Widgets Magazine
24
Apr / 2018
Tuesday
Forex Rates:

1 aed = 18.10 inr 1 aud = 50.53 inr 1 eur = 81.24 inr 1 gbp = 92.83 inr 1 kwd = 221.37 inr 1 qar = 18.26 inr 1 sar = 17.72 inr 1 usd = 66.45 inr

ലോകത്തെ ഏറ്റവും മികച്ച ടീച്ചര്‍ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ ആ സമ്മാനത്തിനുള്ള പത്തുലക്ഷം ഡോളര്‍ സമ്മാനിച്ചത് മലയാളി

19 MARCH 2018 10:24 AM IST
മലയാളി വാര്‍ത്ത

More Stories...

12 വയസ്സുള്ള ഓസ്‌ട്രേലിയന്‍ ബാലന്‍ ഇന്തോനേഷ്യയില്‍ തനിച്ചു കഴിഞ്ഞത് നാലു ദിവസം ; അമ്മയുമായി വഴക്കിട്ടിറങ്ങിയപ്പോള്‍ അച്ഛന്റെ ക്രെഡിറ്റ് കാര്‍ഡും കൈയ്യിലെടുത്തിരുന്നു ...!!

സൈനികന്റെ, സ്‌ഫോടനത്തില്‍ തകര്‍ന്ന ലിംഗവും വൃഷ്ണവും ഡോക്ടര്‍മാര്‍ വിജയകരമായി മാറ്റിവച്ചു

ഓഷോ എന്ന രജനീഷ്, ബയോ ടെററിസത്തിനും കൊലപാതകങ്ങള്‍ നടത്താനും പദ്ധതി ഇട്ടിരുന്നുവെന്ന് തെളിയിക്കുന്ന രേഖകള്‍ കണ്ടെടുത്തു

ഇന്ദ്രന്‍സ് തയ്ച ആ ഷര്‍ട്ട് അദ്ദേഹം തിരിച്ചറിഞ്ഞില്ല! എന്നാല്‍ 24 വര്‍ഷം അത് സൂക്ഷിച്ച് വച്ചിരുന്നു എന്നോര്‍ത്ത് ഇന്ദ്രന്‍സിന് കണ്ണുനനഞ്ഞു!

പാവകൾ കുഞ്ഞുങ്ങൾക്കരികിൽ വയ്ക്കുന്നവർക്ക് ഈ ഗതി ഉണ്ടാകാതിരിക്കട്ടെ ! ; ഒന്നരവയസുകാരിയുടെ വിയോഗത്തിന്റെ കഥ പറഞ്ഞ് പെറ്റമ്മ

ലോകത്തെ ഏറ്റവും മികച്ച ടീച്ചറായി ലണ്ടന്‍ നഗരത്തിലെ ഒരു സാധാരണ സ്‌കൂളിലെ ടീച്ചര്‍ തെരഞ്ഞെടുത്തപ്പോള്‍ ഒപ്പം ശ്രദ്ധിക്കപ്പെട്ടത് ഒരു മലയാളിയും. ലോകമെമ്പാടുമുള്ള മുഖ്യധാരാ പത്രങ്ങള്‍ വലിയ വാര്‍ത്തയാക്കിയ പത്തുലക്ഷം ഡോളറിന്റെ പുരസ്‌കാരം നല്‍കിയത് വര്‍ക്കി ഫൗണ്ടേഷന്‍ എന്ന മലയാളിയുടെ സ്ഥാപനമാണ്.

ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍നിന്ന് ലഭിച്ച 30,000 അപേക്ഷകളില്‍ നിന്നാണ് കുട്ടികളെ ഫലപ്രദമായി പഠിപ്പിക്കാനായി 35 ഭാഷകള്‍ ഹൃദിസ്ഥമാക്കിയ ലണ്ടന്‍ നഗരത്തിലെ ഒരു സാധാരണ സ്‌കൂളിലെ ടീച്ചറെ തെരഞ്ഞെടുത്തത്.

ഇന്നലെ ഈ പുരസ്‌കാരം ഓസ്‌കര്‍ സ്‌റ്റൈല്‍ പരിപാടിയില്‍വെച്ച് വിതരണം ചെയ്തപ്പോള്‍ ദുബായ്ഭരണാധികാരിക്കടുത്ത് നില്‍ക്കാന്‍ ഉണ്ടായിരുന്ന ഒരാള്‍ മലയാളി ആയിരുന്നു. വര്‍ക്കി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സുനില്‍ വര്‍ക്കി ഇതാദ്യമായല്ല ലോകത്തെ ഏറ്റവും മികച്ച അദ്ധ്യാപകര്‍ക്ക് പുരസ്‌കാരമേര്‍പ്പെടുത്തുന്നത്. നാലാമത് വര്‍ക്കി ഫൗണ്ടേഷന്‍ ഗ്ലോബല്‍ ടീച്ചര്‍ പ്രൈസായിരുന്നു ഇത്തവണത്തേത്. പത്തുലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള പുരസ്‌കാരം, അദ്ധ്യാപക മേഖലയില്‍ ലോകത്തുതന്നെ ഏറ്റവും വലുതാണ്.

ബ്രെന്റിലെ ആല്‍പെര്‍ട്ടണ്‍ കമ്യൂണിറ്റി സ്‌കൂളിലെ ആര്‍ട്ട് ആന്‍ഡ് ടെക്‌സ്‌റ്റൈല്‍ ടീച്ചര്‍ ആന്‍ഡ്രിയ സഫിരാക്കൗവാണ് ആയിരക്കണക്കിന് അപേക്ഷകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. തന്റെ സ്‌കൂളിലെ വിവിധ നാട്ടുകാരായ കുട്ടികളുമായി സംവദിക്കുന്നതിന് 35 ഭാഷകള്‍ പഠിച്ച ആന്‍ഡ്രിയ അദ്ധ്യാപകസമൂഹത്തിനാകെ മാതൃകയാണെന്ന് ജൂറി വിലയിരുത്തി. ബ്രിട്ടനിലെ ഏറ്റവും ദരിദ്രമേഖലകളിലൊന്നായ ബ്രെന്റില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥികളേറെയും കുടിയേറ്റക്കാരുടെ മക്കളാണ്.

ദുബായിയില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം വിതരണം ചെയ്തത്. ഡെയ്‌ലി ഷോ അവതാരക ട്രെവര്‍ നോവയായിരുന്നു ചടങ്ങില്‍ അവതാരകയായി വന്നത്. ഹോളിവുഡ് താരം ചാര്‍ലിസ് തെറോണ്‍, ബോളിവുഡ് താരം പ്രിയങ്ക ചോപ്ര തുടങ്ങിയ സെലിബ്രിറ്റികളും ചടങ്ങിനെത്തിയിരുന്നു. വേദിയില്‍, ദുബായ് ഭരണാധികാരി മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്രോഫിയും സമ്മാനത്തുകയും ആന്‍ഡ്രിയക്ക് കൈമാറി. ഫോര്‍മുല വണ്‍ ചാമ്ബ്യന്‍ ലൂയി ഹാമില്‍ട്ടണാണ് ട്രോഫി ദുബായ് ഭരണാധികാരിക്ക് നല്‍കിയത്.

കഴിഞ്ഞതവണ പുരസ്‌കാരം നേടിയത് കാനഡയില്‍നിന്നുള്ള മാഗി മാക്‌ഡോണലായിരുന്നു. ഒറ്റപ്പെട്ട ഗ്രാമത്തില്‍ ഗോത്രവര്‍ക്കാരായ കുട്ടികള്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അദ്ധ്യാപികയാണ് മാഗി. സമാനമായ രീതിയില്‍ വിവിധ സംസ്‌കാരങ്ങളില്‍നി്ന്നും ചുറ്റുപാടുകളില്‍നിന്നുമെത്തുന്ന വിദ്യാര്‍ത്ഥികളാണ് ആന്‍ഡ്രിയയുടെ സ്‌കൂളിലുമുള്ളത്. തന്റെ വിദ്യാര്‍ത്ഥികളിലേറെയും കടുത്ത വെല്ലുവിളികള്‍ അതിജീവി്ചചാണ് സ്‌കൂളിലെത്തുന്നതെന്ന് ആന്‍ഡ്രിയ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കി.

ആന്‍ഡ്രിയയെ പുരസ്‌കാരലബ്ധിയില്‍ അഭിനന്ദിച്ചുകൊണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ പ്രസംഗവും വേദിയില്‍ വീഡിയോയില്‍ പ്രദര്‍ശിപ്പിച്ചു. തന്റെ വിദ്യാര്‍ത്ഥികള്‍ക്കായി അര്‍പ്പണമനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രിയക്ക് ഈ പുരസ്‌കാരം തീര്‍ച്ചയായും അര്‍ഹിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ധ്യാപകവൃത്തിയില്‍ എത്രത്തോളം അര്‍പ്പണമനോഭാവം വേണമെന്നതിന് മറ്റുള്ളവര്‍ക്ക് മാതൃകയാണ് ആന്‍ഡ്രിയയെന്നും തെരേസ മെയ് പറഞ്ഞു.

ലോകത്തേറ്റവും വിപുലമായ സ്വകാര്യ സ്‌കൂള്‍ ശൃംഖലയായ ജെംസ് എജ്യുക്കേഷന്റെ ചെയര്‍മാനാണ് സുനില്‍ വര്‍ക്കി. ഒരു ഡസനിലേറെ രാജ്യങ്ങളിലായി 130ലേറെ സ്‌കൂളുകള്‍ അദ്ദേഹത്തിനുണ്ട്. വര്‍ക്കി ഗ്രൂപ്പ്, വര്‍ക്കി ഫൗണ്ടേഷന്‍ എന്നിവയുടെയും ചെയര്‍മാനായ അദ്ദേഹം യുനെസ്‌കോയുടെ ഗുഡ് വില്‍ അംബാസഡറുമാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരേ കുടുംബത്തിലെ നാലുപേര്‍ ദുരുഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സൗമ്യയെ പോലീസ് അറസ്റ്റ് ചെയ്തു; നടന്നത് കൊലപാതകം തന്നെ, വിവാഹത്തിനു മുമ്പും സൗമ്യക്ക് കാമുകന്മാരേറെ. ഭര്‍തൃമതിയായിട്ടും കാമുകന്മാരുമാ  (1 hour ago)

ദുബായ് അബുദാബി യാത്ര ഇനി അധിവേഗം.... 126 കിലോമീറ്റര്‍ താണ്ടാന്‍ ഇനി വെറും 12 മിനിറ്റ് മതി  (1 hour ago)

താന്‍ അന്നെടുത്ത തീരുമാനം തെറ്റായിരുന്നു...  (2 hours ago)

അനുരഞ്ജന ചര്‍ച്ചയ്ക്ക് കോടതിയിലെത്തി... അവസാനം സംഭവിച്ചത്?  (2 hours ago)

ദുബായില്‍ മകളെ അമ്മ മുറിയില്‍ പൂട്ടിയിട്ട് പട്ടിണിക്കിട്ടു  (2 hours ago)

" വിദേശവനിത ലിഗയുടെ സഹോദരിയും ഭർത്താവും ഓഫീസിലോ നിയമസഭയിലോ എത്തിയില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റ് ! " ; മുഖ്യമന്ത്രി പിണറായി വിജയൻറെ വാദങ്ങളെ വിമർശിച്ച് മുൻ മുഖ്യമന്ത്രിയുടെ പ്രെസ്സ് സെക്രെട  (2 hours ago)

" പോലീസിനെതിരായ പരാതിയിൽ നിന്ന് പിന്മാറണം ! " ; കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് ഭീഷണിക്കത്ത്  (4 hours ago)

കടൽക്ഷോഭം രൂക്ഷമാകുന്നു; ശം​ഖു​മു​ഖം ബീ​ച്ചി​ലേ​ക്കുള്ള പ്രവേശനം നിരോധിച്ചു  (4 hours ago)

മുസ്ലീംങ്ങളുടെ രക്തക്കറ കോണ്‍ഗ്രസിന്റെ കൈകളില്‍ പറ്റിയിട്ടുണ്ട് തന്റെ കൈകളിലും അതുണ്ട്; വെട്ടിലായി കോണ്‍ഗ്രസ്; വിവാദ പ്രസ്താവനയുമായി മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ്  (5 hours ago)

ലോകചരിത്രത്തില്‍ ആദ്യമായി പുരുഷലിംഗം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയിച്ചു; ചരിത്രനേട്ടത്തിന് പിന്നില്‍ അമേരിക്കയിലെ മേരിലാന്റിലുള്ള ജോണ്‍സ് ഹോക്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍  (5 hours ago)

ലിഗയുടെ പരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടായിരുന്നില്ലെന്ന് ലിഗയെ ചികിത്സിച്ച ഡാക്ടറുടെ വെളിപ്പെടുത്തല്‍  (5 hours ago)

എച്ച്‌ വണ്‍ ബി വിസയിലുള്ളവരുടെ ഭാര്യമാരുടെ ജോലി റദ്ദാക്കും; വെട്ടിലായത് ആയിരക്കണക്കിന് ഇന്ത്യക്കാർ  (5 hours ago)

ആലുവ ഡിപ്പോയ്ക്ക് വേറെ ബസ്സൊന്നും കിട്ടിയില്ലേ? ഞങ്ങളുടെ ബസ് ഞങ്ങള്‍ക്ക് തന്നെ തിരികെ തരാന്‍ പാടില്ലേ ; സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഓഡിയോ സന്ദേശത്തിലെ ആ ചങ്ക് കൂട്ടുകാരിക്ക് അഭിനന്ദനവുമായി തച്ചങ്കരി  (6 hours ago)

ചോളം ഉത്തമാഹാരമോ ?  (6 hours ago)

ഏറ്റവുമധികം ശബളം കിട്ടുന്ന ജോലി എന്നതാണ് എല്ലാവരുടെയും സ്വപ്നം; ഇന്ത്യയിലുമുണ്ട് പ്രൊഫഷണലുകള്‍ക്ക് ഏറ്റവുമധികം ശമ്പളം നല്‍കുന്ന നഗരം; ഏതാണെന്ന് അറിയണ്ടേ ...?  (6 hours ago)

Malayali Vartha Recommends