Widgets Magazine
18
Jun / 2018
Monday
Forex Rates:

1 aed = 18.53 inr 1 aud = 50.67 inr 1 eur = 78.99 inr 1 gbp = 90.36 inr 1 kwd = 225.12 inr 1 qar = 18.69 inr 1 sar = 18.15 inr 1 usd = 68.06 inr

EDITOR'S PICK


ലൈംഗികാരോപണത്തില്‍ കുടുങ്ങി ഒരു പ്രമുഖന്‍ കൂടി: ഡിസ്‌നി ആനിമേഷന്‍ മേധാവി ജോണ്‍ ലെസ്സെറ്റര്‍ രാജിവച്ചു


കായിക താരങ്ങളാണ് ശരിക്കുമുളള ഹീറോസെന്ന് തപ്‌സി പാനു


തന്നെയും അവര്‍ ക്ഷണിച്ചിരുന്നു.... വേശ്യാലയം നടത്തി പിടിയിലായവരെക്കുറിച്ച് ശ്രീറെഡ്ഡി


ജര്‍മനി മെക്‌സികോ പോരാട്ടത്തിന് ആവേശത്തുടക്കം; ലോകകപ്പിലെ കിരീടം നിലനിര്‍ത്തുന്ന രാജ്യമാകാനൊരുങ്ങിയാണ് ജര്‍മനി; യോഗ്യതാ റൗണ്ടില്‍ പത്തില്‍ പത്തു കളികളും ജയിച്ച ടീമാണ് ജര്‍മനി


ആദര്‍ശം മാത്രം പോര അച്ചടക്കവും വേണം... അച്ചടക്കം ഇല്ലാത്ത ആദര്‍ശം ആത്മാവില്ലാത്ത ശരീരം പോലെ; ആദര്‍ശവീരന്‍ വി.എം. സുധീരനെതിരെ കെ.പി.സി.സി. അധ്യക്ഷന്‍ എംഎം ഹസന്‍; രാജ്യസഭാ സീറ്റ് വിവാദത്തില്‍ നേതാക്കള്‍ക്കെതിരെ ഒളിയമ്പ് 

72-ാം വയസ്സിലാണ് ആ വൃദ്ധ തിരിച്ചറിഞ്ഞത് തന്റെ മാതാപിതാക്കള്‍ തനിക്ക് അന്യരാണെന്ന്! ആശുപത്രിയില്‍ വച്ച് പരസ്പരം കുഞ്ഞുങ്ങള്‍ മാറിപ്പോയതിനാല്‍ അന്യകുടുംബങ്ങളില്‍ വളരേണ്ടിവന്ന രണ്ട് വൃദ്ധമാതാക്കളുടെ കഥ

13 JUNE 2018 03:56 PM IST
മലയാളി വാര്‍ത്ത

രക്തത്തിന് തന്നെയാണ് വെള്ളത്തേക്കാള്‍ കട്ടിയുള്ളത് എന്ന് എപ്പോഴും പറഞ്ഞുകേള്‍ക്കാറുള്ളതാണ്. അപ്പോള്‍, വളര്‍ന്നുവലുതായത് സ്വന്തം വീട്ടിലല്ലെന്ന് ജീവിതസായാഹ്നത്തില്‍ തിരിച്ചറിഞ്ഞാലോ? കൂടെയുള്ളത് ബന്ധുക്കളല്ലെന്നും. യഥാര്‍ഥ ബന്ധുക്കള്‍ വീട്ടില്‍ നിന്നകന്ന് വേറെയെവിടെയോ ജീവിക്കുന്നുണ്ട് എന്നുകൂടി മനസ്സിലായാലോ. ഹൃദയഭേദകമായിരിക്കും അത്തരമൊരു തിരിച്ചറിവ്. എന്നാല്‍ അങ്ങനെയൊന്ന് ഉണ്ടായിക്കൂടെന്നുമില്ല. അത്തരമൊരു സംഭവകഥ ഇതാ; അമേരിക്കയില്‍നിന്ന്.

ആശുപത്രിയില്‍ ജനനസമയത്ത് കുട്ടികളെ മാറിപ്പോയതിനാലാണ് ഡെനിസ് ജുനെസ്‌കിയ്ക്കും ലിന്‍ഡ ജോര്‍ഡീനും അന്യരായ ബന്ധുക്കളേയും വീടുമൊക്കെ കിട്ടാന്‍ ഇടയാക്കിയത്. ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് സംഭവിച്ച പിഴവാണോ എന്ന് ഇപ്പോള്‍ കണ്ടുപിടിക്കാന്‍ മാര്‍ഗമില്ല. ജുനെസ്‌കി വളരേണ്ടിയിരുന്നത് ലിന്‍ഡയുടെ വീട്ടില്‍. ലിന്‍ഡ ജുനെസ്‌കിയുടെ വീട്ടിലും. ഡെനിസ് ജുനെസ്‌കിയാണ് ആദ്യം കാര്യം മനസ്സിലാക്കുന്നത്. 72-ാം വയസ്സില്‍ ഡിഎന്‍എ ടെസ്റ്റ് നടത്തിയപ്പോള്‍! ജുനെസ്‌കിയുടെ ഡിഎന്‍എ കുടുംബത്തിലുള്ളവരുമായി തീരെ യോജിക്കുന്നില്ല. തുടക്കത്തില്‍ ഒന്നു സംശയിച്ചെങ്കിലും ജുനെസ്‌കി ഒരു ടെസ്റ്റ് കൂടി നടത്തി. ആദ്യടെസ്റ്റിലെ അതേഫലം. എവിടെയോ എന്തോ തെറ്റു സംഭവിച്ചിരിക്കുന്നു. ഏഴു പതിറ്റാണ്ടിനു മുമ്പ് യഥാര്‍ഥ മാതാപിതാക്കള്‍ക്കു പകരം ജുനെസ്‌കി എത്തിപ്പെട്ടതു മറ്റൊരു കുടുംബത്തില്‍. യാഥാര്‍ഥ്യം തിരിച്ചറിയാതെ ജീവിക്കുകയായിരുന്നു ഇക്കഴിഞ്ഞ ഏഴു പതിറ്റാണ്ടുകള്‍. 72-ാം വയസ്സില്‍ കൊച്ചുമക്കളുമായി ജീവിക്കുമ്പോഴാണ് തിരിച്ചറിവ് ഉണ്ടാകുന്നത്.

ഏതാണ്ട് ഇതേ സമയത്ത് 40 മൈല്‍ അകലെ ഹാമണ്ടിലെ വിസ്‌കോസിന്‍ എന്ന നഗരത്തില്‍ ലിന്‍ഡ ജോര്‍ദീന്‍ എന്ന സ്ത്രീയുടെ മകള്‍ ജുനെസ്‌കിയുടെ ഡിഎന്‍എ പരിശോധനാഫലം കാണുന്നു. അവര്‍ ലിന്‍ഡ ജോര്‍ദീന്റെ പരിശോധനാഫലം ജുനെസ്‌കിയുടെ ഡിഎന്‍എയുമായി ഒത്തുനോക്കുന്നു.രണ്ടു ഫലങ്ങളും യോജിക്കുന്നു. പിന്നെ വലിയ താമസമൊന്നും ഉണ്ടായില്ല. ആശുപത്രിയില്‍വച്ച് ജനനസമയത്ത് പരസ്പരം മാറിപ്പോയതിനാല്‍ ഇതരജീവിതം ജീവിച്ച രണ്ടു സ്ത്രീകളും കണ്ടുമുട്ടി. ഏപ്രിലില്‍. ഡെനിസ് ജുനെസ്‌കിയും ലിന്‍ഡ ജോര്‍ഡീനും. ജുനെസ്‌കി ജീവിക്കേണ്ടിയിരുന്നത് ലിന്‍ഡയുടെ വീട്ടില്‍. ലിന്‍ഡ ജുനെസ്‌കിയുടെ വീട്ടിലുമായിരുന്നു കഴിയേണ്ടിയിരുന്നത്. പക്ഷേ, വിധി മറിച്ചായിപ്പോയി. 1945 ഡിസംബര്‍ 19-നാണ് ഇരുവരും ജനിക്കുന്നത്. മിനസോട്ട സെന്റ് പോള്‍സ് ആശുപത്രിയില്‍. ഡെനിസ് മേരി മെയര്‍ 2. 17 ന്. 31 മിനിറ്റിനുശേഷം ലിന്‍ഡയും.

അന്ന് ആശുപത്രിയില്‍ എന്താണു സംഭവിച്ചത്? ഏഴുപതിറ്റാണ്ടു മുമ്പു നടന്ന ആള്‍മാറാട്ടം എങ്ങനെ കണ്ടുപിടിക്കും? ആ സത്യം ഇനിയൊരിക്കലും വെളിച്ചം കാണാന്‍പോകുന്നില്ല. അന്ന് ആശുപത്രിയില്‍ ജനിച്ച കുട്ടികള്‍ക്കുതന്നെ 72 വയസ്സ് ആയിരിക്കുന്നു. സത്യം പറയേണ്ട നഴ്‌സുമാര്‍ എന്നേ മരിച്ചിരിക്കും. രണ്ടുപേരുടെയും ചെറുപ്പകാലത്തെ ചിത്രങ്ങള്‍ കൂടുതല്‍ തെളിവുകളായി. മുടിയുടെ നിറവും ഹെയര്‍ സ്‌റ്റൈലും ശരീരത്തിന്റെ നിറവുമൊക്കെ പരസ്പരം മാറിപ്പോയ ജീവിതത്തിന്റെ അടയാളങ്ങളായി.

ഞാന്‍ വേറെയേതോ കുടുംബത്തിലാണ് ജീവിക്കേണ്ടതെന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട് ജുനെസ്‌കി പറയുന്നു. ഇനിയിപ്പോള്‍ എന്തു തോന്നിയിട്ടെന്ത് അവര്‍ പരിതപിക്കുന്നു. ജുനെസ്‌കിയുടെ അമ്മയ്ക്ക് ഇപ്പോള്‍ വയസ്സ് 99. വളര്‍ത്തി വലുതാക്കിയ മകളും യഥാര്‍ഥത്തില്‍ അവര്‍ക്ക് ജനിച്ച മകളും ഇപ്പോള്‍ അവരെ കാണാന്‍ചെല്ലുന്നു. വൈകിവന്ന വെളിപ്പെടുത്തലിലൂടെ അവര്‍ക്കു ലഭിച്ചിരിക്കുന്നതു കൂടുതല്‍ കൊച്ചുമക്കളെ.

1945-ല്‍ മിനസോട്ട ആശുപത്രിയില്‍ പെണ്‍കുഞ്ഞിനു ജന്‍മം നല്‍കിയ ലിന്‍ഡയുടെ അമ്മ റോച്ചല്‍ നെല്‍സന്‍ കാന്‍സര്‍ ബാധിച്ചു നേരത്തെ മരിച്ചു. അന്ന് ജോര്‍ഡീനിനു 17 വയസ്സു മാത്രം പ്രായം. 72-ാം വയസ്സില്‍ ജോര്‍ദീന് യഥാര്‍ഥ അമ്മയെ തിരിച്ചുകിട്ടിയിരിക്കുന്നു. അവിശ്വസനീയം എന്നു മാത്രം പറയുന്നു ജോര്‍ദീന്‍.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു ഒരുവര്‍ഷത്തിനുള്ളില്‍ ഇന്ത്യഒമാന്‍ ഉഭയകക്ഷി വ്യാപാരത്തില്‍ 69 ശതമാനത്തിന്റെ വര്‍ധന  (7 minutes ago)

ബാഹുബലി ദേവസേന കെമിസ്ട്രി സിനിമയില്‍ മാത്രമോ;.പ്രഭാസ് അനുഷ്‌കയുമായി പ്രണയത്തിലോ; ആ ചോദ്യത്തിന് പ്രഭാസിന്റെ മറുപടി  (26 minutes ago)

ബ്രസീലും സമനിലക്കുരുക്കില്‍; സൂബര്‍ സ്വിസ് പടയെ ഒപ്പമെത്തിച്ചത് അമ്പതാം മിനിറ്റിലെ ഷാക്കിരിയുടെ കോര്‍ണറിന് ആറു വാര അകലെ വച്ച് തലകൊണ്ടു തൊടുത്ത ഗോളില്‍  (59 minutes ago)

രണ്ട് വര്‍ഷം ഒരുമിച്ച് താമസിച്ചു ഒരു കുഞ്ഞിനും ജന്മം നല്‍കി; വിവാഹ ദിവസം വിവാഹവേദി ബുക്ക് ചെയ്‌തെന്ന് കള്ളം പറഞ്ഞ യുവാവിനെ യുവതി ഒഴിവാക്കി ഒറ്റയ്ക്ക് പാര്‍ട്ടി സംഘടിപ്പിച്ചു  (1 hour ago)

ചൈനയില്‍ മഴയായി പെയ്തിറങ്ങിയത് മത്സ്യങ്ങള്‍; അപൂര്‍വ്വ മഴയില്‍ അമ്പരന്ന് അധികൃതരും ശായസ്ത്ര ലോകവും  (2 hours ago)

പ്രതിസന്ധികളിലൂടെ ജീവിതം കടന്നു പോയ നാലുവര്‍ഷം; ആത്മവിശ്വാസം കൊണ്ടും ജീവിതം തിരികെപിടിച്ച കഥ തുറന്നു പറഞ്ഞ് സലിം കൂമാര്‍  (3 hours ago)

അതിരാത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് മോഹന്‍ലാല്‍, മമ്മൂട്ടി. ക്യാപ്റ്റന്‍ രാജു തുടങ്ങി ചിത്രത്തിലെ ഒമ്പത് കലാകാരന്‍മാര്‍ ഒരു മുറിയിലാണ് കഴിഞ്ഞിരുന്നത്; തന്റെ ബന്ധങ്ങളെക്കുറിച്ച് മനസ്സു തുറന്ന് സീമ  (3 hours ago)

നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നു; ഇന്ത്യന്‍ സംസ്‌കാരത്തെ അപമാനിക്കുകയാണ് നിങ്ങള്‍; നഗ്‌നരായ അച്ഛനും അമ്മയ്ക്കുമൊപ്പം നിഷ; കടുത്ത വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ  (4 hours ago)

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോയെ പോലെ മസിലു വേണോ? എങ്കില്‍ അറിയുക അദ്ദേഹത്തിന്റെ ഭക്ഷണ ക്രമം; റൊണാള്‍ഡോ ഒരു ദിവസത്തില്‍ ഭക്ഷണം കഴിക്കുന്നത് ആറ് പ്രാവശ്യം  (4 hours ago)

ലൈംഗികാരോപണത്തില്‍ കുടുങ്ങി ഒരു പ്രമുഖന്‍ കൂടി: ഡിസ്‌നി ആനിമേഷന്‍ മേധാവി ജോണ്‍ ലെസ്സെറ്റര്‍ രാജിവച്ചു  (4 hours ago)

കേരളത്തിലെ ജനങ്ങള്‍ ഇതറിയണം; സുരക്ഷാ പരിശോധ ഇല്ലാതെയാണ് കേരളത്തിലെ കുപ്പിവെള്ള വില്‍പന നടക്കുന്നത്;മലിനജലം വില്‍ക്കുന്ന പത്തു കമ്പനികള്‍ക്ക് ഭക്ഷ്യ വകുപ്പിന്റെ നോട്ടീസ്  (5 hours ago)

കായിക താരങ്ങളാണ് ശരിക്കുമുളള ഹീറോസെന്ന് തപ്‌സി പാനു  (5 hours ago)

ലോകചാമ്പ്യന്‍മാരെ തരിപ്പണമാക്കി മെക്‌സിക്കോയുടെ ആധികാരിക ജയം; മെക്‌സിക്കോയുടെ അട്ടിമറി ഗോള്‍ നേടിയത് 22കാരന്‍ ഹിര്‍വിംഗ്  (5 hours ago)

തന്നെയും അവര്‍ ക്ഷണിച്ചിരുന്നു.... വേശ്യാലയം നടത്തി പിടിയിലായവരെക്കുറിച്ച് ശ്രീറെഡ്ഡി  (5 hours ago)

ജര്‍മനി മെക്‌സികോ പോരാട്ടത്തിന് ആവേശത്തുടക്കം; ലോകകപ്പിലെ കിരീടം നിലനിര്‍ത്തുന്ന രാജ്യമാകാനൊരുങ്ങിയാണ് ജര്‍മനി; യോഗ്യതാ റൗണ്ടില്‍ പത്തില്‍ പത്തു കളികളും ജയിച്ച ടീമാണ് ജര്‍മനി  (5 hours ago)

Malayali Vartha Recommends