" നിങ്ങൾ പ്രണയിക്കുകയാണെങ്കിൽ പ്രായം വെറും നമ്പർ മാത്രമാണ് "; കണ്ണും മൂക്കുമില്ലാത്ത ഒരു പ്രണയസാക്ഷാത്കാരത്തിന്റെ കഥയിങ്ങനെ...
പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നാണല്ലോ... ആരെയും അത്ഭുതപ്പെടുത്തുന്ന ഒരു പ്രണയ സാക്ഷാത്കാരമാണ് അങ്ങ് അമേരിക്കയിലും നടന്നത്. സംഭവം എന്താണെന്നല്ലേ ?....
2016 ലാണ് 72 കാരിയായ അല്‍മേഡയും 19 കാരനായ ഗാരി ഹാര്ഡ്വിക്കും തമ്മില്‍ പ്രണയത്തിലാവുന്നത്. ഒരു പിസ ഷോപ്പില്‍ വെച്ചാണ് ഇരുവരും ആദ്യമായി കാണുന്നത്. തുടര്‍ന്ന് രണ്ട് ആഴ്ചയ്ക്കുള്ളില്‍ ഗാരി അല്‍മേഡയെ ഡേറ്റിന് ക്ഷണിക്കുകയായിരുന്നു. ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധം വളരെ ഗാഡമായി. ഒടുവിൽ ഇവർ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
77 കാരനായ മുന്‍ പങ്കാളിക്കൊപ്പമുള്ള ജീവിതം മടുത്തിരുക്കുമ്പോഴാണ് ഗാരി അല്‍മേഡയെ പ്രൊപ്പോസ് ചെയ്യുന്നത്. ഉടന്‍ തന്നെ 19 കാരനെ വിവാഹം കഴിക്കാന്‍ 72 കാരി സമ്മതിക്കുകയായിരുന്നു. 77കാരനുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷമാണ് അല്‍മേഡ ഗാരിയുമായുള്ള വിവാഹത്തിന് ഒരുങ്ങിയത്.
നിങ്ങള്‍ ആരെയെങ്കിലും പ്രണയിക്കുകയാണെങ്കില്‍ പ്രായം എന്ന് പറയുന്നത് വെറും നമ്പർ മാത്രമായിരിക്കും എന്നാണ് അല്‍മേഡ പറഞ്ഞു. ഇപ്പോള്‍ രണ്ട് വര്‍ഷമായി താന്‍ സന്തോഷവതിയായ ഭാര്യയാണ്. തന്നെ നന്നായി മനസിലാക്കുന്ന ഒരു ജീവിത പങ്കാളിയെയാണ് ലഭിച്ചിരിക്കുന്നത്. എനിക്കറിയാന്‍ തന്റെ ജീവിതം അവനുവേണ്ടി മാത്രമാണ് പങ്കുവയ്ക്കുക. എന്നാണ് അമേല്ഡ പറയുന്നത്.
അമേല്ഡയുടെ സുന്ദരമായ നീല കണ്ണുകളാണ് തന്നെ ആകര്‍ഷിച്ചതെന്ന് ഗാരി പറയുന്നു. എപ്പോഴും സന്തോഷവതിയാണ് അമേല്ഡ. തങ്ങളുടെ കെമിസ്ട്രി വളരെ നല്ലതാണെന്നും ഗാരി പറഞ്ഞു. അതുപോലെതന്നെ എമേല്ഡയ്ക്ക് ഒപ്പമുള്ള നിമിഷങ്ങളിലാണ് താന്‍ ഏറ്റവും സന്തോഷവാനെന്നും ഗാരി അറിയിച്ചു.
https://www.facebook.com/Malayalivartha