റെയ്ഡിനെത്തിയ പൊലീസുകാര്‍ കാവൽ നായയെ വെടിവെച്ചു കൊന്നു; ഉദ്യോഗസ്ഥർക്കു നേരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു
മോഷണമുതൽ തിരിച്ചെടുക്കാനെത്തിയ പൊലീസുകാര്‍ വീട്ടിലെ കാവൽ നായയെ വെടിവെച്ചു കൊന്നതായി റിപ്പോർട്ടുകൾ. കാനഡയിലെ ബോള്ട്ടണ്ണിൽ കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്.
ബോള്‍ട്ടണിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് പീര്‍ റീജിയണല്‍ പൊലീസ് ഹംബര്‍ സ്റ്റേഷന് ഉദ്യോഗസ്ഥർ വീട്ടില്‍ റെയ്ഡിനായി എത്തുകയായിരുന്നു. എന്നാൽ മുറികള്‍ക്കുള്ളിലേക്ക് ഇരച്ച് കയറിയ പൊലീസ് കാവൽ നായയെ വെടിവെച്ച് വീഴ്ത്തി.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 89 എെഫോണുകളും മോഷണത്തിനായി ഉപയോഗിച്ച കാറും പൊലീസ് കണ്ടെത്തി. 16 ഉം 17 ഉം വയസുള്ള കുട്ടികളെ യുത്ത് ക്രിമിനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
അനാവശ്യമായി കാവൽ നായയെ വെടിവെച്ചു കൊന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുകയാണ്. എന്നാൽ പ്രധാന മുറിയിലേക്ക് എത്തിയ പോലീസ് ഉദ്യോഗസ്ഥരെ നായ ആക്രമിക്കാന്‍ ശ്രമിക്കുമ്പോഴാണ് വെടിവെച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
മോഷണമുതല്‍ കണ്ടെത്താന്‍ ശ്രമിക്കുമ്പോൾ ഇത്തരത്തിലുള്ള ആക്രമണങ്ങൾ ഉദ്യോഗസ്ഥർ നേരിടാറുണ്ട്, അതിനാൽ ഉദ്യോഗസ്ഥന്റെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് വെടിവെച്ചതെന്നും പൊലീസ് പറയുന്നു. മനുഷ്യജീവന് പ്രത്യേകിച്ച് പോലീസ് ഓഫീസര്‍മാരുടെ ജീവന് ഭീഷണി വന്നാല്‍ അതിനെ ഇല്ലായ്മ ചെയ്യുന്നതു ശരിയാണെന്നും ചിലര്‍ വാദിക്കുന്നു.
https://www.facebook.com/Malayalivartha