Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പർദ്ദയണിഞ്ഞ് ശരീരം മുഴുവൻ മൂടിക്കെട്ടി നിമിഷപ്രിയ എത്തി...മകളെ കണ്ട പ്രേമകുമാരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി... അമ്മയെ മകൾ വാരിപ്പുണർന്നു. ഇരുവരും പൊട്ടിക്കരഞ്ഞു...ഇനി തലാലിന്റെ നാട്ടിലേക്ക്...!


കൊട്ടിക്കലാശത്തിനിടെ കരുനാഗപ്പള്ളിയിൽ സംഘർഷം...സി.ആർ.മഹേഷ് എം.എൽ.എ.യ്ക്ക് പരിക്കേറ്റു...എൽ.ഡി.എഫ്.-യു.ഡി.എഫ്. പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്...നാല്‌ പോലീസുകാർക്കും വഴിയാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്‌...


കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്... സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയെ വിടാതെ പിന്തുടർന്ന് ഇഡി...ചോദ്യം ചെയ്യലിന് ഹാജരാകാൻ എം.എം വർ‌​ഗീസിന് വീണ്ടും ഇഡി നോട്ടീസ് അയച്ചു...തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർ‌ദ്ദേശം..


കേരളം ഉൾപ്പെടുന്ന അറബിക്കടലിന്റെ കിഴക്കൻ തീരത്ത്... സമുദ്ര ജലനിരപ്പ് പ്രതിവർഷം 4.07 മില്ലിമീറ്റർ വീതം ഉയരുന്നതായി ലോക കാലാവസ്ഥാ സംഘടന..മൂന്നിരട്ടി വേഗത്തിൽ ചൂടു പിടിക്കുന്നതായാണ് കണ്ടെത്തൽ...


ഇസ്രായേൽ ഇനിയൊരു തെറ്റ് ചെയ്യുകയും ഇറാന്റെ പരമാധികാരം ലംഘിക്കുകയും ചെയ്താൽ... സ്ഥിതി വ്യത്യസ്തമാകുമെന്നും അധിനിവേശ രാഷ്ട്രത്തിൽ ഒന്നും ബാക്കിയുണ്ടാകില്ലെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി...ഏറ്റവും വലിയ മനുഷ്യാവകാശ ലംഘകരായി, ഈ രാജ്യങ്ങൾ മാറി...

''എനിക്ക് ഡി ജിപിയോട് ചിലത് ചോദിക്കാനുണ്ട്, ആദ്യം ഞാൻ മുടി കെട്ടി വക്കും;വട്ടപ്പൊട്ടു തൊടും; ചുവന്ന കരയുള്ള വെള്ള സാരി ഉടുക്കും; കയ്യിൽ വാച്ച്, എന്നിട്ട് തലയുയർത്തി പിടിച്ചു അഹങ്കാരത്തോടെ ആഭ്യന്തരമന്ത്രിയുടെ മുറിയിൽ കയറും''; സുനിത ദേവദാസിന്റെ കുറിപ്പ് വൈറലാകുന്നു...

22 FEBRUARY 2018 07:18 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഭരണത്തുടർച്ചക്കും കേരളജനതയുടെ നന്മക്കും പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ഇച്ഛാശക്തിയും സമയവുമുള്ള മറ്റാരെങ്കിലും ആഭ്യന്തരമന്ത്രിയാവണമെന്നുമാണ് എന്റെ അഭിപ്രായം . അത് ഞാൻ പ്രകടിപ്പിച്ചപ്പോൾ സൈബർ സ്പെയ്സിലെ സി പി എമ്മിൻറെ മുഴുവൻ ഉത്തരവും താങ്ങുന്നവർ പറഞ്ഞു " എന്നാൽ പിന്നെ സുനിത ആഭ്യന്തരമന്ത്രിയായിക്കോ , ഏതായാലും ചെങ്ങന്നൂർ തെരെഞ്ഞെടുപ്പ് വരികയാണല്ലോ " എന്ന് .

ആദ്യം അത് കേട്ടപ്പോൾ എനിക്ക് എന്റെ "നിഷ്കളങ്കത " കൊണ്ട് തോന്നി ഇവരെന്നെ പരിഹസിക്കുകയാണെന്ന് . എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ എനിക്കും തോന്നി സംഗതി കൊള്ളാലൊന്നു . എന്നിലും പാർലമെന്ററി വ്യാമോഹം അങ്കുരിച്ചു പോയി .

ഞാൻ ആഭ്യന്തരമന്ത്രിയായാൽ എന്ത് ചെയ്യുമെന്നും ഇവരൊക്കെ എന്റെ ചെള്ളക്ക് തോണ്ടി ചോദിച്ചു കൊണ്ടിരിക്കുന്നുണ്ട് . ഞാൻ ആലോചിച്ചു . ഞാൻ എന്തൊക്കെ ചെയ്യുമായിരിക്കും ?

ആദ്യം ഞാൻ മുടി കെട്ടി വക്കും . വട്ടപ്പൊട്ടു തൊടും . ചുവന്ന കരയുള്ള വെള്ള സാരി ഉടുക്കും . കയ്യിൽ വാച്ച്.

എന്നിട്ട് തലയുയർത്തി പിടിച്ചു അഹങ്കാരത്തോടെ ( എന്തിനാ കുറയ്ക്കുന്നത് ) ആഭ്യന്തരമന്ത്രിയുടെ മുറിയിൽ കയറും . അവിടെ ഒരു കസേര മാത്രം വച്ച് ബാക്കിയുള്ള കസേരയൊക്കെയെടുത്തു മാറ്റും .
എന്നിട്ട് ഞാൻ ആ കസേരയിൽ ഞെളിഞ്ഞിരിക്കും . കാലിന്മേൽ കാല് കയറ്റി വച്ച് . എന്നിട്ട് ഡി ജി പി ബഹ്‌റയെ വിളിപ്പിക്കും .

എനിക്ക് ഡി ജിപിയോട് ചിലത് ചോദിക്കാനുണ്ട് .

1 . കേരളത്തിലെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന എത്ര സ്ത്രീകൾ സൈബർ പരാതികൾ നൽകിയിട്ടുണ്ട് ? അതിൽ ഇത് വരെ എന്ത് നടപടികൾ എടുത്തു ? സെലിബ്രിറ്റികളായ പാർവതി , ഷാനി പ്രഭാകരൻ , സനുഷ എന്നിവർക്ക് നിങ്ങൾ പ്രത്യേക ഐ റ്റി നിയമം ഉണ്ടാക്കിയാണോ നീതി കൊടുത്തത് ? എന്ത് കൊണ്ടാണ് ഇവർക്ക് കിട്ടിയ നീതി കേരളത്തിലെ സാധാരണക്കാരന് കിട്ടാത്തത് ?

2 . ആകാശ് തില്ലങ്കേരി പ്രതിയാണോ ? നിരപരാധി ആണോ ?
അയാൾ കീഴടങ്ങിയതാണോ ? നിങ്ങൾ ഓടിച്ചിട്ട് പിടിച്ചതാണോ ?

3 . ആശിഷ് രാജ് മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ എത്തി മൂത്രമൊഴിക്കാൻ സൗകര്യം ആവശ്യപ്പെട്ടപ്പോൾ അപമര്യാദയായി പെരുമാറിയ പോലീസുകാരനെതിരെ എന്ത് നടപടി എടുത്ത് ? അത് മതിയോ ?

4 . വിജിലൻസിനെ നിങ്ങൾ ചുമതലയേറ്റ ശേഷം എന്താക്കി മാറ്റി ? ഇപ്പൊ വിജിലൻസ് എന്നാൽ എന്തിനുള്ള ഏജൻസി ആണ് ?
കെ എം മാണി നോട്ടെണ്ണൽ യന്ത്രം വാങ്ങിയത് തലയണക്ക് പകരം തലക്ക് വച്ചുറങ്ങാനായിരുന്നോ ? എന്തായി ബാർ വിഷയത്തിൽ കൈക്കൂലി വാങ്ങിയ കേസ് ? പഴയ മന്ത്രി കെ ബാബു കുറ്റം വല്ലതും ചെയ്തിട്ടുണ്ടോ ? പാറ്റൂർ കേസ് എന്തായിരുന്നു ?

5 . സോളാർ കേസ് എന്തായി ? ശരിക്കും ഉമ്മൻ‌ചാണ്ടി പുണ്യാളനും സരിത മാതാവും തന്നെ ?

6 . ബി ജെപിയും ആർ എസ് എസും പ്രതിസ്ഥാനത്തു വരുന്ന കേസുകളിൽ നിങ്ങൾ എടുക്കുന്ന നിലപാട് എന്താണ് ? നടപടി എന്താണ് ?
പെട്ടന്ന് എല്ലാം കൂടി ഓര്ക്കാന് കഴിയില്ലായിരിക്കും . തേച്ചു മായ്ച്ച കേസുകൾ അത്രക്കുണ്ടല്ലോ . ചിലത് ഓർമ്മിപ്പിക്കാം .സംവിധായകൻ കമലിന്റെ വീടിനു മുന്നിൽ ദേശീയഗാനം പാടിയതിനെതിരെ തന്ന പരാതി ?
നിലമ്പൂരിലെ വ്യാജ ഏറ്റുമുട്ടൽ കൊല ?
പി ജയരാജനെതിരെ യു എ പി എ ചുമത്തിയത് എന്തിനായിരുന്നു ?
പി ശശികല എന്നൊരാൾ കേരളത്തിൽ ജീവിച്ചിരിക്കുന്നതായി താങ്കൾക്കറിയാമോ ? അവരുടെ പ്രസംഗങ്ങൾ കേൾക്കാറുണ്ടോ ? എങ്ങനെ ഹാപ്പി അല്ലെ ? കേസെടുക്കാവുന്ന വകുപ്പൊന്നും ഇല്ലല്ലോ അല്ലെ ?

7 . നദീറിനെയും കമൽ സി ചവറയെയും രാവുണ്ണിയെയും രജീഷ് കൊല്ലങ്കണ്ടിയേയും ജാനകി രാവനെയും നിങ്ങൾക്കറിയുമോ ? എങ്കിൽ എങ്ങനെ അറിയാം ? ഇല്ലെങ്കിൽ എന്ത് കൊണ്ട് അറിയില്ല ?

8 . ഗുണ്ടാ ബന്ധമുള്ള പോലീസുകാർ ഒക്കെ സുഖമായിരിക്കുന്നല്ലോ അല്ലെ ?

9 . പോലീസ് കംപ്ലയിന്റ് അതോറിട്ടി ഒക്കെ നന്നായി നടക്കുന്നുണ്ടല്ലോ അല്ലെ ?
(കോടതിവ്യവസ്ഥപ്രകാരം പോലീസ് കംപ്ലയിന്റ് അതോറിറ്റി തലവനായി നിയമിക്കേണ്ടത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് തയ്യാറാക്കുന്ന വിരമിച്ച ഹൈക്കോടതി ജഡ്ജിമാരുടെ പാനലില്‍നിന്നാവണം. ജില്ലാ കംപ്ലയിന്റ് അതോറിറ്റി തലവന്‍ റിട്ട. ജില്ലാ ജഡ്ജിയാവണം. ഹൈക്കോടതി ചീഫ് ജസ്റ്റിസോ അദ്ദേഹം നാമനിര്‍ദേശം ചെയ്യുന്ന ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയോ തയ്യാറാക്കുന്ന പാനലില്‍ നിന്നാവണം നിയമനം. പോലീസ് ബില്‍ വന്നപ്പോള്‍ സര്‍ക്കാറിന് ഇഷ്ടമുള്ള റിട്ട. ജഡ്ജിമാരെ നിയമിക്കാം എന്നാക്കിയതൊക്കെ നന്നായല്ലോ അല്ലെ ? ) ഹാപ്പി അല്ലെ ?

10 . കൊച്ചിയിൽ "അസമയത്തു യാത്ര ചെയ്ത കുറ്റത്തിന്'' പോലീസ് പിടിച്ച സ്ത്രീയോട് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടോ എന്നതിന് വൈദ്യ പരിശോധന നടത്തണമെന്ന് പറഞ്ഞ പോലീസുകാർക്കൊക്കെ സുഖമല്ലേ ? അവർക്കെതിരെ നടപടിയൊന്നും ഇത് വരെ എടുത്തില്ലല്ലോ ? ആ സ്ത്രീയുടെ പരാതി ?

11 . ആർട്ടിസ്റ്റ് അശാന്തന്റെ മൃതദേഹത്തോട് അനാദരവ് , വടയമ്പാടി സമരം , തിരുവനന്തപുരത്ത് പോത്തൻകോട് ദളിത് കോളനിയിൽ പോലീസ് നടത്തിയ നായാട്ട് , വിനായകന്റെ മരണം , വാളയാറിൽ പെൺകുട്ടികളുടെ മരണം തുടങ്ങിയ പരാതികളൊക്കെ തേച്ചു മായ്ച്ചല്ലോ അല്ലെ ? പ്രത്യേകിച്ച് നടപടിയൊന്നും എടുക്കാതെ നാട്ടുകാരുടെ കണ്ണിൽ പൊട്ടിയിടുന്ന ചില അടവുകളൊക്കെ കാണിച്ചു ? നന്നായി ..

12 . ഒന്ന് മറന്നു ... ജിഷ്ണുവിന്റെ അമ്മയെ വലിച്ചിഴച്ചത് വളരെ നന്നായിരുന്നു . അഭിനന്ദനങ്ങൾ

13 . ട്രാൻസ്‌ജെൻഡേഴ്സിനെതിരെ തുടർച്ചയായി പോലീസ് നടത്തുന്ന മർദ്ദനങ്ങൾ പ്രത്യേക അഭിനന്ദനവും പുരസ്‌ക്കാരവും അർഹിക്കുന്നതാണ് . ജനമൈത്രി പോലീസ് എന്നാൽ ഇതാണ് . ട്രാൻസ്‌ജെൻഡേഴ്സിനെ പുറത്ത് കണ്ടാൽ തല്ലി ഓടിക്കണം . അതാണ് സർക്കാർ നയം .

14 . അന്യസംസ്ഥാന തൊഴിലാളികളെ ആരെങ്കിലും തല്ലുന്നതോ അപമാനിക്കുന്നതോ കണ്ടാൽ ഇടപെടരുത് അതായിട്ട് എന്തിനാ കുറക്കുന്നത് ? .

15 . ഉപദേശകന്‍ രമണ്‍ ശ്രീവാസ്തവ !! എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത്

16 . ഹാദിയയുടെ വീട്ടിലെത്തിയവരെയൊക്കെ നിങ്ങൾ തടഞ്ഞത് എന്തിനായിരുന്നു ?

17 . പുതുവൈപ്പിണ് സമരം നേരിട്ട രീതി ഗംഭീരം

18 . കഴിഞ്ഞ ദിവസം കോഴിക്കോട്ട് പോലീസ് മര്‍ദ്ദനത്തിൽ ഓട്ടോഡ്രൈവറുടെ കേള്‍വി നഷ്ടപ്പെട്ടു എന്ന് കേട്ടു . വെൽഡൺ മിസ്റ്റർ

19 . എ കെ ശശീന്ദ്രൻ ഒരു സ്ത്രീയെ ഫോൺ വിളിച്ച കേസ് ഉണ്ടായിരുന്നല്ലോ ? അതെന്തായി ? ആര് ആർക്കാ ഫോൺ വിളിച്ചത് ? കേസ് ഒത്തു തീർന്ന വ്യവസ്ഥകൾ എന്തൊക്കെയാ ? കോടതിക്ക് പുറത്തു കേസ് സ്റ്റെറ്റിൽ ചെയ്യുക എന്ന് പറഞ്ഞാൽ എന്താ ?
ചുരുക്കി പറഞ്ഞാൽ ആരും ആരെയും വിളിച്ചില്ലേ ?

അങ്ങനെ മൊത്തത്തിൽ നിങ്ങൾ കസറുന്നുണ്ട് ....

പക്ഷെ സത്യത്തിൽ നിങ്ങൾ എന്തിനാ ഈ തൊപ്പിയും കുപ്പായവും ഇട്ട് ഇരിക്കുന്നത് ? സ്വന്തം പണി തന്നെ എടുക്കാൻ പ്രാപ്തിയില്ലാത്തപ്പോ എന്തിനാ വിജിലൻസ് കൂടി കക്ഷത്ത് വച്ചിരിക്കുന്നത് ? ഇറങ്ങി പൊയ്ക്കൂടേ ?

ഇനി മേലാൽ ഈ പരിസരത്തതൊന്നും കണ്ടു പോകരുത് . ഡി ജി പി ആണ് പോലും ഡി ജിപി .

എന്നിട്ട് സുരേഷ് ഗോപിയെ പോലെ "ജസ്റ്റ് റിമെംബർ ദാറ്റ്" എന്നും പറഞ്ഞു എഴുന്നേറ്റ് മമ്മൂട്ടിയെ പോലെ കസേര കാല് കൊണ്ട് തട്ടി പുറകോട്ടു മാറ്റി ഞാൻ ഒരു പോക്കുണ്ട് ... ആഹാ ... ആഹഹാ ....

അത് കഴിഞ്ഞു പൊട്ടു മായ്ക്കും . മുടി അഴിച്ചിട്ടും .
സാരി മാറി ജീൻസും ടോപ്പും ഇട്ട് രാജി കത്തെഴുതി പിണറായിയുടെ മേശപ്പുറത്തിട്ടു തിരിച്ചു ക്യാനഡക്ക്‌ ....

ഇനി എനിക്ക് ചത്താലും വേണ്ടില്ല ..
എന്റെ പാർലമെന്ററി വ്യാമോഹവും മാറി
കേരള പോലീസിന്റെ തകരാറും മാറി ....

അപ്പൊ എങ്ങനെയാ ? ഞാൻ എന്ന് വരണം ? എലെക്ഷൻ പ്രചാരണം ? Kabeer Wayanad Saleem Kooriyadan & All CPM cyber warriors..........

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (14 minutes ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (14 minutes ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (24 minutes ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ... 4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്നാട് സ്വദേശി  (44 minutes ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി....  (48 minutes ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ കിരീട പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി...  (51 minutes ago)

കൊടുംക്രൂരത.... ആലപ്പുഴ വെണ്മണി പുന്തലയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു  (58 minutes ago)

കൊടകരക്കടുത്ത് കൊളത്തൂരില്‍ ചരക്ക് ലോറി മറിഞ്ഞ് മൂന്ന് മണിക്കൂര്‍ ഗതാഗതതടസ്സം....ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം  (1 hour ago)

തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (1 hour ago)

ശോഭാ സുരേന്ദ്രനെതിരെ പൊലീസിൽ പരാതി നൽകി യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാൽ... ക്രിമിനൽ മാനനഷ്ട കേസാണ് ബിജെപി സ്ഥാനാർഥിക്കെതിരെ എഐസിസി ജനറൽ സെക്രട്ടറി നൽകിയിരിക്കുന്നത്  (1 hour ago)

നിങ്ങൾ ചില മാധ്യമങ്ങൾ ചെയ്യുന്ന ചില ചെറ്റത്തരമുണ്ട്.... അതിന് ഞാനാണോ സ്വയംവിമർശനം നടത്തേണ്ടത്... മാധ്യമങ്ങളല്ലെ സ്വയം വിമർശനം നടത്തേണ്ടത്..കൊട്ടിക്കലാശത്തിന് തൊട്ടുമുമ്പായി അഭിമുഖവുമായി മുഖ്യമന്ത്രി പ  (1 hour ago)

മുൻകരുതൽ വേണമെന്ന് മുന്നറിയിപ്പ്  (1 hour ago)

ഇനിയൊരടി ഇസ്രായേൽ അനങ്ങിയാൽ തീരും  (1 hour ago)

നാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതി അര്‍ജുന്‍ കുറ്റക്കാരനാണെന്ന് കോടതി ...കേസില്‍ 29-ന് ശിക്ഷ വിധിക്കും  (2 hours ago)

Malayali Vartha Recommends