Widgets Magazine
17
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഹീമിനായുള്ള മോചന ദ്രവ്യം സൗദിയിലെത്തിക്കാനുള്ള ശ്രമം ഊർജ്ജിതം; വധശിക്ഷ റദ്ദാക്കാനുള്ള അപേക്ഷ സൗദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു...


ഇറാൻ അയച്ച ഡ്രോണുകളെയും മിസൈലുകളെയും തകർക്കാൻ ഇസ്രയേലിന് ചെലവായത് 55 കോടി ഡോളർ; അഞ്ചുമണിക്കൂറിനിടെ ഇറാൻ തൊടുത്തത് മുന്നൂറിലേറെ ഡ്രോണുകളും മിസൈലുകളും...


അബ്ദുൽ റഹീമിനായി ദിയാധനം സ്വരൂപിച്ച് മോചനത്തിനായി മനുഷ്യസ്നേഹികൾ കൈകോർത്തതിന് പിന്നാലെ, നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടൽ വേണമെന്ന് ആവശ്യം ശക്തം...


ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് ഷോയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്; പരിപാടിയിലൂടെ സംപ്രേഷണ ചട്ടങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാൻ കോടതി ഉത്തരവ്...


ഒളിപ്പിച്ചത് ഇന്ന് ശക്തിയാകും... മലപ്പുറത്ത് ഇന്ന് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ; മുസ്ലിം ലീഗ് നേതാക്കളും പങ്കെടുക്കും; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി; കേരള മുഖ്യമന്ത്രി എന്തിന് എന്നെ ആക്രമിക്കുന്നു, 2 മുഖ്യമന്ത്രിമാര്‍ ജയിലിലായിട്ടും പിണറായിയെ തൊട്ടില്ല

അറിയണം ഈ അസാധാരണ വ്യക്തിത്വത്തെ, നാം അറിയാതെ നമിച്ചുപോകും.!;വിദേശ ഡോക്ടറേറ്റും ഫെലോഷിപ്പും ഉന്നത ഉദ്യോഗവും ലക്ഷങ്ങൾ ശമ്പളവും ഉപേക്ഷിച്ച അലോക് സാഗർ ; റിസർവ് ബാങ്ക് ഗവർണ്ണർ രഘുറാം രാജൻ ഉൾപ്പെടെ നിരവധി പ്രമുഖർ ശിഷ്യഗണത്തിലുള്ള അതുല്യ അധ്യാപകന്റെ ജീവിതം ഇങ്ങനെ

22 JANUARY 2018 06:08 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

അറിയണം ഈ അസാധാരണ വ്യക്തിത്വത്തെ, നാം അറിയാതെ നമിച്ചുപോകും.!തീർച്ചയായും അസാധാരണ വ്യക്തിത്വത്തിനുടമയാണ് ഇദ്ദേഹം. റിസർവ് ബാങ്ക് ഗവർണ്ണർ രഘുറാം രാജനെ ഇദ്ദേഹം പഠിപ്പിച്ചിട്ടുണ്ട് എന്നത് വിശ്വസിക്കാൻ കഴിയുന്നോ? തീർന്നില്ല വിദേശ ഡോക്ടറേറ്റും ഫെലോഷിപ്പും നേടിയ ഇദ്ദേഹം ഡൽഹി IIT യിലെ പ്രൊഫസറായിരുന്നു. അല്ലേ അസാധാരണ വ്യക്തിത്വം ?

അലോക് സാഗർ അതാണ് പേര്‌. 1950 ൽ ഡൽഹിയിൽ ജനിച്ച അലോക് സാഗർ ഡൽഹി IIT യിൽ നിന്ന് ഇലക്ട്രോണിക് എഞ്ചിനീറിങ് ൽ B Tech ചെയ്തശേഷം 1977 ൽ അമേരിക്കയിലെ ഹൂസ്റ്റൺ യൂണിവേഴ്സിറ്റി - ടെക്‌സാസിൽ നിന്ന് റിസെർച്ചിൽ ഡിഗ്രി (ഡോക്ടറേറ്റ് ) കരസ്ഥമാക്കി . ടെക്‌സാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് തന്നെ സാമൂഹ്യ ശാസ്ത്രത്തിൽ പോസ്റ്റ് ഡോക്ടറേറ്റ് നേടി. അതിനുശേഷം ഡെൽഹൗസി യൂണിവേഴ്സിറ്റി കാനഡയിൽ നിന്ന് ഫെല്ലോഷിപ്പ് . ഇതൊക്കെക്കഴിഞ്ഞശേഷം അദ്ദേഹം തിരിച്ചു ഡൽഹിയിലെത്തി ഡൽഹി IIT യിൽ പ്രൊഫസറായി ജോലിക്കു ചേർന്നു. 1982 ൽ നമ്മുടെ മുൻ റിസർവ് ബാങ്ക് ഗവർണറായിരുന്ന രഘുറാം രാജൻ , ഡൽഹി IIT യിൽ അലോക് സാഗറിന്റെ വിദ്യാർഥിയായിരുന്നു.

അവിടെ മനസ്സുമടുത്തപ്പോൾ അദ്ദേഹം ജോലിയുപേക്ഷിച്ചു യാത്രയായി. ഗ്രാമങ്ങളു ടെയും ഗ്രാമീണരുടെയും ഹൃദയം തൊട്ടറിയാൻ. അറിവുകൾ നേടിയും നല്കിയുമുള്ള നിലയ്‌ക്കാത്ത യാത്രകൾ. ഉത്തർപ്രദേശിലെ ബാന്ദ, ബീഹാറിലെ സിന്ഗഭും , ജംഷഡ്‌പൂർ ,ഹോഷൻഗാബാദ്, റസൂലിയ ,കേസല തുടങ്ങിയ മേഖലകളിലെ ആദിവാസി ഗ്രാമങ്ങളിൽ താമസിച്ചു. അവരുടെ ജീവിതം മനസ്സിലാക്കി അവരെ അടുത്തറിഞ്ഞു. അവരിൽ വ്യാപ്തമായിരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ദാരിദ്ര്യവും ഇല്ലാതാക്കാൻ അദ്ദേഹം അഹോരാത്രം പരിശ്രമിച്ചു. അവർക്കു വേണ്ട മാർഗ്ഗനിര്ദേശങ്ങൾ അദ്ദേഹം നൽകി. വരൾച്ചാകാലത്തു ഗ്രാമവാസികൾ നേരിട്ടിരുന്ന ജലക്ഷാമത്തിനും ദാരിദ്ര്യത്തിനും പരിഹാരം കാണാൻ ഗ്രാമത്തിൽ ധാരാളം ഫലവൃക്ഷത്തൈകളും പച്ചക്കറികളും മറ്റു വിളകളും ഗ്രാമീണരുടെ സഹായത്തോടെ നട്ടുവളർത്തി. കുളങ്ങൾ കുഴിച്ചു മഴവെള്ളം സംഭരിച്ചു ജലസേചനം നടപ്പാക്കി..

1990 മുതൽ അദ്ദേഹം മദ്ധ്യപ്രദേശിലെ ബൈത്തൂൾ ജില്ലയിലുള്ള ആദിവാസിഗ്രാമമായ 'കോച്ചുമാഹൂ' വിൽ സ്ഥിരതാമസമാണ്.

നാല് കാലുകളുള്ള ഒരു കൂരയും ഒരു പഴയ സൈക്കിളും 3 പൈജാമയും കുർത്തയുമാണ് ഇന്ന് അദ്ദേഹത്തിൻറെ സ്വന്തം പ്രോപ്പർട്ടി എന്ന് പറയാവുന്നത്.. വളരെ സാധാരണ ജീവിതം നയിക്കുന്ന അദ്ദേഹം അവിടെയുള്ള ഗ്രാമങ്ങൾ മുഴുവൻ ഹരിതാഭമാക്കാനുള്ള ശ്രമത്തിലാണ്. ഇതുവരെ ഗ്രാമീണരുടെ സഹകരണത്തോടെ അൻപതിനായിരം ഫലവൃക്ഷങ്ങളാണ് വച്ചുപിടിപ്പിച്ചിരിക്കുന്നത്. ഫലവൃക്ഷങ്ങളുടെ വിത്തുകൾ അദ്ദേഹം സ്വയം ശേഖരിച്ചുകൊണ്ടുവന്നു നാട്ടുകാർക്ക് വിതരണം ചെയ്യുകയാണ് പതിവ്. ആദിവാസികളിൽ സാമൂഹ്യബോധം ഉണ്ടാക്കിയെടുക്കാനും അതുവഴി അവകാശങ്ങൾക്കു വേണ്ടി പോരാടാനും അദ്ദേഹം പഠിപ്പിച്ചു. ഗ്രാമങ്ങളിൽ കുളങ്ങളും ,ആശുപത്രിയും സ്‌കൂളുകളും ഉണ്ടായി. റോഡുകൾക്കും കുടിവെള്ളത്തിനുമായി അധികാരികളിൽ സമ്മർദ്ദം ചെലുത്തിയത് ഫലം കണ്ടെങ്കിലും അദ്ദേഹം അവരുടെ കണ്ണിലെ കരടായി മാറി. ചൂഷണത്തിനെതിരെ പോരാടിയവർക്കൊക്കെയുണ്ടായ അനുഭവം അദ്ദേഹത്തിനുമുണ്ടായി. അദ്ദേഹം നക്സലൈറ്റാണെന്നു വരെ മുദ്രകുത്തപ്പെട്ടു.

പട്ടിണിയോട് പടപൊരുതി വിജയം കൈപ്പിടിയിലൊതുക്കാൻ തങ്ങളെ പ്രാപ്തരാക്കിയ അദ്ദേഹത്തെ അവിടുത്തെ ആദിവാസി സമൂഹം ദൈവതുല്യനായാണ് കണക്കാക്കു ന്നത്. രാവിലെ സൈക്കിളിൽ ഊരു ചുറ്റുന്ന അദ്ദേഹം വൃക്ഷതൈകൾക്കു വെള്ളവും വളവുമിടാൻ ഗ്രാമീണരെ ഓർമ്മിപ്പിക്കുന്നതോടൊപ്പം പല ഗ്രാമത്തിലെയും കുട്ടികളെ പഠിപ്പിക്കാനും സമയം കണ്ടെത്തുന്നു. യുവാക്കൾക്ക് പഠനത്തിനുള്ള മാർഗ്ഗനിർദ്ദേശവും മുടങ്ങാതെ നൽകുന്നു.ഒപ്പം ഉന്നതപഠനം നടത്താനുള്ള പരിശീലനവും മറ്റു സഹായങ്ങളും അദ്ദേഹം ആദിവാസി യുവസമൂഹത്തിനു നൽകിവരുന്നുണ്ട്. ഒരൊറ്റ കുട്ടിപോലും അവിടെ സ്‌കൂളിൽ പോകാതെയില്ല .അതിനുള്ള പ്രേരണയും കാരണവും അദ്ദേഹം മാത്രമാണ്.

അലോക് സാഗറിനെ ( പ്രൊഫസർ ഡോക്ടർ അലോക് സാഗർ ) ജില്ലാ ഭരണകൂടം സംശയത്തോടെ വീക്ഷിക്കാൻ തുടങ്ങി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത് അദ്ദേഹത്തോട് അവിടം വിട്ടുപോകാൻ കളക്ടറുടെ നിർദ്ദേശമുണ്ടായി. അധികാരികളും പോലീസും നൽകിയ റിപ്പോർട്ടുകൾ അദ്ദേഹത്തിനെതിരായിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സംശായാസ്പദനായ രഹസ്യ മനുഷ്യൻ എന്നായിരുന്നു റിപ്പോർട്ട് . അതായത് അദ്ദേഹം ഒരു നക്സലൈറ്റ് അനുഭാവിയാകാം എന്ന ധ്വനി ആ റിപ്പോർട്ടിലുണ്ടായിരുന്നു. ബൈത്തൂൾ ഒരു നക്സൽ ബാധിത മേഖലയല്ലായിരുന്നെങ്കിലും ആദിവാസികളുടെ ഉന്നമനത്തിനായി അഹോരാത്രം പ്രവർത്തിക്കുന്ന ഈ വ്യക്തി നക്സലൈറ്റ് തന്നെയെന്ന് പോലീസും അധികാരികളും വിലയിരുത്തി .

ജനങ്ങൾ അദ്ദേഹത്തിനു പൂർണ്ണ പിന്തുണയേകി അതുകൊണ്ടുതന്നെ അവരെവിട്ട് എങ്ങും പോകാൻ അദ്ദേഹത്തിനാകുമായിരുന്നില്ല.അലോക് സാഗറിന്റെ ജനസമ്മി തിയിൽ ചില പ്രാദേശിക നേതാക്കളും അസൂയാലുക്കളായിരുന്നു. അവരുടെ പരാതിയും കളക്ടറുടെ നിർദ്ദേശം പാലിക്കാതിരുന്നതും മൂലം അദ്ദേഹത്തെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കപ്പെട്ടു.

പോലീസ് സ്റ്റേഷനിൽ അദ്ദേഹത്തിൻറെ ഡിഗ്രികൾ കണ്ട് അധികാരികൾ ഞെട്ടി. IIT പ്രൊഫസറും,ഡോക്ടറേറ്റും, റിസർവ് ബാങ്ക് ഗവർണറെ വരെ പഠിപ്പിച്ച വ്യക്തിയുമാണ് തങ്ങളുടെ മുന്നിൽ മുഷിഞ്ഞ പൈജാമയും കുർത്തയും ധരിച്ചിരിക്കുന്നതെന്ന്‌ ആർക്കും അവിടെ വിശ്വാസം വന്നില്ല. ഒടുവിൽ വിവരമറിഞ്ഞു ജില്ലാ കളക്ടറും ,പോലീസ് സൂപ്രണ്ടും നേരിട്ടെത്തി അലോക് സാഗറിനോട് മാപ്പു പറഞ്ഞു.എല്ലാ സഹായവും അവർ അദ്ദേഹത്തിന് വാഗ്ദാനം ചെയ്തു.

അലോക് നാഥിന്റെ ഭൂതകാല ജീവിതത്തിന് മുന്നില്‍ ബേട്ടൂരിലെ ജനങ്ങള്‍ തലകുനിച്ചു. ശിഷ്യ ഗണത്തില്‍ ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ ഉള്‍പ്പെടെയുള്ള നീണ്ട നിര..ഡല്‍ഹി ഐഐടിയില്‍ നിന്നും ഇലക്ട്രിക് എഞ്ചിനിയറിംഗ്. അവിടെ നിന്ന് തന്നെ ബിരുദാനന്ദര ബിരുദവും. അമേരിക്കയിലെ ഹോസ്റ്റന്‍ സര്‍വകലാശാലയില്‍ നിന്നും പിഎച്ചഡി. പഠനം കഴിഞ്ഞ് തിരിച്ചെട്ടി ഐഐടി ഡല്‍ഹിയില്‍ പ്രൊഫസറായി. പിന്നീട് ്‌ലോക് സാഗറിന്റെ നന്മയ്‌ക്കൊപ്പം നില്‍ക്കുകയാണ് നാട്ടുകാര്‍.


ഇതിനിടെ പത്മ അവാര്‍ഡിന് അലോക് സാഗറിനെ പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ അത് സ്വീകരിക്കേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. നാട്ടുകാര്‍ക്കിടയില്‍ അവരെ പോലെ തുടരുന്നതില്‍ ഇത്തരം പുരസ്‌ക്കാരങ്ങള്‍ തടസ്സമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ആദിവാസി സമൂഹവുമായി സംവദിക്കുന്നതുള്‍പ്പടെ നിരവധി ഭാഷകളറിയാം അദ്ദേഹത്തിന്. ആദിവാസി ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ശ്രാമിക് ആദിവാസി സംഘാതന്‍ എന്ന സംഘടനയോട് സഹകരിച്ചാണ് അദ്ദേഹത്തിന്റെ ആദിവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍.


ഇനി അദ്ദേഹം ജീവിക്കുന്ന കൊച്ചമു എന്ന ഗിരി വര്‍ഗ്ഗ ഗ്രാമത്തെ കുറിച്ച് അറിയാം. 750 ഓളം ഗിരിവര്‍ഗ്ഗക്കാരാണ് ഇവിടുത്തെ താമസക്കാര്‍. വൈദ്യുതിയില്ല, റോഡ് സൗകര്യമില്ല, ആകെ കൂടിയുള്ളത് പരിമിത സൗകര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രൈമറി സ്‌ക്കൂള്‍ മാത്രം. ഇവിടെ അലോക് സാഗര്‍ സന്തോഷവാനായി പതിറ്റാണ്ടുകളായി ജീവിക്കുന്നു. സമ്പാദ്യവുും, വലിയ ജോലിയും, ബിരുദവും ഒന്നുമല്ല ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതാണ് വലിയ സന്തോഷമെന്ന തിരിച്ചറിവ് ലോകത്തിന് പങ്കുവെച്ച്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ ലോകസഭാ തിരഞ്ഞെടുപ്പ് ഏറ്റവും നിര്‍ണായകം ആണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി  (2 hours ago)

വിമാനത്തില്‍ 15-കാരിക്ക് നേരേ ലൈംഗികാതിക്രമം... 31-കാരനായ ടെക്കി യുവാവ് അറസ്റ്റില്‍  (2 hours ago)

മാസപ്പടി കേസില്‍ സിഎംആര്‍എല്‍ കമ്പനിയുടെ ഹര്‍ജിയില്‍ കമ്പനികാര്യ മന്ത്രാലയത്തിന് നോട്ടീസ് അയച്ച് ഡല്‍ഹി ഹൈക്കോടതി  (2 hours ago)

നെബ്രാസ്‌കയില്‍ 17 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 45 കാരിയായ അധ്യാപിക അറസ്റ്റില്‍  (2 hours ago)

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അടുത്ത 3 മണിക്കൂറില്‍ മഴ ലഭിക്കും... കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (2 hours ago)

മദ്യപിച്ച് ജോലിക്കെത്തിയ നൂറോളം ജീവനക്കാര്‍ക്കെതിരെ കെഎസ്ആര്‍ടിസിയില്‍ കര്‍ശന നടപടി  (2 hours ago)

പാലത്തിന്റെ തൂണിലിടിച്ച് തോണി മറിഞ്ഞ് ഝലം നദിയില്‍ ആറു പേര്‍ മുങ്ങി മരിച്ചു  (3 hours ago)

ബിജെപി എന്നാല്‍ ഭാരതീയ ബോണ്ട് പാര്‍ട്ടിയാണെന്ന് ബൃന്ദ കാരാട്ട്  (3 hours ago)

നടിയെ ആക്രമിച്ച കേസ്... അന്വേഷണ റിപ്പോര്‍ട്ട് അതിജീവിതയ്ക്ക് നല്‍കരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി  (8 hours ago)

യുഡിഎഫിൻ്റെ ശ്രമം കേരളത്തിൽ വിലപ്പോകില്ല ; യുഡിഎഫ് നേതൃത്വവും സ്ഥാനാർത്ഥിയും അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാനാവില്ല; വടകരയിൽ കെ.കെ ശൈലജക്കെതിരായ സൈബർ അക്രമണത്തെ അപലപിക്കുന്നുവെന്ന് സി.പി.ഐ എം സം  (8 hours ago)

സ്‌കൂളുകളില്‍ ഭക്ഷ്യ വിഷബാധയേറ്റ നിരവധി സംഭവങ്ങള്‍ സംസ്ഥാനത്തുണ്ടായിട്ടും ഗുണനിലവാര പരിശോധന വേണ്ടെന്ന് തീരുമാനിച്ചത് നിരുത്തരവാദപരവും പ്രതിഷേധാര്‍ഹവുമാണ്; സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് ഭക്ഷ്യ സുരക്ഷ ലൈസന്‍  (8 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷ  (8 hours ago)

എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ​ഗാന്ധി 20ന് കേരളത്തിലെത്തും; രാഹുൽ​ഗാന്ധിക്കൊപ്പം 24ന് വയനാട്ടിൽ എത്തും  (8 hours ago)

കെകെ ശൈലജയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പി രാജീവ്  (8 hours ago)

തൃശൂരിൽ ലോകസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട സ്ഥാനാർത്ഥി പര്യടനം പൂർത്തിയാക്കുമ്പോൾ സുരേഷ് ഗോപിക്ക് കുടുംബ സദസ്സുകളുടെങ്ങളുടെ പിന്തുണയും അംഗീകാരവും ഏറുന്നു; കുടുംബ യോഗങ്ങളിൽ ആവേശമായും വികസന ആശയങ്ങൾ പങ  (8 hours ago)

Malayali Vartha Recommends