നിപ വൈറസ് ബാധിച്ച് മരിച്ച സുജീഷയുടെ ഭര്‍ത്താവ് ഉബീഷിനും വൈറസ് ബാധ സ്ഥിരീകരിച്ചു; സെല്‍ഫിയിലെ നിലാവ് ഇനി ഓര്‍മ്മ മാത്രം!
ഹൃദയം നുറുങ്ങുന്ന വേദനയാണ് ഈ സെല്‍ഫി കാണുമ്പോള്‍ ഉബീഷിന്. നിപ വൈറസ് ബാധിച്ച് മരണപ്പെട്ട ഷിജിതയും ഇന്നലെ നിപ വൈറസ് ബാധിച്ചതായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്ന ഭര്‍ത്താവ് ഉബീഷുമാണ് ചിത്രത്തില്‍. ഉബീഷ് തന്റെ മൊബൈല്‍ ഫോണില്‍ ദിവസങ്ങള്‍ക്ക് മുമ്പെടുത്ത സെല്‍ഫി ചിത്രമാണിത്. ഷിജിത മരണമടഞ്ഞതിനെ തുടര്‍ന്നാണ് ഉബീഷിനെ വീണ്ടും നിപ വൈറസ് പരിശോധനക്ക് വിധേയനാക്കിയത്.
ഒരു അപകടത്തെ തുടര്‍ന്ന് ഉബീഷ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സമയത്ത് ഉബീഷിനൊപ്പം ഒരാഴ്ച ഷിജിതയും ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. ഈസമയത്താണ് ഷിജിതക്ക് പനി അനുഭവപ്പെട്ടു തുടങ്ങിയത്. ഷിജിതക്ക് അസഹനീയമായ കാലു വേദനയും വിറയലുമാണ് തുടങ്ങിയത്. വെന്നിയൂരിലെ സ്വകാര്യ ആശുപത്രിയിലും കോട്ടയ്ക്കലിലും പിന്നീട് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും മാറ്റമുണ്ടായില്ല. തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
പരിശോധനയില്‍ അവര്‍ക്ക് വൈറസ് ബാധിച്ചതായി കണ്ടെത്തി. ചികിത്സയിലിരിക്കെയാണ് ഞായറാഴ്ച മരിച്ചത്. ചികിത്സയിലിരിക്കെ ഷിജിതയെ സന്ദര്‍ശിച്ച എട്ടു പേരേയും പനി ബാധിച്ച് ചികിത്സ തേടിയെത്തിയ മൂന്നു പേരേയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും വിദഗ്ദ പരിശോധനക്ക് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിനിടയിലാണ് ഉബേഷിനും വൈറസ് ബാധിച്ചതായി കണ്ടെത്തിയത്.
https://www.facebook.com/Malayalivartha