ഹിജാബ് ധരിച്ചില്ലെന്നാരോപിച്ചു നടുറോഡിൽ യുവതിയ്ക്ക് നേരെ യുവാവിന്റെ അക്രമം ! ; വൈറലായി വീഡിയോ...
ഹിജാബ് ധരിച്ചില്ലെന്നാരോപിച്ചു നടുറോഡിൽ യുവതിയ്ക്ക് നേരെയുള്ള യുവാവിന്റെ ആക്രമണം വൈറലാകുന്നു. ഹിജാബ് ധരിക്കാതെ പുറത്തിറങ്ങിയ യുവതിയെ ഒരു യുവാവ് തടഞ്ഞു നിർത്തി തർക്കിക്കുകയും ഒടുവിൽ മർദ്ദിക്കുകയുമായിരുന്നു. യുവതി തന്നെ ചിത്രീകരിച്ച ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്.
ഇറാനിലാണ് ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്. കാറില്‍ എത്തിയ യുവാവ് യുവതിക്ക് അരികെ കാര്‍ നിര്‍ത്തുകയും ഹിജാബ് ധരിക്കണം അതാണ് നിയമം എന്ന് പറയുകയും ചെയ്തു. തുടരെ തുടരെ ഇത് തന്നെ
പറയുകയും യുവതിയുടെ മറുപടിയില്‍ പ്രകോപിതനായി മര്‍ദ്ദിക്കുകയുമായിരുന്നു.
പോലീസിനെ വിളിക്കും എന്ന് പറഞ്ഞപ്പോള്‍ ചിരിച്ച് അട്ടഹസിച്ച് കാറിന്റെ ഹോണ്‍ മുഴക്കുകയാണ് യുവാവ് ചെയ്തതെന്ന് യുവതി പറയുന്നു.
നിങ്ങള്‍ ഹിജാബ് ധരിക്കാമെങ്കില്‍ താനും ധരിക്കാമെന്നും ഇത് തനിക്ക് ഇഷ്ടമല്ല, ഈ നിയമം അനുസരിക്കാനും എനിക്ക് താത്പര്യമില്ല, ഇതാണ് എന്റെ നിയമമെന്നും യുവതി പറയുകയുണ്ടായി.
ഏകദേശം രണ്ടരമിനിറ്റ് തര്‍ക്കത്തിന് ശേഷമാണ് യുവതി ഫോണ്‍ക്യാമറ ഓണ്‍ ആക്കി വെച്ചിരിക്കുന്നത് യുവാവ് കണ്ടത്. ഇതോടെ കാറില്‍ നിന്നും ഇറങ്ങിയ യുവാവ് യുവതിയുടെ മുഖത്ത് അടിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha