Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

യുകെയിലെത്തി കഠിനാധ്വാനം കൊണ്ട് കോടീശ്വരനായ മലയാളി; മറ്റൊരു സ്ലംഡോഗ് മില്യണയര്‍ കഥ

21 APRIL 2018 11:24 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

യുകെയില്‍ ശ്രദ്ധിക്കപ്പെടുന്ന നിലയില്‍ വ്യവസായരംഗത്ത് വിജയങ്ങള്‍ സ്വന്തമാക്കിയ കോടീശ്വരനായ മലയാളി രൂപേഷ് തോമസ് എന്ന 39- കാരനെ ബ്രിട്ടീഷ് പത്രമായ ഡെയിലി മെയില്‍ വിശേഷിപ്പിക്കുന്നത് സ്ലംഡോഗ് മില്യണയര്‍ എന്നാണ്. വെറും 600 പൗണ്ടുമായി കേരളത്തില്‍ നിന്നും 2002-ല്‍ സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ എത്തിയതായിരുന്നു രൂപേഷ്. തുടര്‍ന്ന് മാക് ഡൊണാള്‍ഡ്‌സിലും നഴ്‌സിങ് ഹോമിലും പണിയെടുത്ത് യുകെ ജീവിതത്തിന് അദ്ദേഹം തുടക്കമിട്ടു. സെയില്‍സ്മാനായിരിക്കവെ സ്വന്തം ചായക്കച്ചവടം തുടങ്ങുകയും ചെയ്തു.തുടര്‍ന്ന് ഫ്രഞ്ച്കാരിയായ അലക്‌സാണ്ട്രയെ കല്യാണം കഴിച്ച് കോടീശ്വരനായി മാറിയ മലയാളിയുടെ കഥ സചിത്രവിവരണത്തോടെയാണ് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

യുകെയിലെത്തി വെറും 15 വര്‍ഷങ്ങള്‍ കൊണ്ട് കോടീശ്വരനായ രൂപേഷിനെ യഥാര്‍ത്ഥ ജീവിതത്തിലെ സ്ലം ഡോഗ് മില്യണയര്‍ എന്നാണ് ഡെയിലി മെയില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. 20008-ല്‍ പുറത്തിറങ്ങിയ സ്ലംഡോഗ് മില്യണയര്‍ എന്ന ചിത്രത്തില്‍ ചേരിയില്‍ കഴിഞ്ഞിരുന്ന ജമാല്‍ മാലിക് എന്ന കഥാപാത്രം ഒരു ടിവി ഗെയിം ഷോയില്‍ വിജയിച്ചാണ് മില്യണയറായി മാറുന്നത്. ഏതാണ്ട് ഇതേ രീതിയില്‍ ഒന്നുമില്ലായ്മയില്‍ നിന്നുമാണ് രൂപേഷും കോടീശ്വരനായി മാറിയിരിക്കുന്നത്. എന്നാല്‍ ഭാഗ്യം കൊണ്ടല്ല തന്റെ കഠിനാധ്വാനം കൊണ്ടാണ് രൂപേഷ് മില്യണയറായിരിക്കുന്നതെന്ന വ്യത്യാസമുണ്ട്. കേരളത്തില്‍ ജനിച്ച് വളര്‍ന്ന കാലത്ത് തന്നെ യുകെയില്‍ എത്തണമെന്നത് രൂപേഷിന്റെ സ്വപ്നമായിരുന്നു. അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും ശ്രമങ്ങളുമാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റി മറിച്ചിരിക്കുന്നത്.

തന്റെ അച്ഛന്‍ ജോലിക്കായി പോകുമ്പോള്‍ വീട്ടിലുള്ള ലണ്ടന്‍ നഗരത്തിന്റെ ചിത്രത്തിലേക്ക് താന്‍ എപ്പോഴും നോക്കിയിരിക്കാറുണ്ടായിരുന്നുവെന്നാണ് രൂപേഷ് പറയുന്നത്.ഇവിടെ എങ്ങനെയെങ്കിലും എത്താനും മികച്ച ജീവിതം കെട്ടിപ്പടുക്കാനും അന്നേ ആഗ്രഹിച്ചിരുന്നുവെന്നും രൂപേഷ് പറയുന്നു.തുടര്‍ന്ന് 23 വയസായപ്പോള്‍ രൂപേഷ് തന്റെ യമഹ മോട്ടോര്‍ സൈക്കിള്‍ 300 പൗണ്ടിന് വില്‍ക്കുകയും കുറച്ച് പണം കൂടി തന്റെ പിതാവില്‍ നിന്നും കടം വാങ്ങുകയും ചെയ്ത് 2002ല്‍ ലണ്ടനിലേക്ക് വിമാനം കയറുകയായിരുന്നു.ഈസ്റ്റ്‌ലണ്ടനിലെ സ്ട്രാറ്റ്‌ഫോര്‍ഡിലെത്തിയ അദ്ദേഹം മാക് ഡൊണാള്‍ഡില്‍ ജോലിക്ക് കയറുകയും ചെയ്തു.

അന്ന് ഒരു മണിക്കൂറിന് വെറും നാല് പൗണ്ട് മാത്രമായിരുന്നു തന്റെ ശമ്പളമെന്നും രൂപേഷ് ഓര്‍ക്കുന്നു.തുടര്‍ന്ന് ഏതാനും ആഴ്ചകള്‍ക്കകം ഒരു കെയററെന്ന രണ്ടാമത്തെ ജോലിയും രൂപേഷ്‌നനേടി. പിന്നീട് 2003ല്‍ ഡോര്‍ ടു ഡോര്‍ സെയില്‍സ്മാനായി.അധികം വൈകാതെ കമ്പനിയിലെ മികച്ച സെല്ലറായി അദ്ദേഹം മാറുകയായിരുന്നു. തുടര്‍ന്ന് ടീംലീഡറായി പ്രമോഷന്‍ ലഭിച്ചു.ആ ജോലിക്കിടെ അലക്‌സാണ്ട്രയെന്ന ഫ്രഞ്ചുകാരിയെ കണ്ട് അടുക്കുകയും 2007-ല്‍ വിവാഹം ചെയ്യുകയും ചെയ്തു.അതിനോടനുബന്ധിച്ച് ഫ്രാന്‍സിലും കേരളത്തിലും ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു. അന്ന് ആനപ്പുറത്തേറിയാണ് രൂപേഷ് എത്തിയത്. 2009-ല്‍ അവര്‍ വിംബിള്‍ടണ്‍ ടെന്നീസ് ഗ്രൗണ്ടിനടുത്ത് ഒരു മിഡ് ടെറസ് വീട് വാങ്ങുകയും ചെയ്തു.



ഭാര്യക്ക് ഇന്ത്യന്‍ ചായയിലുള്ള ഇഷ്ടമായിരുന്നു രൂപേഷ് സ്വന്തം ചായ് ടീ ബിസിനസ് ആരംഭിക്കുന്നതിന് വഴിയൊരുക്കിയത്.2015-ല്‍ ഒന്നരലക്ഷം പൗണ്ട് മുടക്കിയായിരുന്നു രൂപേഷ് ബിസിനസ് തുടങ്ങിയത്.തുടര്‍ന്ന് പടിപടിയായുള്ള വളര്‍ച്ച മാത്രമാണ് ഇദ്ദേഹത്തിനുള്ളത്. നിലവില്‍ സൗത്ത് വെസ്റ്റ് ലണ്ടനിലെ വിംബിള്‍ഡണില്‍ ഒരു മില്യണ്‍ പൗണ്ടിന്റെ പ്രോപ്പര്‍ട്ടിയാണ് ഇദ്ദേഹത്തിന് സ്വന്തമായിട്ടുള്ളത്.ഇതിന് പുറമെ സൗത്ത് ലണ്ടനിലെ ക്രോയ്‌ഡോണില്‍ മൂന്നര ലക്ഷം പൗണ്ട് വില വരുന്ന രണ്ടാമതൊരു വീടും രൂപേഷിനുണ്ട്. ഇദ്ദേഹം യുകെയില്‍ ആരംഭിച്ച ചായ് ടീ ബിസിനസായ ടുക് ടുക് ചായ്ക്ക് നിലവില്‍ രണ്ട്മില്യണ്‍ പൗണ്ടിന്റെ ആസ്തിയുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (4 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (6 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (7 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (7 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (7 hours ago)

ദൃശ്യങ്ങൾ പുറത്ത്  (7 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (8 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (8 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (8 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (9 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (10 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (10 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (10 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (10 hours ago)

Malayali Vartha Recommends