മൂന്നു യുവാക്കള്‍ മുങ്ങി മരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അവരുടെ തന്നെ ക്യാമറ പകര്‍ത്തിയപ്പോള്‍...
രാജസ്ഥാനിലെ രാജ്സമണ്ഡു സിറ്റിയിലെ ഒരു തടാകത്തില്‍ മൂന്നു യുവാക്കള്‍ മുങ്ങി മരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അവരുടെ ക്യാമറ തന്നെ പകര്‍ത്തി.
ഒരു ബൈക്ക് റൈഡിങ്ങിനു ശേഷം വഴിവക്കിലുള്ള ഒരു കൊച്ചു തടാകത്തില്‍ നീന്താന്‍ ഇറങ്ങിയതായിരുന്നു ചേതന്‍ ഘടിക്കും, സുദര്ശന് ചാന്ഡിലും രാധേശ്യാം ഘടിക്കും. മൂന്നു പേരിലാര്ക്കും നീന്തല്‍ ശരിയായി വശമുള്ളവരായിരുന്നില്ല. എങ്കിലും ഗൗരി ധം കുണ്ഡ് എന്ന ആഴമുള്ള തടാകത്തില്‍ ഇറങ്ങാന്‍ അവര്‍ തീരുമാനിക്കുക ആയിരുന്നു.
കരയോട് അടുത്തുള്ള ഭാഗത്ത് തടാകത്തില്‍ ഇറങ്ങി നില്‍ക്കുന്നത് റെക്കോര്‍ഡ് ചെയ്യാന്‍ പാകത്തില്‍ മൊബൈല്‍ കാമറ സെറ്റ് ചെയ്തു വച്ചിട്ട് അവര്‍ വെള്ളത്തില്‍ നില്‍ക്കുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യം കാണുന്നത്. അവരില്‍ ഒരാള്‍ ആഴം ഉള്ളിടത്തേയ്ക്കു നീങ്ങിപോയപ്പോള് രക്ഷിക്കാനായാണ് മറ്റു രണ്ടു പേരും കൂട്ടുകാരന്റെ അടുത്തെത്തുന്നത്. എന്നാല്‍ നിലയില്ലാത്ത ആഴമുണ്ടായിരുന്ന ഇടത്തില്‍ ആര്‍ക്കും വെള്ളത്തിന് മുകളില്‍ തല ഉയര്‍ത്തി നില്ക്കാനായില്ല. മൂന്നു മിനിട്ടോളം നീളമുള്ള വീഡിയോയുടെ അവസാനം ഓരോരുത്തരായി മറഞ്ഞു പോകുന്നത് കാണാം.
അവര്‍ വീട്ടില്‍ മടങ്ങി എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് യുവാക്കളുടെ മൃതദേഹം കണ്ടെത്തിയത്. ചേതന്‍ ആഴമുള്ള ഭാഗത്തേക്ക് പോയപ്പോള്‍ രാധേ ശ്യാമും സുദര്‍ശനനും അവനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് എല്ലാവരുടേയും ജീവന് നഷ്ടപ്പെട്ടത് എന്നാണു തോന്നുന്നത് എന്ന് അവരുടെ മറ്റൊരു സുഹൃത്തായ രമേശ് പറഞ്ഞു.
https://www.facebook.com/Malayalivartha