ഇനി എങ്കിലും ഈ ചോദ്യങ്ങള്‍ അവസാനിപ്പിക്കു, ഞാൻ ഈ കുട്ടികളുടെ ചേച്ചിയല്ല അമ്മയാണ് ! ; സമൂഹമാധ്യമങ്ങളിൽ താരമായി ജെസിക്ക
കാണുന്നവരോട് താന്‍ ഈ കുട്ടികളുടെ അമ്മയാണെന്ന് പറഞ്ഞ് മടുത്തിരിക്കുകയാണ് അമേരിക്കന്‍ സ്വദേശിയായ ജെസിക്ക എന്‍സ്ലോവ് എന്ന യുവതി. ഈ ചോദ്യം ചോദിക്കുന്നവരെയും കുറ്റം പറയാന്‍ പറ്റില്ല കാരണം ഏഴ് മക്കളുടെ അമ്മയായിട്ടും ജെസിക്കയെ കണ്ടാല്‍ ഇൗ കുട്ടികളുടെ ചേച്ചിയാണെന്നാണ് തോന്നുക. 2013ല്‍ തന്റെ ഏറ്റവും ഇളയ കുഞ്ഞിനെ പ്രസവിച്ചതോടെയാണ് ജെസിക്കയ്ക്കു ശരീരഭാരം ക്രമാതീതമായി കൂടുന്നതായി തോന്നിയത്. പ്രസവത്തിനു മുമ്പുള്ള ജീന്‍സ് ധരിച്ചു നോക്കിയപ്പോള്‍ നിരാശയായി. വണ്ണം അത്രമേല്‍ വര്‍ധിച്ചിരുന്നു.
പിന്നീട് കഴിയുന്ന സമയങ്ങളിലെല്ലാം കൃത്യമായി വര്‍ക്കൗട്ടുകള്‍ ചെയ്യാന്‍ തുടങ്ങി. ദിവസവും ചെയ്യുക എന്നതിനു പകരം ആഴ്ചയില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ദിവസങ്ങളില്‍ നന്നായി ചെയ്യുക എന്ന രീതിയായിരുന്നു ജെസിക്കയുടേത്. ഏഴു മക്കളെ പരിപാലിക്കുന്ന അതേ പ്രാധാന്യത്തോടെയാണ് ജെസിക്ക തന്റെ ആരോഗ്യ കാര്യങ്ങളിലും ശ്രദ്ധ ചെലുത്തുന്നത്. ഭക്ഷണ പ്രിയയായ ജെസിക്ക തന്റെ ഇഷ്ട ഭക്ഷണങ്ങളുടെ സ്ഥാനത്ത് പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താന്‍ തുടങ്ങി. ഓട്മീല്‍, പഴങ്ങള്‍, ഗോതമ്പു ബ്രെഡ് എന്നിവ ശീലമാക്കി.
സമൂഹമാധ്യമത്തില്‍ സെലിബ്രിറ്റി പരിവേഷമാണ് ജെസിക്കയ്ക്കുള്ളത്. തന്റെ ഫോളോവേഴ്സിനെ പ്രചോദിപ്പിക്കാനായി ജിമ്മിലെ വര്‍ക്കൗട്ട് വിഡിയോകള്‍ പങ്കുവെക്കാറുമുണ്ട് ജെസിക്ക. ഇപ്പോള്‍ ജെസിക്കയുടെ ഇന്‍സ്റ്റഗ്രാമിന്റെയും യൂട്യൂബ് ചാനലിന്റെയും ആരാധകരേറെയും വീട്ടമ്മമാരാണ്. ഫാഷന്റെ കാര്യത്തിലെടുത്താലും മക്കളെ കടത്തിവെട്ടും ജെസിക്കയുടെ ഫാഷന്‍ സെന്‍സ്. മക്കളില്‍ പലരും ഇപ്പോഴും അമ്മയില്‍ നിന്നാണ് ഫിറ്റ്നസ് പാഠങ്ങള്‍ പഠിക്കുന്നത്.
https://www.facebook.com/Malayalivartha