ശബ്ദമില്ലാത്ത ലോകത്ത് ഇനി ജോസഫിന് കൂട്ട് രാജിമോള്‍!
മൗനം വാചാലമായപ്പോള്‍ ജോസഫിനും രാജിമോള്‍ക്കും മംഗല്യം. വഴിത്തല പള്ളത്ത് പി.ജെ. ജോസഫിന്റെ മകന് ജോസഫും റാന്നി കടമ്മനിട്ട പൂതക്കല്ലില്‍ രാജുവിന്റെ മകള്‍ രാജി മോളും അങ്ങനെ നിശബ്ദതയുടെ ലോകത്ത് ഇണപ്രാവുകളായി.
തൊടുപുഴയില്‍ ഗ്രാഫിക് ഡിസൈനറായ ജോസഫ്, രാജി മോളെ പരിചയപ്പെടുന്നത് അടൂര്‍ സിഎസ്ഐ ബധിര വിദ്യാലയത്തില്‍ പഠിക്കുമ്പോഴാണ്. സ്കൂളിലെ കൂട്ടായ്മകളിലും മറ്റും ഒരുമിച്ച് പങ്കെടുക്കവേ ഇരുവര്‍ക്കിടയിലും ഉടലെടുത്ത പരിചയമാണ് ഇവരെ കൂടുതല്‍ അടുപ്പിച്ചത്. മൗനത്തിന്റെ ഭാഷയില്‍ ഇരുവരും പരസ്പരം പറഞ്ഞുറപ്പിച്ച കാര്യം വീട്ടിലറിയിച്ചപ്പോള്‍ ഇരു വീട്ടുകാര്‍ക്കും വിവാഹക്കാര്യത്തില്‍ പൂര്‍ണ സമ്മതം.
മാറിക സെന്റ് ജോസഫ് പള്ളിയില്‍ ഇന്നലെ നടന്ന ചടങ്ങില്‍ മിന്നു കെട്ടി ജോസഫ് രാജിമോളെ ജീവിത സഖിയാക്കി. ഫാ. ജോസഫ് കുളക്കാട്ട് സിഎംഐ, ഫാ. ബിജു മൂലക്കര എന്നിവര്‍ വിവാഹം ആശീര്‍വദിച്ചു. ഫാ. ബിജു മൂലക്കര കോട്ടയം അയ്മനത്ത് ബധിരരെ സഹായിക്കാന്‍ നവധ്വനി എന്ന പേരില്‍ സന്നദ്ധസംഘടന നടത്തിവരികയാണ്.
വിവാഹ ചടങ്ങില്‍ ഇരുവരുടെയും സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും അടക്കം നിരവധി പേര് പങ്കെടുത്തു. ജോസഫിന് ജന്മനാ തന്നെ കേള്‍വി ശക്തിയില്ലായിരുന്നു. രാജിമോള്‍ക്ക് ഇയര്‍ ഫോണ്‍ സഹായത്തോടെ ചെറിയ തോതില്‍ കേള്‍ക്കാനാകും. അന്നമ്മയും ചിന്നമ്മയുമാണ് യഥാക്രമം ജോസഫിന്റേയും രാജിമോളുടേയും അമ്മമാര്‍.
https://www.facebook.com/Malayalivartha