Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

ഇടുക്കി ജില്ല ലഹരി മാഫിയകളുടെ താവളം... ലഹരിയുടെ ഉന്മാദത്തം നുകാരൻ എറണാകുളം, തിരുവനന്തപുരം, കോട്ടയം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നും ഇടുക്കിയിൽ ദിവസേന എത്തുന്നത് നൂറുകണക്കിന് യുവാക്കൾ...

15 FEBRUARY 2018 11:19 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഇടുക്കി ജില്ലയിലെ മൂന്നാർ, ചിന്നക്കനാൽ ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങൾ ലഹരി മാഫിയകളുടെ താവളമാകുന്നു. എറണാകുളം, തിരുവനന്തപുരം, കോട്ടയം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് ദിവസേനെ നൂറ് കണക്കിന് ചെറുപ്പക്കാരാണ് ഇടുക്കി ജില്ലയിൽ ലഹരിയുടെ ആശ്വാസം തേടിയെത്തുന്നത്.

ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങൾ പോലീസിന് അപ്രാപ്യമായതാണ് ലഹരിക്കാരെ അങ്ങോട്ട് അടുപ്പിക്കാൻ കാരണം. കഴിഞ്ഞ ദിവസം സൂര്യനെല്ലി ബി എൽറാമിന് സമീപമുള്ള ഹോം സ്റ്റേയിൽ നടന്ന ഡി ജെ പാർട്ടിക്കിടയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ എൽ എസ് ഡി സ്റ്റാമ്പും കഞ്ചാവും പിടികൂടിയിരുന്നു. സംവഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. എറണാകുളം സ്വദേശികളാണ് പിടിയിലായവർ. 20 എൽ എസ് ഡി സ്റ്റാമ്പാണ് ഇവരിൽ നിന്നും പിടികൂടിയത്. 100 ഗ്രാം കഞ്ചാവുമായി ഒരാളെയും പിടികൂടിയിരുന്നു.പ്രതികളുടെ പേഴ്സിൽ നിന്നാണ് സ്റ്റാമ്പ് കണ്ടെത്തിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഹോം സ്റ്റേയിൽ നടക്കുന്ന പാർട്ടിക്കിടയിൽ വില കൂടിയ ലഹരി വസ്തുക്കൾ ഉപയോഗിക്കുമെന്നായിരുന്നു അധികൃതർക്ക് ലഭിച്ച രഹസ്യ സന്ദേശം. ഉടുമ്പൻചോല സർക്കിൾ ഇൻസ്പെക്ടറുടെ നേത്യത്വത്തിലാണ് പരിശോധന നടത്തിയത്. സമൂഹത്തിലെ സമ്പദ് ശക്തിയുള്ള 29 പേരാണ് ഡി ജെ പാർട്ടിയിൽ പങ്കെടുത്തത്. ഇതിൽ ഒരു സ്ത്രീയും ഉണ്ടായിരുന്നു. പാർട്ടിയിൽ പങ്കെടുത്തവരെല്ലാം എറണാകുളം സ്വദേശികളാണ്. ഓൺലൈൻ വഴിയാണ് ഡി ജെ പാർട്ടി സംഘാടകർ ഇടപാടുകാരെ സംഘടിപ്പിക്കുന്നത്.

അതിനിടെ ഇടുക്കിയിലെ ഹോം സ്റ്റേകൾ തമ്മിലുള്ള മത്സരത്തിന്റെ ഫലമായാണ് വിവരം പുറത്തറിഞ്ഞതെന്ന് സംശയിക്കുന്നു. പോലീസ് ഉന്നതരുടെ സംശയത്തിൽ ജില്ലയിലെ പല ഹോം സ്റ്റേകളിലും ഇത്തരം പാർട്ടികൾ സർവസാധാരണമാണെന്ന് പറയുന്നു. പല ടൂറിസ്റ്റ് ഹോമുകളിലും ഡി ജെ പാർട്ടികൾ പതിവാണ്.

പിടിയിലായ മൂന്നു പേരും സാധാരണക്കാരാണ്. ഒരാൾ പ്ലമ്പറും മറ്റൊരാൾ ടൈൽ ജോലിക്കാരനുമാണ്. മൂന്നാർ സ്വദേശിയിൽ നിന്നാണ് തങ്ങൾ ലഹരി വസ്തുക്കൾ വാങ്ങിയതെന്ന് ഇവർ പറഞ്ഞെങ്കിലും പോലീസ് വിശ്വസിച്ചിട്ടില്ല. ഇവർ കാരിയർമാരാണെന്ന സംശയം പോലീസിനുണ്ട്. ഇവർക്ക് പിന്നിൽ വമ്പൻമാർ ഉണ്ടെന്ന് പോലീസ് സംശയിക്കുന്നു.

ജില്ലയുടെ അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ നിന്നുമാണ് ലഹരി വസ്തുക്കൾ മൂന്നാറിലെത്തുന്നതെന്ന സംശയം പോലീസിനുണ്ട്. എറണാകുളം നഗരത്തിൽ പരിശോധന കർശനമാക്കിയതോടെയാണ് ലഹരി വിൽപ്പനക്കാർ ഇടുക്കിയിൽ കുടിയേറിയത്. ലഹരിയുടെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന സംശയവും പോലീസിനുണ്ട്. ജില്ലയിൽ പലർക്കും ഇത്തരം കച്ചവടങ്ങൾ ഒരു വരുമാനമാർഗമാണത്രേ.

യുവതീ-യുവാക്കളാണ് പാർട്ടികളിലെ നിത്യസാന്നിധ്യം. ഇടനിലക്കാരും സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകളിലെ വിദ്യാർത്ഥികൾ ആണ്. അവധി ആഘോഷിക്കാനാണ് പലരും ഇടുക്കിയിലെത്തുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍  (19 minutes ago)

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (45 minutes ago)

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (10 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (12 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (12 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (12 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (13 hours ago)

ദൃശ്യങ്ങൾ പുറത്ത്  (13 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (13 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (13 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (13 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (15 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (15 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (15 hours ago)

Malayali Vartha Recommends