സൗന്ദര്യം കൂട്ടാൻ ഈ ക്രീം ഉപയോഗിച്ചാൽ കാത്തിരിക്കുന്നത് ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ; ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി ദുബായ് മുനിസിപ്പാലിറ്റി
ശരീരത്തിന് കേടുപാടുകൾ ഉണ്ടാക്കുന്നതും കൃത്യമായി റജിസ്റ്റർ ചെയ്യാത്തതുമായ ‘ഫൈസ’ എന്ന പേരിലുള്ള സൗന്ദര്യ വർധക ക്രീം ഉപയോഗിക്കരുതെന്ന് ജനങ്ങൾക്ക് ദുബായ് മുനിസിപ്പാലിറ്റി ഹെൽത്ത് ആൻഡ് സെയ്ഫ്റ്റി ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്. ഈ സൗന്ദര്യവര്‍ധക ക്രീമിന്റെ പരസ്യം സമൂഹമാധ്യമങ്ങളിലും മറ്റും വ്യാപകമാണ്. ലൈസന്‍സുള്ള ഉല്‍പ്പനങ്ങളുടെ പട്ടികയില്‍ ഈ ക്രീം ഇല്ല. കൂടാതെ ഇതില്‍ ഉപയോഗിച്ചിരിക്കുന്ന രാസവസ്തുക്കള്‍ പലതും ഗുരുതര പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും മുന്നറിയിപ്പില്‍ മുനിസിപ്പാലിറ്റി വ്യക്തമാക്കുന്നു.
ഹൈഡ്രോക്വിനോണ്‍, മെര്‍ക്കുറി, ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന മറ്റ് രാസവസ്തുക്കുള് എന്നിവ ഈ സൗന്ദര്യവര്‍ധക ക്രീമില്‍ ഉണ്ടെന്നാണ് മുനിസിപ്പാലിറ്റിയുടെ കണ്ടെത്തല്‍. ചര്‍മത്തിലുള്ള മെലാനിന്റെ അളവ് കുറയ്ക്കാന്‍ ഹൈഡ്രോക്വിനോണ്‍ സഹായിക്കും. ഇതിലൂടെ ചര്‍മം കൂടുതല്‍ മൃദുലവും നിറം കൂടുതലായി തോന്നുകയും ചെയ്യും. എന്നാല്‍, നിരന്തം ഇവ ഉപയോഗിക്കുന്നതിലൂടെ യുവിഎ, യുവിബി രശ്മികള്‍ ശരീരത്തില്‍ ഏല്ക്കുകയും സൂര്യതാപം ഏല്‍ക്കാനും സാധ്യതയുണ്ട്. ചര്‍മ്മത്തിലുണ്ടാകുന്ന കാന്‍സറിനും ഇവ കാരണമായേക്കും.
ഈ ഉല്‍പ്പന്നം എവിടെയെങ്കിലും വില്‍പ്പനയ്ക്കായി കാണുകയാണെങ്കില്‍ മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha