കുഞ്ഞുപ്രായത്തിൽതന്നെ പെൺകുട്ടികളെ വൻതുകയ്ക്ക് വിൽക്കും: മിക്ക സ്ത്രീകളും ലൈംഗീകത്തൊഴിലാളികൾ: ഇവിടുത്തെ ജീവിതം ഇങ്ങനെ...
സാധാരണ നാം കേൾക്കുന്നത് ജനിച്ചത് പെൺകുട്ടിയായതിനാൽ ഉപേക്ഷിച്ചു അല്ലെങ്കിൽ കൊന്നു എന്നൊക്കെയാണ്. എന്നാൽ ഇതിൽനിന്നും വ്യത്യസ്തമായി പെൺകുട്ടികളുടെ ജനനം ആഘോഷമാക്കുകയാണ് മദ്യപ്രദേശിലെ ബന്‍ചാദ സമൂഹം. ഇതിനുപിന്നിൽ ഒരു കാരണവുമുണ്ട്. കുഞ്ഞുപ്രായത്തിൽതന്നെ പെൺകുട്ടികളെ വൻതുകയ്ക്ക് ലൈംഗീക വൃത്തിക്കായി ഇവർ വിൽക്കുന്നു. ലൈംഗീകജോലി ചെയ്യുന്ന സ്ത്രീകളുടെ വരുമാനംകൊണ്ടാണ് ഈ സമൂഹത്തിലെ പുരുഷന്മാർ ആഡംബരജീവിതം നയിക്കുന്നത്. മധ്യപ്രദേശിലെ റാറ്റ്ലം, മാണ്ടാസുര്‍, നീമുച്ച് ജില്ലകളിലാണ് ഇവര്‍ അധിവസിച്ചുപോരുന്നത്.
തലമുറകളായി ഈ സമൂഹത്തിലെ സ്ത്രീകൾ ലൈംഗീകതൊഴിൽ ചെയ്താണ് ജീവിക്കുന്നത്. ലൈംഗികവൃത്തിയ്ക്കായുള്ള മനുഷ്യക്കടത്തും ഇവര്‍ക്കിടയില്‍ സജീവമാണ്. ലൈംഗീകജോലിക്ക് പൂർണ പിന്തുണയാണ് ഇവിടെ സമുദായം നൽകുന്നത്.
https://www.facebook.com/Malayalivartha