Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'എന്തുകൊണ്ടെനിക്കു മാത്രം മീനില്ല' എന്ന് സങ്കടപ്പെടുന്ന കൊച്ചുപെൺകുട്ടി നിങ്ങൾക്ക് പരിഹാസപാത്രമാണ്! പെൺകുട്ടികളുടെ ആഹാരം ആൺകുട്ടികളെ അപേക്ഷിച്ച് നിലവാരം കുറഞ്ഞതാകുന്നത് നിങ്ങൾ അത്രത്തോളം നോർമലൈസ് ചെയ്തുവെച്ചിട്ടുണ്ട്"; അനുപമ ആനമങ്ങാട് പറയുന്നു...

19 JANUARY 2018 08:28 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരത്ത് നടന്ന ടെഡ് ടോക്സില്‍ സംസാരിക്കവെ താനൊരു ഫെമിനിസ്റ്റ് ആണെന്നും ഫെമിനിസം ആരംഭിച്ചത് ഒരു പൊരിച്ച മീനില്‍ നിന്നാണെന്നും തന്റെ തന്നെ ഒരു അനുഭവം പങ്കുവച്ചുകൊണ്ട് നടി റിമ കല്ലിങ്കൽ പറഞ്ഞിരുന്നു. റിമയുടെ ഈ പ്രസ്‍താവനയെ നിരവധിപ്പേർ ട്രോളിയിരുന്നു. പൊരിച്ച മീനിന്റെ കാര്യത്തിൽ മാത്രമല്ല മുലയൂട്ടുന്നതിലും വിവേചനമുണ്ടെന്ന് അനുപമ ആനമങ്ങാടിന്റെ ഫേസ്ബുക്ക് കുറിപ്പ്.

അനുപമ ആനമങ്ങാടിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;


പെൺജീവിതം:

'പൊരിച്ചമീൻ കിട്ടാത്തതിന് ഫെമിനിസ്റ്റായവൾ' എന്ന പരിഹാസങ്ങൾ പലതും കണ്ടു, റിമ കല്ലിങ്കലിനെ ടാർഗറ്റ് ചെയ്ത്.

കുറച്ചുനാൾ മുമ്പ് മുലയൂട്ടലിനെ പറ്റി ഒരു പോസ്റ്റ് ഇട്ടപ്പോൾ അതിലൊരാൾ വന്നു പറഞ്ഞതോർക്കുന്നു. നാട്ടുനടപ്പ്, പെൺകുട്ടികൾക്ക് ഒന്നരവയസ്സുവരെയും ആൺകുട്ടികൾക്ക് രണ്ടുവയസ്സുവരെയും മുലയൂട്ടണമെന്നാണ് എന്ന്.

പെൺഭ്രൂണഹത്യ വഴി ഗർഭപാത്രത്തിൽ തുടങ്ങുന്ന വിവേചനമാണ് പെൺകുട്ടികളോട്! അതുകഴിഞ്ഞ് മുലപ്പാലിന്റെ കാര്യത്തിലും രണ്ടു നിയമങ്ങളാണ്. പെൺകുട്ടിക്ക് ആൺകുട്ടിയേക്കാൾ ആറുമാസം മുമ്പേ മുലയൂട്ടൽ നിർത്താമെന്നാണത്രേ നാട്ടുനടപ്പ്! ഇന്ത്യയിൽ, മുലയൂട്ടൽ ആൺകുട്ടികൾക്ക് കൂടുതൽ കാലവും പെൺകുട്ടികൾക്ക് കുറവുമാണ് എന്നൊരു പഠനറിപ്പോർട്ടും പറയുന്നു; ഇതാകട്ടെ കൂടുതൽ പെൺകുഞ്ഞുങ്ങളുള്ള വീടുകളിൽ കൂടുതൽ രൂക്ഷവുമാണ്. (ലോകാരോഗ്യസംഘടന പറയുന്നത് ആറുമാസം വരെ മുലപ്പാൽ മാത്രം, ഒരു വയസ്സുവരെ പ്രധാനപോഷക ഉറവിടം മുലപ്പാൽ, രണ്ടു വയസ്സുവരെ സപ്ലിമെന്റ് ആയി മുലപ്പാൽ എന്നാണ്; ലിംഗവ്യത്യാസമില്ല!)

അതായത്, നിങ്ങൾ പരിഹസിക്കുന്ന ആ പൊരിച്ചമീൻ പരാതി ഒരു വെറും പരിഭവമല്ല! ഗ്ലോബൽ ജെൻഡർ ഗാപ് റിപ്പോർട്ടിലെ ഒരു പ്രധാന ഇൻഡക്സ് ആണ് ആരോഗ്യം. പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള പോഷകാഹാരക്കുറവിന്റെ വ്യത്യാസം അതിലൊരു പ്രധാനഘടകമാണ്. മൊത്തം ജെൻഡർ ഗാപ് ഇൻഡക്സിൽ ഇന്ത്യ പുറകിൽ നിൽക്കുന്നതിന്റെ പ്രധാനകാരണം രണ്ടു സൂചകങ്ങളാണ്; ഒന്ന്, 'Health and Survival index' (141-മത്); മറ്റൊന്ന്, Economic Participation and Opportunities for Women (139-മത്). ആകെ 144 രാജ്യങ്ങളിൽ ആണിത്.

ആരോഗ്യസൂചികയിൽ 144 രാജ്യങ്ങളിൽ 141 ആണ് ഇന്ത്യയുടെ സ്ഥാനം; അതായത് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ആരോഗ്യനിലവാരം ഏറ്റവും മോശമായിരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ! പരിമിതവിഭവശേഷിയുള്ള വീടുകളിലാകട്ടെ, ആഹാരത്തിലെ വിവേചനം കൂടുതൽ പ്രഹരശേഷിയുള്ളതുമാണ്. പെൺകുട്ടികളുടെ ആഹാരത്തിലെ പോഷകത്തോടൊപ്പം അളവും വല്ലാതെ കുറയും. ഇന്ത്യയിൽ പെൺകുട്ടികളുടെ ശിശുമരണനിരക്ക് ആൺകുട്ടികളേക്കാൾ വളരെ കൂടുതൽ ആണെന്നാണ് റിപ്പോർട്ട്. Poverty hits girl children and women worse!

ആരോഗ്യസൂചികയിൽ ഇന്ത്യയുടെ സ്ഥാനം പുറകിലാണെന്നതിലത്ഭുതമില്ല; കാരണം ഊണ്മേശയിൽ 'എന്തുകൊണ്ടെനിക്കു മാത്രം മീനില്ല' എന്ന് സങ്കടപ്പെടുന്ന കൊച്ചുപെൺകുട്ടി നിങ്ങൾക്ക് പരിഹാസപാത്രമാണ്! പെൺകുട്ടികളുടെ ആഹാരം ആൺകുട്ടികളെ അപേക്ഷിച്ച് നിലവാരം കുറഞ്ഞതാകുന്നത് നിങ്ങൾ അത്രത്തോളം നോർമലൈസ് ചെയ്തുവെച്ചിട്ടുണ്ട്. അത്തരം വ്യവസ്ഥാപിതരീതികൾ ആരെങ്കിലും ചൂണ്ടിക്കാണിക്കുന്നത് നിങ്ങൾക്ക് ചിരിയുണർത്തുന്ന തമാശയാണ്.

നിങ്ങളുടെ തീന്മേശയിലും മകന് പൊരിച്ചമീനും മുട്ടയും മകൾക്ക് മീൻകറിയുടെ ചാറും ആയിരിക്കാം; അതിനെ മകൾ ചോദ്യം ചെയ്താൽ ആ കൊച്ചുകുഞ്ഞിനെ നിങ്ങൾ പരിഹസിക്കുമായിരിക്കാം; കാര്യം മനസ്സിലാകാതെയുള്ള അവളുടെ കണ്ണീർ നിങ്ങളുടെ പൊട്ടിച്ചിരിയിൽ നിഷ്പ്രഭമാകുമായിരിക്കാം; അങ്ങനെ ആ പ്രായത്തിലേ തന്നെ, ആൺകുട്ടികൾ അർഹിക്കുന്നതൊന്നും താനർഹിക്കുന്നില്ലെന്ന ബോധം നിങ്ങളവളിൽ കുത്തിവെക്കുന്നുണ്ടായിരിക്കാം!

പാലായാലും മുട്ടയായാലും മീനായാലും കോഴിക്കാലായാലും ആണുങ്ങൾക്കു കൊടുത്ത് ബാക്കിയുള്ളത് മാത്രം തിന്നുശീലിച്ച അമ്മമാർ, 'വിട്ടുകൊടുത്തു' ശീലിപ്പിച്ചു വളർത്തുന്ന പെൺകുട്ടികൾ, ഈ പ്രിവിലേജ് തന്റെ ജന്മാവകാശമെന്ന് ധരിച്ചുവളരുന്ന ആൺകുട്ടികൾ; ഇതൊക്കെ നമ്മുടെ സമൂഹത്തിൽ സർവസാധാരണമായ കാഴ്ചയാണ്. So normalized that the privileged idiots find a simple protesting statement against it worthy of mockery!

ഇവിടെ നിൽക്കുന്നില്ല, പ്രൈമറി സ്കൂളിൽ പോകുന്ന പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും അനുപാതം, സെക്കണ്ടറി വിദ്യാഭ്യാസം പൂർത്തിയാക്കുന്ന പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും അനുപാതം, സ്പോർട്ട്സ്, സിനിമ, ശാസ്ത്രഗവേഷണം പോലുള്ള മേഖലകൾ സ്വന്തം താത്പര്യപ്രകാരം തെരഞ്ഞെടുക്കാൻ കഴിയുന്ന പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും അനുപാതം, വരുമാനമുള്ള ജോലി ചെയ്യുന്ന സ്ത്രീകളുടെയും പുരുഷന്മാരുടേയും അനുപാതം (66% of women's work is unpaid, compared to 12% of men's work!), ഒരേ ജോലിയിലെ ശമ്പളത്തിൽ സ്ത്രീ പുരുഷ വ്യത്യാസം, വീട്ടുജോലികളിലെയും കുഞ്ഞുങ്ങളെ പരിരക്ഷിക്കുന്നതിലെയും പ്രയത്നത്തിലെ സ്ത്രീ പുരുഷ വ്യത്യാസം, ആശുപത്രിസേവനങ്ങൾ ലഭ്യമാക്കാൻ സാധിക്കുന്നതിലെ സ്ത്രീ പുരുഷ വ്യത്യാസം എന്നിങ്ങനെ ജെൻഡർ അനുസരിച്ചുള്ള വ്യത്യാസങ്ങൾ ഓരോ തലത്തിലും ഓരോ പടിയിലുമുണ്ട്! എല്ലായിടത്തും മോശമാകുന്നത് സ്ത്രീയുടെ സൂചികയാണ്. ഇത് ഒട്ടും യാദൃശ്ച്ഛികമല്ല!

ഇതൊക്കെ സൗകര്യപൂർവം മറന്ന്, സ്വന്തം വീട്ടിലെ സ്ത്രീകളെ അപേക്ഷിച്ച് തനിക്കുള്ള പ്രിവിലേജ് പോലും കണ്ണിൽ പെടാത്തവിധം നോർമലൈസ് ചെയ്ത, ഒരു കൊച്ചുപെൺകുട്ടിയുടെ 'പൊരിച്ചമീൻ കിട്ടാത്ത പരാതി' അവൾ മുതിർന്നു ഫെമിനിസ്റ്റായെന്ന കാരണത്താൽ പരിഹാസവിഷയമായി തോന്നുന്ന, 'ഇവിടെയെവിടെ സ്ത്രീവിവേചനം' എന്നാശ്ചര്യപ്പെടുന്ന ഓരോരുത്തരോടും പറയാനുള്ളത് ഇത്രയേയുള്ളൂ... #OMKV !!!

(വിശദവായനക്കായി ഗ്ലോബൽ ജെൻഡർ ഗാപ് ഇൻഡക്സ് റിപ്പോർട്ട് 2017 ന്റെ ലിങ്ക് - https://www.weforum.org/r…/the-global-gender-gap-report-2017

ഇത് ലളിതമായി വിശദീകരിക്കുന്ന പത്രവാർത്ത - https://www.google.co.in/…/india-s…/article19966894.ece/amp/)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (20 minutes ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (26 minutes ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (33 minutes ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (38 minutes ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (48 minutes ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (52 minutes ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (1 hour ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (1 hour ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (1 hour ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (1 hour ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (4 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (5 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (5 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (7 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (7 hours ago)

Malayali Vartha Recommends