എസ്കിമോകളുടെ ' ഇഗ്ലു ' ചന്ദ്രനിൽ നിർമ്മിയ്ക്കാനൊരുങ്ങുന്നു ! ; ഐഎസ്ആര്‍ഒ പദ്ധതി ചരിത്ര വിജയമാകും
ചന്ദ്രനിൽ വാസസ്ഥലമൊരുക്കാൻ ഐഎസ്ആര്‍ഒ തയ്യാറാകുന്നെന്നു റിപ്പോർട്ടുകൾ. ഇഗ്ലു (ഡോം ആകൃതി) മാതൃകയിലുള്ള വാസസ്ഥലങ്ങള്‍ നിര്‍മ്മിക്കാനാണ് ഐഎസ്ആര്‍ഒ പദ്ധതിയോയൊരുക്കുന്നത്.
ഇഗ്ലൂ മാതൃകയില്‍ ഇത്തരത്തിലുള്ള വാസസ്ഥലങ്ങള്‍ ചന്ദ്രോപരിതലത്തില്‍ ഒരുക്കാനുള്ള തീവ്ര പരീക്ഷണത്തിലാണ് ഐഎസ്ആര്‍ഒ എന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ലോക്സഭയെ അറിയിച്ചു.
മഞ്ഞ് മനുഷ്യരായ എസ്കിമോകളുടെ വാസസ്ഥലമാണ് ഇഗ്ലു. കുറഞ്ഞ വായു സമ്മര്‍ദ്ദത്തിലും പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ മാതൃകയില്‍ വീട് നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. ചൂടിന്റെയും തണുപ്പിന്റെയും സന്തുലിതാവസ്ഥയും ഇഗ്ലു ഉറപ്പ് നല്‍കുന്നുണ്ട്.
2008 ലാണ് ഐഎസ്ആര്‍ഒ ചന്ദ്രയാന്‍ 1 വിക്ഷേപിച്ചത്. പൂര്‍ണമായി ഇന്ത്യയില്‍ നിര്‍മിച്ച് ചന്ദ്രനിലേക്ക് ആദ്യമായി ഇന്ത്യ അയയ്ക്കുന്ന ആളില്ലാ ഉപഗ്രമായിരുന്നു ചാന്ദ്രയാന്‍ 1. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഉപഹ്രവുമായുള്ള നിയന്ത്രണം വേര്‍പെടുകയായിരുന്നു. എന്നാൽ ഇന്ത്യയുടെ ചാന്ദ്രയാന്‍ 1, ചന്ദ്രോപരിതലത്തില്‍ നിന്ന് 200 കിലോമീറ്റര്‍ മാറി ഇപ്പോഴും ചുറ്റുന്നുണ്ടെന്ന് 2017 ല്‍ നാസ കണ്ടെത്തിയിരുന്നു.
ചന്ദ്രനില്‍ താമസസൗകര്യം ഒരുക്കുന്നത് സംബന്ധിച്ച് മറ്റ് സാധ്യതകളെ കുറിച്ചും ഐഎസ്ആര്‍ഒ പഠനം നടത്തി വരികയാണെന്നും മന്ത്രി അറിയിച്ചു. ഈ വര്‍ഷം അവസാനം ചന്ദ്രയാന്‍ 2 വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ തയ്യാറെടുക്കുകയാണ്. ചാന്ദ്രദൗത്യത്തിന്റെ ഭാഗമാണ് ഇഗ്ലൂ നിർമ്മാണവും.
https://www.facebook.com/Malayalivartha