Widgets Magazine
16
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഹീമിനായുള്ള മോചന ദ്രവ്യം സൗദിയിലെത്തിക്കാനുള്ള ശ്രമം ഊർജ്ജിതം; വധശിക്ഷ റദ്ദാക്കാനുള്ള അപേക്ഷ സൗദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു...


ഇറാൻ അയച്ച ഡ്രോണുകളെയും മിസൈലുകളെയും തകർക്കാൻ ഇസ്രയേലിന് ചെലവായത് 55 കോടി ഡോളർ; അഞ്ചുമണിക്കൂറിനിടെ ഇറാൻ തൊടുത്തത് മുന്നൂറിലേറെ ഡ്രോണുകളും മിസൈലുകളും...


അബ്ദുൽ റഹീമിനായി ദിയാധനം സ്വരൂപിച്ച് മോചനത്തിനായി മനുഷ്യസ്നേഹികൾ കൈകോർത്തതിന് പിന്നാലെ, നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടൽ വേണമെന്ന് ആവശ്യം ശക്തം...


ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് ഷോയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്; പരിപാടിയിലൂടെ സംപ്രേഷണ ചട്ടങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാൻ കോടതി ഉത്തരവ്...


ഒളിപ്പിച്ചത് ഇന്ന് ശക്തിയാകും... മലപ്പുറത്ത് ഇന്ന് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ; മുസ്ലിം ലീഗ് നേതാക്കളും പങ്കെടുക്കും; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി; കേരള മുഖ്യമന്ത്രി എന്തിന് എന്നെ ആക്രമിക്കുന്നു, 2 മുഖ്യമന്ത്രിമാര്‍ ജയിലിലായിട്ടും പിണറായിയെ തൊട്ടില്ല

വി. പി സത്യന്റെ ജ്വലിക്കുന്ന ഓർമകൾ അനശ്വരമാക്കി ജയസൂര്യ

17 FEBRUARY 2018 12:35 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

അന്തരിച്ച ഫുട്ബോൾ ഇതിഹാസം വി. പി സത്യന്റെ ജീവിതത്തെ ആസ്​പദമാക്കി ജി.​ പ്രജേഷ്​സെൻ സംവിധാനം ചെയ്​ത ചിത്രം ക്യാപ്​റ്റൻ തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. വി. പി സത്യനായി അഭിനയിച്ചിരിക്കുന്നത് നടൻ ജയസൂര്യയാണ്. എന്നും വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന താരം ചിത്രത്തിൽ ഓരോ സീനും സ്വാഭാവികതയോടെ അവതരിപ്പിച്ചിരിക്കുന്നു.

വി.പി സത്യൻ, രാജ്യം കണ്ട മികച്ച ഫുട്ബോളർ

മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനും രാജ്യം കണ്ട മികച്ച ഫുട്ബോളറുമായിരുന്നു വി.പി. സത്യൻ . കണ്ണൂർ ജില്ലയിലെ മേക്കുന്നിൽ പോലീസിൽനിന്നു വിരമിച്ച വട്ടപ്പറമ്പത്ത്‌ ഗോപാലൻനായരുടെയും നാരായണിയമ്മയുടെയും മകനാണ്‌ വി.പി സത്യൻ. പത്തു തവണ ഇന്ത്യൻ ടീമിന്റെ ക്യപ്റ്റനായിരുന്നു സത്യൻ. 1993-ൽ 'മികച്ച ഇന്ത്യൻ ഫുട്ബോളർ' ബഹുമതി കരസ്ഥമാക്കി. കേരള ടീമിന്റെയും കേരള പോലീസ്‌ ടീമിന്റെയും സുവർണകാലമായിരുന്നു സത്യന്റെ കാലഘട്ടം. '92-ൽ കേരളത്തെ രണ്ടാം സന്തോഷ് ട്രോഫി കിരീടം നേടുന്നതിലേക്ക്‌ നയിച്ച സത്യൻ 93-ൽ സന്തോഷ് ട്രോഫി നിലനിർത്തിയ ടീമിലും അംഗമായിരുന്നു. ചെന്നൈയിൽ ഇന്ത്യൻ ബാങ്കിന്റെ ഫുട്ബോൾ ടീം കോച്ചും ബാങ്കിന്റെ ചെന്നൈ ഹെഡ്‌ ഓഫീസിൽ അസിസ്റ്റന്റ് മാനേജരുമായിരുന്നു സത്യൻ.

ഏറെക്കാലമായി വിഷാദരോഗം അനുഭവിച്ചിരുന്ന സത്യൻ 41-ആം വയസ്സിൽ 2006 ജൂലൈ 18-ന് ഉച്ചയോടെ ചെന്നൈ പല്ലാവരം റെയിൽവേ സ്റ്റേഷനടുത്തുവച്ച് തീവണ്ടി തട്ടി അന്തരിക്കുകയായിരുന്നു. ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന്‌ സൂചിപ്പിക്കുന്ന നാല്‌ കുറിപ്പുകൾ സത്യന്റെ പോക്കറ്റിൽ നിന്ന്‌ കണ്ടെടുത്തിരുന്നു. ഭാര്യ അനിത, മാധ്യമസുഹൃത്തുക്കൾ, കേന്ദ്രമന്ത്രിയും ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റുമായിരുന്ന പ്രിയരഞ്ജൻ ദാസ്‌ മുൻഷി, ഇന്ത്യൻ ബാങ്ക്‌ സ്പോർട്‌സ്‌ സെക്രട്ടറി സുന്ദർ എന്നിവരെയാണ്‌ സത്യൻ അവസാനമായി അഭിസംബോധന ചെയ്ത്‌ കത്തുകൾ എഴുതിയിരിക്കുന്നത്‌.

ജയസൂര്യയുടെ കൈകളിൽ വി. പി സത്യൻ ഭദ്രം

'ദോസ്ത്' എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തു കൊണ്ട് സിനിമയിലെത്തി. 2002 ൽ വിനയൻ സംവിധാനം ചെയ്ത 'ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ' എന്ന ചിത്രത്തിലൂടെ നായക പദവിയിലെത്തി. പുതിയ നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലയാള സിനിമയിൽ രംഗപ്രവേശം ചെയ്ത യുവതാരങ്ങളിൽ ഭൂരിഭാഗം താരങ്ങളും പരാജിതരായിട്ടും അഭിനയ മികവുകൊണ്ട് ജയസൂര്യ തന്റേതായ സ്ഥാനം ഉറപ്പിച്ചു. ഒന്നിലേറെ നായകൻമാരുള്ള ചിത്രങ്ങളാണ് ഈ നടന് ഏറെ നേട്ടമായത്. നായക കഥാപാത്രത്തെ മാത്രമെ അവതരിപ്പിക്കൂ എന്ന പിടിവാശിയില്ലാത്തതും നർമരംഗങ്ങളിലെ മികവുമാണ് വളർച്ചക്ക് സഹായകമായ ഘടകമായത്‌. പിന്നീട് വ്യത്യാസമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുക്കൊണ്ട് മലയാളിപ്രേക്ഷകരുടെ മനം കവർന്നു. പുണ്യാളൻ അഗർബത്തീസ്, ആട് ഒരു ഭീകരജീവിയാണ്, ഇപ്പോൾ ക്യാപ്റ്റനിൽ എത്തിനിൽക്കുമ്പോൾ ജയസൂര്യയുടെ കൈകളിൽ വി. പി സത്യൻ ഭദ്രം.

സിനിമാ ജേർണലിസ്റ്റായ സുരേഷ് കുമാർ രവീന്ദ്രൻ പറയുന്നു; ''തികച്ചും വ്യത്യസ്തമായ സമീപനത്തോടെയാണ് ജയസൂര്യ എന്ന നടൻ ഓരോ സിനിമയിലും പങ്കാളിയാകുന്നത്. ഇവിടെയും അത് സംഭവിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ കുട്ടിക്കാലം മുതൽക്കേ കായികവിനോദങ്ങളിൽ ഏർപ്പെടാനുള്ള സാഹചര്യം ലഭിച്ചിട്ടില്ലാത്ത, പ്രത്യേകിച്ച്, ഫുട്‍ബോൾ കളിയോട് തീരെ കമ്പമില്ലാത്ത ഒരു വ്യക്തിയായ ജയസൂര്യ, വി.പി.സത്യനെന്ന മഹാനായ ഫുട്‍ബോൾ കളിക്കാരന്റെ വേഷം അതിഗംഭീരമായി അവതരിപ്പിച്ചപ്പോൾ അവിടെ ജയിച്ചത് ജയസൂര്യയിലെ അഭിനേതാവാണ്, കലാകാരനാണ്. ഇടയ്ക്കിടെ, സ്വതസിദ്ധമായ ചില ഭാവങ്ങൾ പ്രകടമാക്കിക്കൊണ്ട് യഥാർത്ഥ ജയസൂര്യ പുറത്തേക്ക് വന്നെങ്കിലും, ഏതാണ്ട് പൂർണ്ണമായും വി.പി.സത്യനായി തന്നെ അദ്ദേഹം സ്‌ക്രീനിൽ നിറഞ്ഞാടി''.

'ക്യാപ്റ്റനെ'ക്കുറിച്ച് മിഥുൻ മാനുവൽ തോമസ് പറയുന്നു..

ക്യാപ്റ്റൻ കണ്ടു.. (വിസ്മയയിലെ പ്രിവ്യു ഷോ).. കുട്ടിക്കാലത്തു ഒരിക്കൽ സ്കൂൾ അവധി കിട്ടിയത് കേരളം സന്തോഷ് ട്രോഫി നേടിയതിന്റെ പിറ്റേന്നായിരുന്നു.. അന്ന് റേഡിയോ കമ്മന്ററിയിൽ കേരളാ ക്യാപ്റ്റൻ വി പി സത്യന്റെ പേര് കമന്റേറ്റർ തൊണ്ട പൊട്ടുമാറു അലറി വിളിച്ചത് ഇന്നലെയെന്നത് പോലെ ഓർക്കുന്നു.. അന്ന് മനസ്സിൽ പതിഞ്ഞ പേരാണ് സത്യൻ..നായകൻ സത്യൻ.. ക്യാപ്റ്റൻ സത്യൻ.. അയാളുടെ നമ്മളറിയാത്ത ജീവിതം ആണ് ഈ സിനിമ.. തിരസ്‌ക്കാരങ്ങളുടെ, അവഗണനകളുടെ നൊമ്പരങ്ങളുടെ കണ്ണീർപ്പാടങ്ങളിൽ പുഞ്ചിരി വിരിയിക്കാൻ പടപൊരുതിയ ഒരു വീരനായകന്റെ കഥ, ഒരു അച്ഛന്റെ കഥ, ഒരു ഭർത്താവിന്റെ കഥ.. തീയറ്റർ വിട്ടിറങ്ങുമ്പോൾ സത്യൻ നമ്മുടെ മനസ്സിലെ തീരാത്ത വിങ്ങലായി മാറും, തീർച്ച. ജയസൂര്യ എന്ന നടൻ വീണ്ടും വിസ്മയിപ്പിക്കുന്നു..ഇത് പോലെ അതിരുകളില്ലാത്ത അഭിനയസാധ്യതകൾ ഉള്ള കഥാപാത്രങ്ങൾ ഇനിയും നിങ്ങളെ തേടി വരും.. ഉറപ്പു.. സത്യന്റെ അനിതയായി അനു സിത്താരയും നമ്മുടെ മനസ്സിലേയ്ക്ക് നടന്നു കയറുന്നു.. പ്രജേഷ് സെൻ - നിങ്ങൾക്ക് അഭിമാനിക്കാൻ വകയുണ്ട് തുടക്കക്കാരാ, നല്ലൊരു സിനിമ അണിയിച്ചു ഒരുക്കിയതിൽ...:) Goodwill entertainments - നിങ്ങൾക്കും അഭിനന്ദനങ്ങൾ.. സത്യനെ വീണ്ടും ഓർക്കാൻ ചുക്കാൻ പിടിച്ചതിന്.. :) പിന്നെ, ഈ സിനിമയുടെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരു ഫുട്ബാൾ പ്രേമിയുടെ, ഒരു സത്യൻ ആരാധകന്റെ സ്നേഹം, ഇഷ്ടം..

വി.പി സത്യന്റെ ഭാര്യ അനിത സത്യൻ 'ക്യാപ്റ്റനെ'ക്കുറിച്ച്...

''ക്യാപ്​റ്റൻ സിനിമ ഒാർമകളിലേക്കുള്ള തിരിച്ചുപോക്കാണ്. സിനിമ കണ്ടപ്പോൾ ഞങ്ങളുടെ കഴിഞ്ഞകാലം ഒാർമകളിൽ ഇരമ്പിവരുകയായിരുന്നു. ഇന്ത്യക്കും കേരളത്തിനും വേണ്ടി നിരവധി മത്സരങ്ങളിൽ നായകനായ സത്യന്റെ കളിക്കളത്തിലെ ഉയർച്ചയും പതനവും ആവിഷ്​കരിക്കുന്ന സിനിമയിൽ അദ്ദേഹത്തിന്റെ ആത്മസംഘർഷങ്ങളും വരച്ചിടുന്നു. നിരവധി വൈകാരിക മുഹൂർത്തങ്ങൾ സമ്മാനിച്ച സിനിമയെക്കുറിച്ച്​ ഇപ്പോൾ കൂടുതലൊന്നും പറയാനില്ല''

പ്രേക്ഷകർ പറയുന്നു...

വി.പി സത്യൻ ആരായിരുന്നു എന്നറിയാൻ രണ്ടര മണിക്കൂർ മാറ്റിവെക്കാനുണ്ടെങ്കിൽ, ജയസൂര്യ, അനു സിത്താര ,സിദ്ദിഖ് തുടങ്ങിയവരുടെ മനം നിറക്കുന്ന അഭിനയം കാണണം എന്നുണ്ടെങ്കിൽ ക്യാപ്റ്റനു ടിക്കറ്റെടുക്കാം, തീയേറ്റർ വിട്ടിറങ്ങുമ്പോൾ കണ്ണിലെ നനവ് ആരും കാണാതെ തുടച്ച് ചിരിക്കാൻ ശ്രമിക്കണ്ട നടക്കില്ല.

ജയസൂര്യ എന്ന നടൻ അഭിനയിക്കുകയല്ല വി.പി സത്യൻ ആയി ജീവിക്കുകയാണ് ചെയ്തത്. അധികമാരും അറിയാതിരുന്ന ഞങ്ങൾ കണ്ണൂരുകാരുടെ സ്വന്തം സത്യന്റെ ജീവിത കഥ എല്ലാവരിലേക്കും എത്തിക്കാൻ സിനിമയാക്കിയ ക്യാപ്റ്റന്റെ അണിയറ പ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ. വി പി സത്യൻ എന്ന മനുഷ്യനെ ,അല്ലെങ്കിൽ വി പി സത്യൻ എന്ന ഫുട്ബോൾ സ്നേഹിയെ, അനിത സത്യൻ എത്ര സൂക്ഷ്മമായി മാനസിലാക്കിയിരുന്നു എന്നത് വല്ലാത്തൊരു അനുഭവം തന്നെ. നമ്മൾ അറിയാതെ പോയ ഒരുപാട് കളിക്കാർ ഉണ്ട് ഇവിടെ അതിൽ ഒരാൾ ആയ സത്യൻ അതിന്റെ എല്ലാ രീതിയിലും ജയസൂര്യ മികവുറ്റതാക്കി.

സിനിമയിൽ വി.പി സത്യനെ മാത്രമേ കാണാൻ പറ്റിയുള്ളൂ...... അതാണ്‌ ജയസൂര്യ എന്ന നടന്റെ വിജയം. സിനിമ കഴിഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞിട്ടും സത്യൻ കൂടെനിന്നും പോകുന്നില്ല. സാധാരണ സ്പോർട്സ് ബയോ പിക്കുകളെല്ലാം... വിജയങ്ങളുടെ കഥ പറയുന്നവയാണ്... ഇതില് എല്ലാം ഉണ്ട്.... ജയവും തോൽവിയും കുടുംബ ബന്ധങ്ങളുടെ തീവ്രതയും. വല്ലാത്തൊരു വേദന തന്നൊരു സിനിമയാണ്. പടം കാണുമ്പോൾ സത്യൻ സാറിനോടും അനിത മേഡത്തിനോടൊപ്പം ജീവിക്കുകയായിരിന്നൂ . കണ്ട് ഇറങ്ങിയിട്ടും മനസീനൊരു നീറ്റൽ ഇപ്പോഴും ദാ ഈ സമയം വരെയും മാറീട്ടില്ല ...വല്ലാത്തൊരു വികാരം. വി പി സത്യൻ എന്ന ഫുട്ബോൾ കളിക്കാരന്റെ ജീവിത കഥ ഏതൊരു മനുഷ്യന്റെയും അല്ലെങ്കിൽ ഏതൊരു ഫുട്ബോളർക്കും പഠിക്കാവുന്നതാണ്. കേരളം മറന്നു പോയ ഈ കളിക്കാരൻ അവിസ്മരണീയമാണ്.

ജയസൂര്യ സത്യന്റെ ജീവിതം അതിമനോഹരമായി കാണിച്ചു തന്നു. ജയസൂര്യ എന്ന ആക്ടറുടെ കരിയറിലെ മികച്ച ഫിലിം.മൊയ്‌ദീൻ കാഞ്ചനയെ ഇഷ്ടപ്പെട്ടപോലെയുള്ള കഥയല്ലിത്. സത്യൻ എന്ന മനുഷ്യൻ സ്വന്തം ജീവിതത്തെ പോലെ ഫുട്ബോളിന് പ്രണയിച്ചത്. വിപ്ലവിന്റെ പടം വന്നു,ക്രിക്കറ്റിന്റെ പടം വന്നു..ഞങ്ങൾ പന്തിനെ സ്നേഹിക്കുന്നവർക്ക് നൽകാൻ പറ്റിയ ഏറ്റവും വല്യ സമ്മാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷ  (1 minute ago)

എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ​ഗാന്ധി 20ന് കേരളത്തിലെത്തും; രാഹുൽ​ഗാന്ധിക്കൊപ്പം 24ന് വയനാട്ടിൽ എത്തും  (9 minutes ago)

കെകെ ശൈലജയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പി രാജീവ്  (14 minutes ago)

തൃശൂരിൽ ലോകസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട സ്ഥാനാർത്ഥി പര്യടനം പൂർത്തിയാക്കുമ്പോൾ സുരേഷ് ഗോപിക്ക് കുടുംബ സദസ്സുകളുടെങ്ങളുടെ പിന്തുണയും അംഗീകാരവും ഏറുന്നു; കുടുംബ യോഗങ്ങളിൽ ആവേശമായും വികസന ആശയങ്ങൾ പങ  (16 minutes ago)

ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്  (22 minutes ago)

എയര്‍പോര്‍ട്ടില്‍ യുവതിയുടെ വിളയാട്ടം...  (29 minutes ago)

വീട്ടമ്മയ്ക്ക് നേരെ ലൈഗികാതിക്രമം നടത്തിയ കേസ്; മധ്യവയസ്കൻ അറസ്റ്റിൽ  (48 minutes ago)

യുവാവിനെ അസഭ്യം പറഞ്ഞ് അരയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിന് വെട്ടാന്‍ ശ്രമിച്ചു; യുവാവിനെ ആക്രമിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ  (52 minutes ago)

ബിസിനസിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് മധ്യവയസ്കനിൽ നിന്നും 21 ലക്ഷം രൂപയും കാറും തട്ടിയെടുത്തു; അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു  (1 hour ago)

വനത്തിലെത്തിച്ച് യുവാവിന് മദ്യം നൽകിയശേഷം ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു  (1 hour ago)

ഐടി റിക്രൂട്ട്മന്‍റില്‍ അടിമുടി മാറ്റവുമായി കേരളം നൈപുണ്യത്തിന് പ്രാധാന്യം  (1 hour ago)

റഹീമിനായുള്ള മോചന ദ്രവ്യം സൗദിയിലെത്തിക്കാനുള്ള ശ്രമം ഊർജ്ജിതം; വധശിക്ഷ റദ്ദാക്കാനുള്ള അപേക്ഷ സൗദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു...  (1 hour ago)

ഡ്രൈവറെ മർദിച്ച കേസ്; മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.സി ജോസഫിന്റെ മകനെതിരെ ചിങ്ങവനം പൊലീസ് കേസെടുത്തു  (1 hour ago)

ഇറാൻ അയച്ച ഡ്രോണുകളെയും മിസൈലുകളെയും തകർക്കാൻ ഇസ്രയേലിന് ചെലവായത് 55 കോടി ഡോളർ; അഞ്ചുമണിക്കൂറിനിടെ ഇറാൻ തൊടുത്തത് മുന്നൂറിലേറെ ഡ്രോണുകളും മിസൈലുകളും...  (2 hours ago)

ആശാധാര പദ്ധതിയിലൂടെ ഹീമോഫീലിയ ചികിത്സയില്‍ കേരളം മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്; ഹീമോഫീലിയ ചികിത്സാ രംഗത്തെ പുരസ്‌കാരങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി  (2 hours ago)

Malayali Vartha Recommends