്. തുടര്‍ന്നുള്ള അന്വേഷണമാണ് കൊലപാതക കാരണത്തിലേക്ക് വഴി തുറന്നത്.
സംഭവ ദിവസം ഇരുവരും ഒരുമിച്ച് മദ്യപിച്ചിരുന്നു. തുടര്‍ന്ന് വാക്കേറ്റമുണ്ടാകുകയും അന്റോണി ബ്രിട്ട്നിയെ മര്‍ദ്ദിക്കുകയും ബെല്‍റ്റുകൊണ്ട് കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിക്കുകയും ചെയ്തു. തുടര്‍ന്ന് ഉപേക്ഷിച്ചുപോയി. ഇക്കാര്യം അന്റോണി മറ്റൊരു സുഹൃത്തിനോട് പറയുകയും ചെയ്തിരുന്നു. എന്നാല്‍ ബ്രിട്ട്നി മരിച്ചുപോയിരുന്നു എന്ന കാര്യം അവള് മനസ്സിലാക്കിയിരുന്നില്ല.
കുറ്റം സമ്മതിച്ച അന്റോണിക്കെതിരെ സെക്കണ്ട് ഡിഗ്രി കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ അന്റോണി കുറ്റക്കാരിയാണെന്ന് കോടതി തിങ്കളാഴ്ച കണ്ടെത്തി ഏഴു വര്‍ഷം തടവിനും ശിക്ഷിച്ചു.
https://www.facebook.com/Malayalivartha