Widgets Magazine
24
May / 2018
Thursday
Forex Rates:

1 aed = 18.60 inr 1 aud = 51.67 inr 1 eur = 79.96 inr 1 gbp = 91.23 inr 1 kwd = 226.34 inr 1 qar = 18.77 inr 1 sar = 18.22 inr 1 usd = 68.31 inr

EDITOR'S PICK


ദുല്‍ഖറിനെ വാനോളം പുകഴ്ത്തി ബോളിവുഡ് സുന്ദരി


മഹാനടി കാണുന്നതിനിടെ തനിയ്ക്കും കുടുംബത്തിനു നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ച് തുറന്ന്പറഞ്ഞ് താരം


ഐശ്വര്യ റായിയുടെ പേരില്‍ ബച്ചന്‍ വാക്കു നല്‍കി... ഒടുവില്‍ നാട്ടുകാര്‍ കാര്യം നടത്തി


വെടിവയ്പ്പില്‍ ഒരുത്തനെങ്കിലും കൊല്ലപ്പെടണം; സ്‌റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തിനിടെയുണ്ടായ പൊലീസ് വെടിവയ്പ്പ് ആസൂത്രിതമെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്


പേരാമ്പ്രയിലെ വില്ലന്‍ വവ്വാലിനെ ആരു പിടിക്കുമെന്ന ചോദ്യം ഉയര്‍ന്നപ്പോഴും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ ശ്രീഹരി രാമന്‍; വവ്വാല്‍ സ്‌നേഹിയായ ശ്രീഹരി പറയുന്നതിങ്ങനെ

12 വയസ്സുള്ള ഓസ്‌ട്രേലിയന്‍ ബാലന്‍ ഇന്തോനേഷ്യയില്‍ തനിച്ചു കഴിഞ്ഞത് നാലു ദിവസം ; അമ്മയുമായി വഴക്കിട്ടിറങ്ങിയപ്പോള്‍ അച്ഛന്റെ ക്രെഡിറ്റ് കാര്‍ഡും കൈയ്യിലെടുത്തിരുന്നു ...!!

24 APRIL 2018 04:57 PM IST
മലയാളി വാര്‍ത്ത

More Stories...

ആരെയും വേദനിപ്പിക്കുന്ന മോശം വാക്കുകള്‍ റമദാന്‍ വ്രതമെടുക്കുന്ന വിശ്വാസി ഉപയോഗിക്കാന്‍ പാടില്ല; തിന്മ നിറഞ്ഞ കാഴ്ചകളില്‍ നിന്ന് കണ്ണിനെ പിന്തിരിപ്പിക്കാനും തിന്മയ്‌ക്കെതിരെ ശബ്ദമുയര്‍ത്താനും വ്രതം നോക്കുന്നയാള്‍ക്ക് കഴിയണം; റംസാന്‍ മാസത്തില്‍ ശ്രദ്ദിക്കേണ്ടവ

മത്സ്യകന്യക സിന്‍ഡ്രോം ബാധിച്ച് ഒട്ടിച്ചേര്‍ന്ന കാലുകളുമായി ജനിച്ച കുഞ്ഞ് നിമിഷങ്ങള്‍ക്കകം മരിച്ചു

എയര്‍പോര്‍ട്ടിലെ ആളുകള്‍ക്ക്  മുന്നില്‍ വച്ച് യുവതിയെ കടത്തിക്കൊണ്ടുപോയി; ആര്‍ക്കും ഒരു സംശയത്തിനും ഇടകൊടുക്കാതെ ക്ലിനിക്കല്‍ കൃത്യതയുള്ള ഓപ്പറേഷന്‍!

120 ഏക്കര്‍ വിസ്തൃതിയുള്ള പട്ടണം കൃഷിയ്ക്കായി വിലയ്ക്ക് വാങ്ങി; വെറും കൃഷിയല്ല സാക്ഷാൽ കഞ്ചാവ് !

നാടകം തയ്യാറാക്കി എയര്‍ലൈന്‍ സ്റ്റാഫുകൾ... അപ്രതീക്ഷിതമായ പ്രണയമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച് ഇന്‍ഡിഗോ വിമാനം

അമ്മയോട് വഴക്കുപിടിച്ച് 12-കാരനായ സിഡ്‌നിക്കാരന്‍ പയ്യന്‍ പിണങ്ങിപ്പോയത് ഓസ്‌ട്രേലിയയില്‍ നിന്നും ഇന്തോനേഷ്യയിലേക്ക്. ഇന്തോനേഷ്യന്‍ ടൂറിസം കേന്ദ്രമായ ബാലിയിലേക്ക് പറന്ന പയ്യന്‍ മാതാപിതാക്കളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഹോട്ടലില്‍ മുറിയെടുക്കുകയും വാട്ടര്‍ സ്‌കൂട്ടര്‍ വാടകയ്ക്ക് എടുത്ത് കടലില്‍ കറങ്ങുകയും സ്വിമ്മിംഗ് പൂളില്‍ കുളിച്ചും ബീയറടിച്ചും അടിച്ചു പൊളിച്ചു കഴിഞ്ഞത് നാലു ദിവസം. ഒടുവില്‍ പയ്യന്റെ ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളിലൂടെ കണ്ട ഒരു കൂട്ടുകാരന്‍ പറഞ്ഞറിഞ്ഞ മാതാപിതാക്കള്‍ തൊട്ടു പിന്നാലെ ഇന്തോനേഷ്യയിലേക്ക് പറന്നു വരികയും പയ്യനെ തിരിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും ചെയ്തു.

വീട്ടില്‍ നിന്നും ആദ്യം പശ്ചിമ ഓസ്‌ട്രേലിയന്‍ നഗരമായ പെര്‍ത്തിലേക്ക് പറന്ന പയ്യന്‍ അവിടെ നിന്നും ജെറ്റ് സ്റ്റാര്‍ എയര്‍ലൈനില്‍ ആണ് ബാലിയിലേക്കും പോയത്. നേരത്തേ അവധിക്കാലം ചെലവഴിക്കാന്‍ കുടുംബത്തിനൊപ്പം പോയതിന്റെ അനുഭവപരിചയത്തില്‍ നിന്നുമായിരുന്നു പയ്യന്റെ യാത്ര. നേരത്തേ ബാലിയില്‍ അവധിക്ക് പോയിട്ടുണ്ടെങ്കിലും കൗമാരം കഴിയാത്ത മകന്‍ തന്നത്താന്‍ വിമാനം കയറി മറ്റൊരു രാജ്യത്തേക്ക് പറക്കുമെന്ന വിവരം മാതാപിതാക്കള്‍ സ്വപ്നത്തില്‍ അറിഞ്ഞില്ല. നാലു ദിവസത്തോളം പയ്യന്‍ ബാലി ദ്വീപില്‍ ചെലവഴിച്ചു. ഹോട്ടലില്‍ മുറിയെടുക്കുകയും സ്‌കൂട്ടര്‍ വാടകയ്ക്ക് എടുക്കുകയും ബീയര്‍ കുടിക്കുകയുമെല്ലാം ചെയ്തു. ഒരു സ്വിമ്മിംഗ് പൂളില്‍ കളിക്കുന്നതിന്റെ, പയ്യന്‍ തന്നെ പുറത്തുവിട്ട വീഡിയോ കണ്ട കൂട്ടുകാരന്‍ അറിയിച്ചപ്പോഴാണ് മാതാപിതാക്കള്‍ ശരിക്കും ഞെട്ടിയത്. 6,100 ഡോളറാണ് അവധിക്കാലം അടിച്ചു പൊളിക്കാന്‍ മാതാപിതാക്കളുടെ അക്കൗണ്ടില്‍ നിന്നും ചൂണ്ടിയത്.

കുട്ടികളുടെ വിമാനയാത്രയ്ക്ക് കര്‍ശന നിയന്ത്രണങ്ങളൊന്നും പ്രാബല്യത്തിലില്ലാത്ത ഓസ്‌ട്രേലിയന്‍ വിമാനയാത്ര സംബന്ധിച്ച നിയമത്തെയാണ് മാതാപിതാക്കള്‍ പഴിക്കുന്നത്. മാര്‍ച്ച് 17-നാണ് പയ്യന്‍ ബാലിയില്‍ എത്തിയത്. മാര്‍ച്ച് 8-ന് പയ്യന്‍ രാജ്യം വിടാന്‍ പോകുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നതായി ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ് പറഞ്ഞു. പയ്യന്‍ ബാലി ദ്വീപില്‍ കഴിയുന്നതായി വാര്‍ത്ത പുറത്തുവന്ന മാര്‍ച്ച് 17-ന് തൊട്ടു പിന്നാലെ ഇന്തോനേഷ്യന്‍ പോലീസ് പയ്യനെ കണ്ടെത്തുകയും വിവരം ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസിനെ അറിയിക്കുകയൂം ചെയ്തു. തുടര്‍ന്ന് മാതാപിതാക്കള്‍ ബാലിയിലേക്ക് പോകുകയും പയ്യനെ തിരിച്ചു കൊണ്ടുവരികയുമായിരുന്നു.

തനിക്ക് യാത്ര ചെയ്യാന്‍ അപ്പനമ്മമാരുടെ അനുവാദം ആവശ്യമില്ലെന്നാണ് വിമാനജോലിക്കാരോട് പയ്യന്‍ പറഞ്ഞത്. ഒരാള്‍ കുറ്റക്കാരനോ സംശയാസ്പദമായ സാഹചര്യത്തിലുള്ള ആളോ അല്ലെങ്കില്‍ പിന്നെ പാസ്‌പോര്‍ട്ട് ക്യാന്‍സല്‍ ചെയ്യാനുള്ള അധികാരം തങ്ങള്‍ക്കില്ലെന്നാണ് ഫെഡറല്‍ പോലീസ് പറഞ്ഞത്.

സംഭവം വിവാദമായതോടെ 12 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാതാപിതാക്കളുടെ കൂടെയല്ലാതെ യാത്ര ചെയ്യാമെന്ന നിയമം മാറ്റാനൊരുങ്ങുകയാണ് ജെറ്റ് സ്റ്റാര്‍. ഓസ്‌ട്രേലിയന്‍ നിയമം അനുസരിച്ച് അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളെയാണ് വിമാനത്തില്‍ തനിച്ചു യാത്ര ചെയ്യാന്‍ അനുവദിക്കാത്തത്. അഞ്ചിനും 11-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ആരും കൂടെയില്ലാതെ മൈനര്‍ ടിക്കറ്റും 12-നും 15-നും ഇടയില്‍ മാതാപിതാക്കളില്‍ നിന്നോ സംരക്ഷകനില്‍ നിന്നോ പെര്‍മിഷന്‍ സഌപ്പും വേണ്ടതുണ്ട്. കൊച്ചു കുട്ടികള്‍ക്ക് യാതൊരു തരത്തിലുമുള്ള യാത്രാ നിയന്ത്രണം ഇല്ലാത്ത രാജ്യത്ത് ഇതെല്ലാം നടക്കുമെന്ന് പയ്യന്റെ മാതാവ് എമ്മ പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകന്റെ മൃതദേഹത്തിന് അന്ത്യചുംബനം നല്‍കി മാതാപിതാക്കള്‍ ജീവനൊടുക്കി  (23 seconds ago)

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസില്‍ യുവാവിന് പത്ത് വര്‍ഷം കഠിന തടവും പിഴയും  (13 minutes ago)

ദുല്‍ഖറിനെ വാനോളം പുകഴ്ത്തി ബോളിവുഡ് സുന്ദരി  (8 hours ago)

മഹാനടി കാണുന്നതിനിടെ തനിയ്ക്കും കുടുംബത്തിനു നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ച് തുറന്ന്പറഞ്ഞ് താരം  (8 hours ago)

ഐശ്വര്യ റായിയുടെ പേരില്‍ ബച്ചന്‍ വാക്കു നല്‍കി... ഒടുവില്‍ നാട്ടുകാര്‍ കാര്യം നടത്തി  (8 hours ago)

ബാല്‍ക്കണിയില്‍ നിന്നു വീണ് പത്തുവയസ്സുകാരിക്ക് ദാരുണാന്ത്യം  (9 hours ago)

അവസാനം ആര് ജയിച്ചു... ചാലക്കുടിയില്‍ ഭര്‍ത്താവും ഭാര്യയും പരസ്പരം വെട്ടി  (9 hours ago)

വാഹനാപകടം; ദമാമിൽ മലയാളിയ്ക്ക് ദാരുണാന്ത്യം  (10 hours ago)

നിപ്പാ വൈറസ്: കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റി വച്ചു  (11 hours ago)

മൂന്നാമതും അമ്മയാകാനൊരുങ്ങി രംഭ ; സന്തോഷവാര്‍ത്ത പങ്കുവച്ച്‌ താരം  (11 hours ago)

ഒമാനിൽ ഭീതി പടർത്തി 'മെ​ക്കു​നു'; മണിക്കൂറിൽ 160 കിലോമീറ്റര്‍ വരെ വേഗത്തിൽ വീശിയേക്കും; ജാഗ്രതാ നിർദ്ദേശവുമായി സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍  (11 hours ago)

ഹിന്ദുവായ ആണ്‍കുട്ടിയുടെ ജീവന്‍ രക്ഷിയ്ക്കുന്നതിനായി റമദാന്‍ ഉപവാസം വെടിഞ്ഞ് ഇസ്ലാം യുവാവ്  (11 hours ago)

ജിയോ ആഗോളതലത്തിൽ സാന്നിധ്യമുറപ്പിക്കാനൊരുങ്ങുന്നു; ആദ്യം സേവനം യൂറോപ്പിൽ  (11 hours ago)

വിവാഹ ശേഷം ഒരുമിച്ചു ജീവിച്ചത് മണിക്കൂറുകൾ മാത്രം; അപ്രതീക്ഷിത അപകടത്തിൽ നവവരന് ദാരുണാന്ത്യം  (12 hours ago)

രാജകീയ വിവാഹത്തിനു പിന്നാലെ ലേലം വിളിയും തുടങ്ങി ! ; ഹാരി മെഗാൻ വിവാഹവുമായി ബന്ധപ്പെട്ട വസ്തുക്കളെല്ലാം ലേലത്തിന്  (12 hours ago)

Malayali Vartha Recommends