ആരെയും ആകർഷിക്കും നീലക്കണ്ണുകൾ സ്വന്തമാക്കാം ! ; പുത്തൻ വഴിയിലൂടെ ലേസർ ചികിത്സ
കണ്ണുകളിൽ നിറം മാറ്റാനായി പലതരം വേലകൾ ചെയ്യുന്നവരെ നമ്മൾ മുൻപ് കണ്ടിട്ടുണ്ട്. എന്നാൽ അത്തരത്തിലൊരു നിറം മാറ്റം നമ്മുടെ കണ്ണുകളിൽ ചെയ്യാൻ കഴിയുമെന്നതാണ് പുതിയ കണ്ടെത്തലുകൾ. ഒരുപാട് നിറങ്ങൾ ഇല്ലെങ്കിലും കൃഷ്ണ മണിയുടെ നിറം നീലയാക്കുന്നതിനുള്ള സാങ്കേതിക വിദ്യ തയ്യാറായിക്കഴിഞ്ഞു.
കാലിഫോര്‍ണിയയിലെ ക്ലിനിക്കല്‍ എക്യുപ്മെന്റ് കമ്പനിയായ സ്ട്രോമ മെഡിക്കല്‍സിലെ ഡോക്ടര്‍ ഗ്രഗ് ഹോമറാണ് പുതിയ ലേസര്‍ ചികിത്സയുമായി രംഗത്തെത്തിയിരിക്കുന്നത്. കൃഷ്ണമണിക്ക് ബ്രൗണ്‍ നിറം നല്‍കുന്നത് മെലാനിന്‍ എന്ന പിഗ് മെന്റാണ്. ഈ ലേസര്‍ ചികിത്സയിലൂടെ കണ്ണിലെ മെലാനിന്‍ പൂര്‍ണമായും ഇല്ലാതാക്കും.അതോടെ രണ്ടാഴ്ചയ്ക്കുള്ളില്‍ കൃഷ്ണമണികള്‍ക്ക് നീല നിറം ലഭിക്കും.വെറും 18, 000 രൂപയാണ് ചികിത്സാച്ചെലവ്.
പക്ഷെ നീലനിറമായ കൃഷ്ണമണി തിരിച്ചു പഴയപടി ആക്കണമെന്ന് കരുതിയാൽ അതൊരിക്കലും സാധിക്കുകയില്ല. കാരണം മെലാനിന്‍ ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ പിന്നീട് ഉണ്ടാകില്ല. ഇത് കൃത്രിമമായി ഉണ്ടാക്കാനും സാധിക്കില്ല. അതിനാല്‍ ശേഷിച്ച കാലംമുഴുവന്‍ കണ്ണ് നീലനിറമായിരിക്കും.
ഇപ്പോള്‍ അമേരിക്കയില്‍ മാത്രമാണ് ഈ ചികിത്സ ലഭിക്കുന്നത്. അടുത്ത 18 മാസത്തിനുള്ളില്‍ അമേരിക്കയ്ക്ക് പുറത്ത് ഈ ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha