വിവാഹ ദിവസം കല്യാണ മണ്ഡപത്തിൽ കാമുകന്റെ മിന്നും പ്രകടനം; സംഗതി കണ്ടു നിന്ന യുവാക്കളുടെ പ്രതികരണം ഇത്തിരികൂടിപ്പോയി
വിവാഹ ദിവസം കല്യാണ മണ്ഡപത്തിൽ വരനോടൊപ്പം ഇരുന്ന വധുവിന്‍റെ കഴുത്തിൽ വരണമാല്യം ചാർത്തിയത് കാമുകൻ. ബൈക്കിൽ അതിസാഹസികമായി എത്തിയായിരുന്നു 24 കാരൻ രാഹുലിന്റെ മിന്നുന്ന പ്രകടനം.
സിനിമകളെ വെല്ലുന്ന സാഹസിക രംഗങ്ങളാണ് ഉത്തർപ്രദേശിലെ നഗീമ ജില്ലയിലെ ബിജ്നോറിലെ ഒരു മണ്ഡപത്തിൽ നടന്നത്. ഒരേ ക്ലാസിൽ പഠിച്ച 24 കാരൻ രാഹുലും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ, ഉയർന്ന ജാതിക്കാരനായ യുവാവും ദലിത് പെൺകുട്ടിയും തമ്മിലുള്ള വിവാഹത്തിന് ഇരുവരുടെയും കുടുംബങ്ങൾ എതിർപ്പ് കാണിച്ചിരുന്നു.
ഇതോടെയാണ് പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞ ബുധനാഴ്ച നടത്താൻ പെൺവീട്ടുകാർ തീരുമാനിച്ചത്. എന്നാൽ വിവാഹ ദിവസം വരനും വധുവും തമ്മിലുള്ള ചടങ്ങുകൾ കല്യാണ മണ്ഡപത്തിൽ പുരോഗമിക്കവെയാണ് വരണമാല്യവുമായി കാമുകൻ ബൈക്കിലെത്തിയത്.
തുടർന്ന് രാഹുൽ എറിഞ്ഞ വരണമാല്യം മണ്ഡപത്തിൽ ഇരിക്കുന്ന പെൺകുട്ടിയെ കഴുത്തിൽ തന്നെ വീണു. ഉടൻ തന്നെ മണ്ഡപത്തിൽ നിന്ന് എഴുന്നേറ്റ് കാമുകന്‍റെ സമീപത്തെത്തിയ പെൺകുട്ടി വരണമാല്യം ഊരി കാമുകന്‍റെ കഴുത്തിൽ തിരിച്ചിട്ടു.
സംഗതിയൊക്കെ നന്നായിട്ട് തന്നെ നടന്നുവെങ്കിലും തിരിച്ചടിയായത് പെൺകുട്ടിയുടെ ബന്ധുക്കളായ യുവാക്കളുടെ പ്രതികരണമായിരുന്നു. യുവാക്കളുടെ ആക്രമണത്തിൽ ഇഞ്ച പരുവമാക്കിയ കാമുകനെ പൊലീസ് എത്തിയാണ് രക്ഷിച്ചത്. കൂട്ടത്തല്ലിൽ കലാശിച്ച സാഹചര്യത്തിൽ പെൺകുട്ടിയുടെ കുടുംബം മുൻകൂട്ടി നിശ്ചയിച്ച് വിവാഹം വേണ്ടെന്നു വയ്‌ക്കേണ്ടി വന്നു.
https://www.facebook.com/Malayalivartha