Widgets Magazine
18
Jun / 2018
Monday
Forex Rates:

1 aed = 18.53 inr 1 aud = 50.67 inr 1 eur = 78.99 inr 1 gbp = 90.36 inr 1 kwd = 225.12 inr 1 qar = 18.69 inr 1 sar = 18.15 inr 1 usd = 68.06 inr

EDITOR'S PICK


ലൈംഗികാരോപണത്തില്‍ കുടുങ്ങി ഒരു പ്രമുഖന്‍ കൂടി: ഡിസ്‌നി ആനിമേഷന്‍ മേധാവി ജോണ്‍ ലെസ്സെറ്റര്‍ രാജിവച്ചു


കായിക താരങ്ങളാണ് ശരിക്കുമുളള ഹീറോസെന്ന് തപ്‌സി പാനു


തന്നെയും അവര്‍ ക്ഷണിച്ചിരുന്നു.... വേശ്യാലയം നടത്തി പിടിയിലായവരെക്കുറിച്ച് ശ്രീറെഡ്ഡി


ജര്‍മനി മെക്‌സികോ പോരാട്ടത്തിന് ആവേശത്തുടക്കം; ലോകകപ്പിലെ കിരീടം നിലനിര്‍ത്തുന്ന രാജ്യമാകാനൊരുങ്ങിയാണ് ജര്‍മനി; യോഗ്യതാ റൗണ്ടില്‍ പത്തില്‍ പത്തു കളികളും ജയിച്ച ടീമാണ് ജര്‍മനി


ആദര്‍ശം മാത്രം പോര അച്ചടക്കവും വേണം... അച്ചടക്കം ഇല്ലാത്ത ആദര്‍ശം ആത്മാവില്ലാത്ത ശരീരം പോലെ; ആദര്‍ശവീരന്‍ വി.എം. സുധീരനെതിരെ കെ.പി.സി.സി. അധ്യക്ഷന്‍ എംഎം ഹസന്‍; രാജ്യസഭാ സീറ്റ് വിവാദത്തില്‍ നേതാക്കള്‍ക്കെതിരെ ഒളിയമ്പ് 

നീല്‍ ആംസ്‌ട്രോങ് സമ്മാനിച്ച ചന്ദ്രനിലെ പൊടിയുള്ള കുപ്പി, തന്നില്‍ നിന്നും പിടിച്ചെടുക്കാന്‍ നാസ ശ്രമിയ്ക്കരുതെന്ന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് യുവതി കോടതിയില്‍

13 JUNE 2018 02:28 PM IST
മലയാളി വാര്‍ത്ത

തന്റെ അച്ഛന്റെ സുഹൃത്തായിരുന്ന ബഹിരാകാശ യാത്രികന്‍ നീല്‍ ആംസ്‌ട്രോങ് ചന്ദ്രനിലിറങ്ങിയ, അപ്പോളോ-11 ദൗത്യത്തിന് ശേഷം തിരികെ എത്തിയപ്പോള്‍ തന്റെ പേര് എഴുതി തനിക്ക് സമ്മാനിച്ച ചന്ദ്രനിലെ പൊടി നിറച്ച കുപ്പി തന്റെ കയ്യില്‍ സൂക്ഷിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു യുവതി നാസയ്‌ക്കെതിരെ കേസ് കൊടുത്തു.

അമേരിക്കയിലെ ടെനസിയിലെ താമസക്കാരിയായ ലോറ മറെ സിക്കോ എന്ന യുവതിയാണ് ഫെഡറല്‍ കോടതിയെ സമീപിച്ചത്. ഇതിന് മുന്‍പ് സ്വകാര്യ വ്യക്തികളുടെ കൈവശം ഇരുന്ന ബഹിരാകാശ വസ്തുക്കള്‍ പിടിച്ചെടുത്ത പാരമ്പര്യം നാസയ്ക്ക് ഉണ്ടെന്നതിനാല്‍ ഇതും തന്റെ കൈയ്യില്‍ നിന്ന് നാസ പിടിച്ചെടുക്കാന്‍ സാധ്യത ഉണ്ടെന്ന് തോന്നിയതിനാലാണ് കേസുമായി കോടതിയില്‍ എത്തിയതെന്ന് യുവതി വെളിപ്പെടുത്തി.

സീക്കോയ്ക്ക് 10 വയസ്സുണ്ടായിരുന്ന സമയത്താണ് ചെറിയ ഒരു കുറിപ്പിനോടൊപ്പം ഒരു ചെറിയ കുപ്പി തന്റെ അമ്മ തന്നെ കൊണ്ട് വന്നു കാണിച്ചതെന്ന് യുവതി വെളിപ്പെടുത്തി. ആംസ്‌ട്രോങ്ങിന്റെ കൈപ്പടയിലുള്ള ആ കുറിപ്പ് ഇത്ര കാലവും അവള്‍ തന്റെ കിടപ്പു മുറിയില്‍ തന്നെ ഭദ്രമാക്കി വച്ചിരുന്നുവെങ്കിലും ആ കുപ്പി പിന്നീട് അവള്‍ കണ്ടിട്ടേ ഇല്ലായിരുന്നുവത്രേ. അഞ്ചു വര്‍ഷത്തിന് മുന്‍പ് അവളുടെ മാതാപിതാക്കള്‍ മരിച്ചിരുന്നു.

അതെ തുടര്‍ന്ന് അടുത്തിടെ അവള്‍ അവരുടെ സാധനങ്ങള്‍ ഒക്കെ അടുക്കി പെറുക്കി വയ്ക്കുന്നതിനിടെയാണ് ആ കുപ്പി വീണ്ടും അവള്‍ കാണുന്നത്. ഉടനെ അതും എടുത്ത് അവള്‍ അവളുടെ ഭര്‍ത്താവിനടുത്ത് എത്തി. ചന്ദ്രനില്‍ നിന്നുള്ള പൊടിയുടെ കുപ്പി ഉണ്ടായിരുന്നു എന്ന് ഞാന്‍ പറഞ്ഞത് ഇതായിരുന്നു, അത് നമ്മുടെ കൈയ്യില്‍ തന്നെ ഉണ്ട് എന്ന് ഭര്‍ത്താവിനോട് പറഞ്ഞു. അത് കൈയ്യില്‍ തിരികെ കിട്ടിയെങ്കിലും അത് കൊണ്ട് എന്താണ് ചെയ്യേണ്ടതെന്ന് തങ്ങള്‍ക്ക് അപ്പോള്‍ ഒരു രൂപവും ഇല്ലായിരുന്നുവെന്ന് അവള്‍ പറയുന്നു.

അവളുടെ അച്ഛന്‍ ടോം മറെ രണ്ടാം ലോക മഹാ യുദ്ധത്തില്‍ പങ്കെടുത്ത യു എസ് ആര്‍മി എയര്‍ കോര്‍പ്‌സില്‍ പൈലറ്റ് ആയിരുന്നു. കൂടാതെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെയും ഭാഗമായിരുന്നു. പുരുഷ പൈലറ്റുമാരുടെ രഹസ്യ കൂട്ടായ്മ ആയ ക്വയറ്റ് ബേര്‍ഡ്‌മെനില്‍ അയാളും നീല്‍ ആംസ്‌ട്രോങും അംഗങ്ങള്‍ ആയിരുന്നതിനാല്‍ അവര്‍ സുഹൃത്തുക്കള്‍ ആയിരുന്നു.

1971-ല്‍ ആംസ്‌ട്രോങ് അവള്‍ക്കിത് സമ്മാന രൂപത്തില്‍ നല്‍കിയതായതിനാല്‍ അതിന്മേലുള്ള പൂര്‍ണ അവകാശം അവള്‍ക്കാണെന്നാണ് കോടതിയ്ക്ക് നല്‍കിയ പരാതിയില്‍ അവള്‍ പറഞ്ഞിരിക്കുന്നത്. ക്രിസ്റ്റഫര്‍ മക് ഹ്യൂഹ് എന്ന അവളുടെ അഭിഭാഷകന്‍ ഒരു കൈയ്യക്ഷര വിദഗ്ധനെ കൊണ്ട് പ്രസ്തുത കുറിപ്പ് പരിശോധിപ്പിച്ച് അത് യഥാര്‍ത്ഥത്തില്‍ നീല്‍ ആംസ്‌ട്രോങിന്റേത് തന്നെയാണെന്ന് ഉറപ്പ് വരുത്തിയിട്ടുമുണ്ട്. കുപ്പിയിലെ പൊടിയും പരിശോധന വിധേയമാക്കി എന്നും, ചന്ദ്രനില്‍ നിന്നുള്ളതാകാന്‍ സാധ്യത ഉണ്ടെന്ന് സാക്ഷ്യപ്പെടുത്തി വാങ്ങിയിട്ടുണ്ടെന്നും അവള്‍ പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

ഒരു പരിശോധനയില്‍ അത് ചന്ദ്രനിലെ പൊടി തന്നെയാണെന്ന് കരുത്താനാവും എന്ന് പറയുമ്പോള്‍ മറ്റൊരു പരിശോധന പറയുന്നത് ഭൂമിയുടെ ബാഹ്യ പടലത്തില്‍ കാണുന്ന മണ്ണിന്റെയും പൊടിയുടെയും ഘടന പ്രസ്തുത മണ്ണിന് ഉണ്ടെന്നാണ്. എങ്കിലും ഇത് ചന്ദ്രനില്‍ നിന്നുള്ളതേ അല്ല എന്ന് തീര്‍ത്തു പറയാനാവില്ലെന്നും ഭൂമിയിലെ പൊടിയും മണ്ണും കൂടി അതിലേക്ക് കലര്‍ന്നതാവാനും സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ എഴുതിയത്.

ഈ മണ്ണിന് നല്ല വില ലഭിയ്ക്കാന്‍ സാധ്യത ഉണ്ട്. അടുത്തിടെ ചന്ദ്രനില്‍ നിന്നുള്ള ചില പാറക്കഷണങ്ങള്‍ സൂക്ഷിച്ചു വച്ചിരുന്ന ദമ്പതികള്‍ക്ക് ഒരു ലക്ഷത്തോളം ഡോളര്‍ ലഭിച്ചിരുന്നു. അതാകട്ടെ ചന്ദ്രനിലേത് തന്നെ എന്ന് ഉറപ്പിയ്ക്കാവുന്ന തെളിവ് ഒന്നും ഇല്ലാത്തത് ആയിരുന്നു. ഇവരുടെ കാര്യത്തിലാണെങ്കില്‍ ആംസ്‌ട്രോങ്ങിന്റെ കൈപ്പടയിലുള്ള കത്ത് ഒപ്പം ഉണ്ടല്ലോ. പ്രസ്തുത പാറക്കഷണങ്ങള്‍ സൂക്ഷിച്ചിരുന്ന വയോവൃദ്ധരായ ദമ്പതികളില്‍ നിന്നും നാസ അത് പിടിച്ചെടുത്തപ്പോള്‍ കേസിനു പോയ അവര്‍ക്ക് സര്‍ക്കാരാണ് ഒരു ലക്ഷം ഡോളര്‍ നല്‍കിയത്. സീക്കോയുടെ പരാതിയില്‍ ഇവരുടെ കാര്യം പരാമര്‍ശിച്ചിട്ടുണ്ട്.

ഇപ്പോള്‍ ഈ കുപ്പി തന്റെ കൈവശം ഇല്ലെന്നും തന്റെ അഭിഭാഷകന്‍ തന്റെ പക്കല്‍ നിന്നും വാങ്ങി സുരക്ഷിതമായി സൂക്ഷിച്ചിരിക്കയാണെന്നും സീക്കോ പറഞ്ഞു. ചന്ദ്രനില്‍ നിന്നും ബഹിരാക3ശത്തു നിന്നും മറ്റുമുള്ള വസ്തുക്കള്‍ സ്വകാര്യ വ്യക്തികളുടെ പക്കല്‍ ഉണ്ടെങ്കില്‍ അത് മോഷണ വസ്തു ആയാണ് പരിഗണിയ്ക്കപ്പെടുന്നതെന്നും ഇത് പക്ഷേ സമ്മാനമായി കിട്ടിയത് ആയതിനാല്‍ നാസ ഇത് ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുക്കാന്‍ ശ്രമിക്കരുതെന്നുമാണ് ഇവരുടെ വാദം. ഇതേ കുറിച്ച് അഭിപ്രായം പറയാന്‍ നാസ വിസമ്മതിച്ചു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാഹുബലി ദേവസേന കെമിസ്ട്രി സിനിമയില്‍ മാത്രമോ;.പ്രഭാസ് അനുഷ്‌കയുമായി പ്രണയത്തിലോ; ആ ചോദ്യത്തിന് പ്രഭാസിന്റെ മറുപടി  (12 minutes ago)

ബ്രസീലും സമനിലക്കുരുക്കില്‍; സൂബര്‍ സ്വിസ് പടയെ ഒപ്പമെത്തിച്ചത് അമ്പതാം മിനിറ്റിലെ ഷാക്കിരിയുടെ കോര്‍ണറിന് ആറു വാര അകലെ വച്ച് തലകൊണ്ടു തൊടുത്ത ഗോളില്‍  (45 minutes ago)

രണ്ട് വര്‍ഷം ഒരുമിച്ച് താമസിച്ചു ഒരു കുഞ്ഞിനും ജന്മം നല്‍കി; വിവാഹ ദിവസം വിവാഹവേദി ബുക്ക് ചെയ്‌തെന്ന് കള്ളം പറഞ്ഞ യുവാവിനെ യുവതി ഒഴിവാക്കി ഒറ്റയ്ക്ക് പാര്‍ട്ടി സംഘടിപ്പിച്ചു  (1 hour ago)

ചൈനയില്‍ മഴയായി പെയ്തിറങ്ങിയത് മത്സ്യങ്ങള്‍; അപൂര്‍വ്വ മഴയില്‍ അമ്പരന്ന് അധികൃതരും ശായസ്ത്ര ലോകവും  (2 hours ago)

പ്രതിസന്ധികളിലൂടെ ജീവിതം കടന്നു പോയ നാലുവര്‍ഷം; ആത്മവിശ്വാസം കൊണ്ടും ജീവിതം തിരികെപിടിച്ച കഥ തുറന്നു പറഞ്ഞ് സലിം കൂമാര്‍  (2 hours ago)

അതിരാത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് മോഹന്‍ലാല്‍, മമ്മൂട്ടി. ക്യാപ്റ്റന്‍ രാജു തുടങ്ങി ചിത്രത്തിലെ ഒമ്പത് കലാകാരന്‍മാര്‍ ഒരു മുറിയിലാണ് കഴിഞ്ഞിരുന്നത്; തന്റെ ബന്ധങ്ങളെക്കുറിച്ച് മനസ്സു തുറന്ന് സീമ  (3 hours ago)

നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നു; ഇന്ത്യന്‍ സംസ്‌കാരത്തെ അപമാനിക്കുകയാണ് നിങ്ങള്‍; നഗ്‌നരായ അച്ഛനും അമ്മയ്ക്കുമൊപ്പം നിഷ; കടുത്ത വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ  (3 hours ago)

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോയെ പോലെ മസിലു വേണോ? എങ്കില്‍ അറിയുക അദ്ദേഹത്തിന്റെ ഭക്ഷണ ക്രമം; റൊണാള്‍ഡോ ഒരു ദിവസത്തില്‍ ഭക്ഷണം കഴിക്കുന്നത് ആറ് പ്രാവശ്യം  (4 hours ago)

ലൈംഗികാരോപണത്തില്‍ കുടുങ്ങി ഒരു പ്രമുഖന്‍ കൂടി: ഡിസ്‌നി ആനിമേഷന്‍ മേധാവി ജോണ്‍ ലെസ്സെറ്റര്‍ രാജിവച്ചു  (4 hours ago)

കേരളത്തിലെ ജനങ്ങള്‍ ഇതറിയണം; സുരക്ഷാ പരിശോധ ഇല്ലാതെയാണ് കേരളത്തിലെ കുപ്പിവെള്ള വില്‍പന നടക്കുന്നത്;മലിനജലം വില്‍ക്കുന്ന പത്തു കമ്പനികള്‍ക്ക് ഭക്ഷ്യ വകുപ്പിന്റെ നോട്ടീസ്  (4 hours ago)

കായിക താരങ്ങളാണ് ശരിക്കുമുളള ഹീറോസെന്ന് തപ്‌സി പാനു  (4 hours ago)

ലോകചാമ്പ്യന്‍മാരെ തരിപ്പണമാക്കി മെക്‌സിക്കോയുടെ ആധികാരിക ജയം; മെക്‌സിക്കോയുടെ അട്ടിമറി ഗോള്‍ നേടിയത് 22കാരന്‍ ഹിര്‍വിംഗ്  (5 hours ago)

തന്നെയും അവര്‍ ക്ഷണിച്ചിരുന്നു.... വേശ്യാലയം നടത്തി പിടിയിലായവരെക്കുറിച്ച് ശ്രീറെഡ്ഡി  (5 hours ago)

ജര്‍മനി മെക്‌സികോ പോരാട്ടത്തിന് ആവേശത്തുടക്കം; ലോകകപ്പിലെ കിരീടം നിലനിര്‍ത്തുന്ന രാജ്യമാകാനൊരുങ്ങിയാണ് ജര്‍മനി; യോഗ്യതാ റൗണ്ടില്‍ പത്തില്‍ പത്തു കളികളും ജയിച്ച ടീമാണ് ജര്‍മനി  (5 hours ago)

കിടപ്പിലാകുന്ന കെ, എസ്.ആർ.ടി.സി ജീവനക്കാർ  (7 hours ago)

Malayali Vartha Recommends