Widgets Magazine
18
Jun / 2018
Monday
Forex Rates:

1 aed = 18.53 inr 1 aud = 50.67 inr 1 eur = 78.99 inr 1 gbp = 90.36 inr 1 kwd = 225.12 inr 1 qar = 18.69 inr 1 sar = 18.15 inr 1 usd = 68.06 inr

EDITOR'S PICK


ലൈംഗികാരോപണത്തില്‍ കുടുങ്ങി ഒരു പ്രമുഖന്‍ കൂടി: ഡിസ്‌നി ആനിമേഷന്‍ മേധാവി ജോണ്‍ ലെസ്സെറ്റര്‍ രാജിവച്ചു


കായിക താരങ്ങളാണ് ശരിക്കുമുളള ഹീറോസെന്ന് തപ്‌സി പാനു


തന്നെയും അവര്‍ ക്ഷണിച്ചിരുന്നു.... വേശ്യാലയം നടത്തി പിടിയിലായവരെക്കുറിച്ച് ശ്രീറെഡ്ഡി


ജര്‍മനി മെക്‌സികോ പോരാട്ടത്തിന് ആവേശത്തുടക്കം; ലോകകപ്പിലെ കിരീടം നിലനിര്‍ത്തുന്ന രാജ്യമാകാനൊരുങ്ങിയാണ് ജര്‍മനി; യോഗ്യതാ റൗണ്ടില്‍ പത്തില്‍ പത്തു കളികളും ജയിച്ച ടീമാണ് ജര്‍മനി


ആദര്‍ശം മാത്രം പോര അച്ചടക്കവും വേണം... അച്ചടക്കം ഇല്ലാത്ത ആദര്‍ശം ആത്മാവില്ലാത്ത ശരീരം പോലെ; ആദര്‍ശവീരന്‍ വി.എം. സുധീരനെതിരെ കെ.പി.സി.സി. അധ്യക്ഷന്‍ എംഎം ഹസന്‍; രാജ്യസഭാ സീറ്റ് വിവാദത്തില്‍ നേതാക്കള്‍ക്കെതിരെ ഒളിയമ്പ് 

തെറോനസിന്റേത് 'കുലീനരക്തം' അല്ലെന്ന് തിരിച്ചറിഞ്ഞതിന്റെ ഞെട്ടല്‍ മാറാതെ നിക്ഷേപകര്‍!

12 JUNE 2018 05:00 PM IST
മലയാളി വാര്‍ത്ത

ബിസിനസിലെ മായാജാലക്കാരനായ സ്റ്റീവ് ജോബ്‌സിനെപ്പോലെ എപ്പോഴും അവളും ബ്ലാക് ഡ്രസ് ആയിരുന്നു ഇഷ്ടപ്പെട്ടത്. രക്തം കൊണ്ട് അവള്‍ സംരംഭകലോകത്ത് വിപ്ലവം കുറിക്കുമെന്ന് പറഞ്ഞു; അത് വിശ്വസിച്ച് സംരംഭകത്വത്തിന്റെ കളിത്തൊട്ടിലായ സിലിക്കണ്‍ വാലിയിലെ ശുദ്ധ മനസ്‌കര്‍ അവളെ വിശേഷിപ്പിച്ചു...അടുത്ത സ്റ്റീവ് ജോബ്‌സ്. നിക്ഷേപകര്‍ അവള്‍ക്ക് പിന്നാലെ പാഞ്ഞു. പണമൊഴുക്കി. അമേരിക്കയില്‍ പുതുവിപ്ലവത്തിന്റെ ശംഖൊലി മുഴങ്ങിത്തുടങ്ങുകയാണെന്ന് ഫോബ്‌സും ഫോര്‍ച്ച്യൂണുമടക്കം വാഴ്ത്തി. സ്റ്റാര്‍ട്ടപ്പ് ലോകത്തെ രാജകുമാരിയായി എലിസബത്ത് ഹോംസ്. എന്നാല്‍ ഇതേ മാധ്യമങ്ങള്‍ ഇന്നവളെ വിളിക്കുന്നത് തട്ടിപ്പുക്കാരിയെന്നാണ്. എല്ലാവരെയും ഒരുപോലെ കബളിപ്പിച്ചവളെന്നും. 34-വയസ്സുള്ള എലിസബത്തിനെ ചൂണ്ടിക്കാണിച്ച് യുവാക്കളോട് സംരംഭകലോകം പറയുന്നു, ഒരു സംരംഭ എങ്ങനെയാകരുത് എന്നതിന് ഉദാഹരണമാണ് അവര്‍ എന്ന്.

കാലിഫോര്‍ണിയയില്‍ ജനിച്ച ഹോംസ് മിടുമിടുക്കിയായിരിക്കുന്ന പഠിക്കാന്‍. സ്‌കൂളില്‍ പഠിക്കുമ്പോഴേ കംപ്യൂട്ടറുകളുടെ തോഴി. സ്വന്തമായി സി ++ കംപൈലറുകളുണ്ടാക്കി വിറ്റ് പണമുണ്ടാക്കി അവള്‍. തുടര്‍ന്ന് പഠിച്ചത് സ്റ്റാന്‍ഫോഡ് സര്‍വകലാശാലയില്‍. ആരോഗ്യവിവരങ്ങള്‍ എല്ലാവര്‍ക്കും ഏത് സമയത്തും ലഭ്യമാകണമെന്ന് ഹോംസ് ആഗ്രഹിച്ചു. അങ്ങനെയാണ് തെറാനോസ് എന്ന സംരംഭത്തിന് അവള്‍ തുടക്കമിട്ടത്. അടിസ്ഥാനപരമായി ഒരു ഡയഗ്‌നോസ്റ്റിക്‌സ് കമ്പനിയായിരുന്നു തെറോനസ്. വെറും ഒരു പൊടി രക്തം മാത്രം മതി. അതില്‍ നിന്നും 200-ലധികം ടെസ്റ്റുകള്‍ നടത്താം. റിസള്‍ട്ട് ഉടന്‍ കൈയിലെത്തും. മറ്റ് ഡയഗ്‌നോസ്റ്റിക്‌സ് കമ്പനികള്‍ ഈടാക്കുന്നതിന്റെ പത്തിലൊന്ന് തുകയ്ക്കാണ് എലിസബത്ത് ഹോംസിന്റെ കമ്പനി ടെസ്റ്റുകള്‍ ചെയ്ത് നല്‍കുന്നത്.

സംഭവം വന്‍വാര്‍ത്തയായി. ഇത്തരത്തിലൊരു സേവനം നല്‍കാന്‍ സാധിക്കുന്ന സാങ്കേതികവിദ്യ തന്റെ പക്കലുണ്ടെന്നായിരുന്നു ഹോംസ് പറഞ്ഞത്. മാധ്യമങ്ങള്‍ ഹോംസിനെ വാഴ്ത്താന്‍ തുടങ്ങി. പ്രത്യേകിച്ചും കറുപ്പ് ഡ്രസ് മാത്രം അണിയുന്ന പെണ്‍കുട്ടി, സുന്ദരി, ടിവി കാണില്ല, ഡേറ്റിംഗ് ഇല്ല, ആഡംബരമില്ല...സംരംഭകത്വമേ ജീവന്‍. പോരേ പൂരം. ഹോംസ് അതിവേഗം സെലിബ്രിറ്റിയായി. ഹോംസിന്റെ പക്കലുണ്ടെന്ന് പറയപ്പെട്ടിരുന്ന സാങ്കേതികവിദ്യ വിശ്വസിച്ച് വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനങ്ങള്‍ തെറാനോസിലേക്ക് പണമൊഴുക്കി. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്വയം വളര്‍ന്നുവന്ന ശതകോടീശ്വരിയായി മാറി ഹോംസ്. 2013-15 കാലഘട്ടത്തില്‍ 5,000 കോടി രൂപയാണ് തെറാനോസ് നിക്ഷേപമായി സമാഹരിച്ചത്. കമ്പനിക്ക് കല്‍പ്പിക്കപ്പെട്ട മൂല്യമാകട്ടെ 60000 കോടി രൂപയും.

പ്രശസ്തിയുടെ പാരമ്യത്തിലെത്തി ഹോംസ്. പിന്നീടായിരുന്നു ആന്റിക്ലൈമാക്‌സ്. ഹോംസ് നടത്തുന്ന ടെസ്റ്റുകളുടെ റിസള്‍ട്ടില്‍ പ്രശ്‌നങ്ങള്‍ വരാന്‍ തുടങ്ങി. എന്താണ് നിങ്ങളുടെ സാങ്കേതികവിദ്യയെന്ന ചോദ്യത്തിന് ഹോംസിന് ഉത്തരമില്ലാതായി. പിന്നീടാണ് ബോധ്യമായത് എല്ലാം ഒരു മായയാണെന്ന്. എലിസബത്ത് ഹോംസ് ഇല്ലാത്ത സാങ്കേതികവിദ്യയും മറ്റും പറഞ്ഞ് നിക്ഷേപകരെ കബളിപ്പിക്കുകയായിരുന്നുവെന്ന് ഇപ്പോള്‍ ആക്ഷേപിക്കപ്പെടുന്നു. ഒറ്റ സുപ്രഭാതം കൊണ്ട് അവള്‍ പാപ്പരായി. മൂല്യം വട്ടപ്പൂജ്യം.

അമേരിക്കയില്‍ ഹോംസിനെതിരെ ക്രിമിനല്‍ അന്വേഷണം നടക്കുകയാണ്. തെറാനോസിന്റെ സാങ്കേതിക വിദ്യയെയും വില്‍പ്പന കണക്കുകളെയും കുറിച്ച് ഹോംസ് നിക്ഷേപകരെയും സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാണ് ഇപ്പോഴത്തെ വിലയിരുത്തലുകള്‍. ഹോംസുമായി ബന്ധപ്പെട്ട സകല കഥകളും ഉള്‍പ്പെടുത്തി ജോണ്‍ ക്യാറിറൗ ഒരു പുസ്തകം അടുത്തിടെ പുറത്തിറക്കിയിട്ടുണ്ട്, പേര് ബാഡ് ബ്ലഡ്: സീക്രട്‌സ് ആന്‍ഡ് ലൈസ് ഇന്‍ എ സിലിക്കണ്‍വാലി സ്റ്റാര്‍ട്ടപ്പ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു ഒരുവര്‍ഷത്തിനുള്ളില്‍ ഇന്ത്യഒമാന്‍ ഉഭയകക്ഷി വ്യാപാരത്തില്‍ 69 ശതമാനത്തിന്റെ വര്‍ധന  (10 minutes ago)

ബാഹുബലി ദേവസേന കെമിസ്ട്രി സിനിമയില്‍ മാത്രമോ;.പ്രഭാസ് അനുഷ്‌കയുമായി പ്രണയത്തിലോ; ആ ചോദ്യത്തിന് പ്രഭാസിന്റെ മറുപടി  (29 minutes ago)

ബ്രസീലും സമനിലക്കുരുക്കില്‍; സൂബര്‍ സ്വിസ് പടയെ ഒപ്പമെത്തിച്ചത് അമ്പതാം മിനിറ്റിലെ ഷാക്കിരിയുടെ കോര്‍ണറിന് ആറു വാര അകലെ വച്ച് തലകൊണ്ടു തൊടുത്ത ഗോളില്‍  (1 hour ago)

രണ്ട് വര്‍ഷം ഒരുമിച്ച് താമസിച്ചു ഒരു കുഞ്ഞിനും ജന്മം നല്‍കി; വിവാഹ ദിവസം വിവാഹവേദി ബുക്ക് ചെയ്‌തെന്ന് കള്ളം പറഞ്ഞ യുവാവിനെ യുവതി ഒഴിവാക്കി ഒറ്റയ്ക്ക് പാര്‍ട്ടി സംഘടിപ്പിച്ചു  (1 hour ago)

ചൈനയില്‍ മഴയായി പെയ്തിറങ്ങിയത് മത്സ്യങ്ങള്‍; അപൂര്‍വ്വ മഴയില്‍ അമ്പരന്ന് അധികൃതരും ശായസ്ത്ര ലോകവും  (2 hours ago)

പ്രതിസന്ധികളിലൂടെ ജീവിതം കടന്നു പോയ നാലുവര്‍ഷം; ആത്മവിശ്വാസം കൊണ്ടും ജീവിതം തിരികെപിടിച്ച കഥ തുറന്നു പറഞ്ഞ് സലിം കൂമാര്‍  (3 hours ago)

അതിരാത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് മോഹന്‍ലാല്‍, മമ്മൂട്ടി. ക്യാപ്റ്റന്‍ രാജു തുടങ്ങി ചിത്രത്തിലെ ഒമ്പത് കലാകാരന്‍മാര്‍ ഒരു മുറിയിലാണ് കഴിഞ്ഞിരുന്നത്; തന്റെ ബന്ധങ്ങളെക്കുറിച്ച് മനസ്സു തുറന്ന് സീമ  (3 hours ago)

നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നു; ഇന്ത്യന്‍ സംസ്‌കാരത്തെ അപമാനിക്കുകയാണ് നിങ്ങള്‍; നഗ്‌നരായ അച്ഛനും അമ്മയ്ക്കുമൊപ്പം നിഷ; കടുത്ത വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ  (4 hours ago)

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോയെ പോലെ മസിലു വേണോ? എങ്കില്‍ അറിയുക അദ്ദേഹത്തിന്റെ ഭക്ഷണ ക്രമം; റൊണാള്‍ഡോ ഒരു ദിവസത്തില്‍ ഭക്ഷണം കഴിക്കുന്നത് ആറ് പ്രാവശ്യം  (4 hours ago)

ലൈംഗികാരോപണത്തില്‍ കുടുങ്ങി ഒരു പ്രമുഖന്‍ കൂടി: ഡിസ്‌നി ആനിമേഷന്‍ മേധാവി ജോണ്‍ ലെസ്സെറ്റര്‍ രാജിവച്ചു  (4 hours ago)

കേരളത്തിലെ ജനങ്ങള്‍ ഇതറിയണം; സുരക്ഷാ പരിശോധ ഇല്ലാതെയാണ് കേരളത്തിലെ കുപ്പിവെള്ള വില്‍പന നടക്കുന്നത്;മലിനജലം വില്‍ക്കുന്ന പത്തു കമ്പനികള്‍ക്ക് ഭക്ഷ്യ വകുപ്പിന്റെ നോട്ടീസ്  (5 hours ago)

കായിക താരങ്ങളാണ് ശരിക്കുമുളള ഹീറോസെന്ന് തപ്‌സി പാനു  (5 hours ago)

ലോകചാമ്പ്യന്‍മാരെ തരിപ്പണമാക്കി മെക്‌സിക്കോയുടെ ആധികാരിക ജയം; മെക്‌സിക്കോയുടെ അട്ടിമറി ഗോള്‍ നേടിയത് 22കാരന്‍ ഹിര്‍വിംഗ്  (5 hours ago)

തന്നെയും അവര്‍ ക്ഷണിച്ചിരുന്നു.... വേശ്യാലയം നടത്തി പിടിയിലായവരെക്കുറിച്ച് ശ്രീറെഡ്ഡി  (5 hours ago)

ജര്‍മനി മെക്‌സികോ പോരാട്ടത്തിന് ആവേശത്തുടക്കം; ലോകകപ്പിലെ കിരീടം നിലനിര്‍ത്തുന്ന രാജ്യമാകാനൊരുങ്ങിയാണ് ജര്‍മനി; യോഗ്യതാ റൗണ്ടില്‍ പത്തില്‍ പത്തു കളികളും ജയിച്ച ടീമാണ് ജര്‍മനി  (5 hours ago)

Malayali Vartha Recommends