Widgets Magazine
18
Jun / 2018
Monday
Forex Rates:

1 aed = 18.53 inr 1 aud = 50.67 inr 1 eur = 78.99 inr 1 gbp = 90.36 inr 1 kwd = 225.12 inr 1 qar = 18.69 inr 1 sar = 18.15 inr 1 usd = 68.06 inr

EDITOR'S PICK


ലൈംഗികാരോപണത്തില്‍ കുടുങ്ങി ഒരു പ്രമുഖന്‍ കൂടി: ഡിസ്‌നി ആനിമേഷന്‍ മേധാവി ജോണ്‍ ലെസ്സെറ്റര്‍ രാജിവച്ചു


കായിക താരങ്ങളാണ് ശരിക്കുമുളള ഹീറോസെന്ന് തപ്‌സി പാനു


തന്നെയും അവര്‍ ക്ഷണിച്ചിരുന്നു.... വേശ്യാലയം നടത്തി പിടിയിലായവരെക്കുറിച്ച് ശ്രീറെഡ്ഡി


ജര്‍മനി മെക്‌സികോ പോരാട്ടത്തിന് ആവേശത്തുടക്കം; ലോകകപ്പിലെ കിരീടം നിലനിര്‍ത്തുന്ന രാജ്യമാകാനൊരുങ്ങിയാണ് ജര്‍മനി; യോഗ്യതാ റൗണ്ടില്‍ പത്തില്‍ പത്തു കളികളും ജയിച്ച ടീമാണ് ജര്‍മനി


ആദര്‍ശം മാത്രം പോര അച്ചടക്കവും വേണം... അച്ചടക്കം ഇല്ലാത്ത ആദര്‍ശം ആത്മാവില്ലാത്ത ശരീരം പോലെ; ആദര്‍ശവീരന്‍ വി.എം. സുധീരനെതിരെ കെ.പി.സി.സി. അധ്യക്ഷന്‍ എംഎം ഹസന്‍; രാജ്യസഭാ സീറ്റ് വിവാദത്തില്‍ നേതാക്കള്‍ക്കെതിരെ ഒളിയമ്പ് 

അമ്മയുടെ വയര്‍ എന്താ വീര്‍ത്തു വരുന്നത് എന്നു ചോദിക്കുന്ന കുഞ്ഞാവയോട് എങ്ങനെ, എന്ത് പറയണമെന്ന് സംശയിക്കാതെ മറുപടി പറയണമെന്നുണ്ടോ...ഇതാ ചില ടിപ്‌സ്!

13 JUNE 2018 03:52 PM IST
മലയാളി വാര്‍ത്ത

കൂടെ പിറപ്പുകളെ കാണുമ്പോള്‍ കുഞ്ഞാവ എങ്ങനാ ഉണ്ടായതെന്ന് അച്ഛനമ്മമാരോടു ചോദിക്കുമ്പോഴൊക്കെ പേടിപ്പിച്ച് ഓടിക്കുകയോ നുണ പറഞ്ഞ് വിശ്വസിപ്പിക്കുകയോയാണ് പല അച്ഛനമ്മമാരും ചെയ്യുന്നത്. കുഞ്ഞുങ്ങള്‍ ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യതകളിലേക്കാണ് അച്ഛനമ്മമാരുടെ ഇത്തരം ഒളിച്ചോട്ടങ്ങള്‍ വഴിതുറക്കുന്നത്.

സ്വയംഭോഗത്തെക്കുറിച്ചും സെക്‌സിനെക്കുറിച്ചും ഗര്‍ഭധാരണത്തെക്കുറിച്ചും കുഞ്ഞുങ്ങള്‍ക്കു മനസ്സിലാകുന്ന തരത്തില്‍ ഒരു കഥപോലെ പറഞ്ഞുകൊടുത്തുകൊണ്ടാണ് ഇവിടെ ഒരച്ഛന്‍ ഹീറോയായത്. സെക്‌സ് ചാറ്റ് വിത്ത് പപ്പു ആന്‍ഡ് പപ്പ എന്ന യുട്യൂബ് വിഡിയോകളുടെ സഹായത്തോടെ കുഞ്ഞുങ്ങളുടെ അത്തരം സംശയങ്ങള്‍ക്ക് ലളിതമായി മറുപടിപറയാമെന്നാണ് ഹബീബ് എന്ന യുവാവ് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചത്.

അച്ഛനമ്മമാര്‍ക്കു മാത്രമല്ല അധ്യാപകര്‍ക്കും കുഞ്ഞുങ്ങളുടെ സംശയങ്ങള്‍ക്ക് കഥയുടെ രൂപത്തില്‍ മറുപടി നല്‍കാമെന്നു പറഞ്ഞ്കൊണ്ടാണ് ഹബീബ് കുറിപ്പെഴുതിയത്. ഹബീബിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിങ്ങനെ:

'' അച്ഛാ/അമ്മേ/ടീച്ചര്‍... എന്താണ് സ്വയംഭോഗം? എന്താണ് സെക്‌സ്? കുഞ്ഞാവ എങ്ങനെയാണ് ഉണ്ടായത്? എന്താണീ കോണ്ടം? പിരീഡ്‌സ് എങ്ങനെയാണുണ്ടാവുന്നത്? ഹോമോസെക്ഷ്വല്‍ എന്ന് പറയുന്നതാരെയാണ്...? കുട്ടികളുടെ ഇത്തരം സംശയങ്ങളെ എങ്ങനെയാണ് നേരിടേണ്ടത്....

നാളെ നിങ്ങളുടെ മകന്‍/മകള്‍/സ്റ്റുഡന്റ് നിങ്ങളോട് ഇങ്ങനെയുള്ള സംശയങ്ങള്‍ ചോദിച്ച് വന്നാല്‍ നമുക്ക് മുന്നില്‍ പല വഴികളുണ്ട്. ഒന്നുകില്‍, മിക്കവരുടെയും ആസ് യൂഷ്വല്‍ 'കേറിപ്പോടാ/ടീ അകത്ത്... ഒരു സംശയോം കൊണ്ട് വന്നിരിക്കുന്നു &ഫ%$#...' പോലെ എന്തെങ്കിലും പറഞ്ഞോടിച്ച് വിട്ട് തല്‍ക്കാലം രക്ഷപ്പെടാം. അതോടുകൂടി അവരത് എട്ടായി മടക്കി പെട്ടിയില്‍ വെക്കുമെന്ന് വിചാരിക്കുന്നുണ്ടോ? ഒരിക്കലുമില്ല. ഉത്തരം കിട്ടുന്നത് വരെ അവരടങ്ങിയിരിക്കില്ലെന്ന് മാത്രമല്ല പലപ്പോഴും മറ്റുള്ളവരില്‍ നിന്ന് അവര്‍ക്ക് പകര്‍ന്നു കിട്ടുന്നത് വന്‍ അബദ്ധങ്ങളാവാം, ഒരു പക്ഷേ ഈ തിരച്ചിലിനിടയില്‍ അവര്‍ പലരീതിയില്‍ ചൂഷണം ചെയ്യപ്പെടുക വരെ സംഭവിക്കാം. സോ, ഡിയര്‍ പാരന്റ്‌സ് & പാരന്റ്‌സാവാന്‍ പോകുന്നവരേ, ടീച്ചര്‍മാരേ... ഇത്തരം ചോദ്യങ്ങള്‍ക്കുത്തരം അവര്‍ക്ക് മനസ്സിലാവുന്ന ഭാഷയില്‍ ലളിതമായി എങ്ങനെ പറഞ്ഞ് കൊടുക്കാം എന്ന് നേരത്തേ ഒരു ഐഡിയ ഉണ്ടാക്കി വക്കുന്നത് എന്ത് കൊണ്ടും നല്ലതാണ്. ഇവിടെ തനു ഇപ്പോള്‍ കുഞ്ഞു കുട്ടിയാണ്, പക്ഷേ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഞാനും അഞ്ജൂം ഇത്തരം സംശയങ്ങള്‍ നേരിട്ട് തുടങ്ങും. അതിന് സഹായിക്കുന്ന കുറച്ച് കുഞ്ഞിക്കഥകള്‍ താഴെ കൊടുക്കുന്നു. ഇതൊരു ബേസ് ആയി എടുത്ത് അതത് കുട്ടികള്‍ക്ക് അറിയാവുന്ന സാഹചര്യങ്ങളിലേക്ക് വേണ്ട മാറ്റങ്ങള്‍ വരുത്തി ഉപയോഗിക്കാം. കൂടുതല്‍ സമയമുള്ളവര്‍ക്ക് ഇതിന്റെ സോഴ്‌സ് ആകെ ഒരുമണിക്കൂറിലധികം ദൈര്‍ഘ്യമുള്ള അഞ്ച് ഷോര്‍ട്ട് ഫിലിംസ് 'സെക്‌സ് ചാറ്റ് വിത് പപ്പു & പപ്പ' എന്ന പേരില്‍ യുറ്റിയൂബിലുണ്ട്.

1. സ്വയംഭോഗം :

ജാക്ക് & ജില്‍ ന്റെ നഴ്‌സറി പാട്ട് കേട്ടിട്ടില്ലെ... വല്യ കൂട്ടുകാരാണവര്‍. ജാക്കിനും ജില്ലിനും ക്രിക്കറ്റ് കളിക്കാന്‍ നല്ല ഇഷ്ടായിരുന്നു. ജില്‍ നന്നായി ബോള്‍ ചെയ്യും ജാക് സൂപ്പറായി ബാറ്റ് ചെയ്യും, തിരിച്ചും. കളിക്കാന്‍ തുടങ്ങ്യാല്‍ പിന്നെ ഒരു സെഞ്ച്വറി എങ്കിലും അടിക്കാതെ അവര് കളി നിര്‍ത്തില്ല. ഒരു ദിവസം ജില്‍ എങ്ങോട്ടോ ഒരു യാത്ര പോയി. ജാക്കിന് കൂടെ കളിക്കാന്‍ ആരും ഇല്ലാതെ ആകെ സങ്കടായി, ബോറടിച്ചു. അവസാനം ജാക്ക് ഒരു വഴി കണ്ടെത്തി. അങ്ങനെയുള്ള ദിവസങ്ങളില്‍ ജില്‍ നു പകരം ജാക്ക് തന്നെ ജില്‍ ആയി ഓടി വന്ന് ബോള്‍ ചെയ്യുന്നതായിട്ടും ഒപ്പം ബാറ്റ് ചെയ്ത് സിക്‌സടിക്കുന്നതായിട്ടും അഭിനയിച്ച് കളിച്ചു... ചിലപ്പൊ ടെസ്റ്റ് കളിക്കും... ചിലപ്പോ റ്റ്വന്റി റ്റ്വിന്റി... അങ്ങനെ ജാക്ക് ഹാപ്പിയായി. ഇത് പോലെ കുറച്ചു കൂടി മുതിര്‍ന്നവര്‍ കളിക്കുന്ന ഒരു ഗെയിമാണ് സ്വയംഭോഗം. ഇവിടെ മുതിര്‍ന്ന ആണും പെണ്ണും പാര്‍ട്ട്‌നേഴ്‌സാണ്. പപ്പയെയും മമ്മിയെയും പോലെ. അങ്കിളിനെയും ആന്റിയെയും പോലെ. അതുപോലെ ആണിന്റെ സെക്‌സ് ഓര്‍ഗനായ പെനിസും പെണ്ണിന്റെ സെക്‌സ് ഓര്‍ഗനായ വജൈനയും പാര്‍ട്ട്‌ണേഴ്‌സാണ്. ജില്‍ യാത്ര പോയപ്പൊ ജാക്കിനു സങ്കടം ആയത് പോലെ ഈ സെക്‌സ് ഓര്‍ഗന്‍ പാര്‍ട്ട്‌ണേഴ്‌സില്‍ ഒരാള്‍ എന്തിനെങ്കിലും ദൂരെ മാറി നിക്കണ്ടി വന്നാല്‍ മറ്റേയാള്‍ക്ക് സങ്കടമാവില്ലേ... അപ്പൊ അയാള്‍ കൂടെയുണ്ടെന്ന് ഇമാജിന്‍ ചെയ്ത് സെക്‌സ് ഓര്‍ഗന്‍ കളിക്കുന്ന ഗെയിമാണ് സ്വയംഭോഗം. പക്ഷേ, ക്രിക്കറ്റ് പോലെയല്ല, ഇതൊരു ഇന്‍ഡോര്‍ ഗെയിമാണ്. നമുക്ക് അത്ര ആവശ്യം ഉണ്ടെങ്കിലേ ഈ ഗെയിം കളിക്കാറുള്ളൂ. മാത്രമല്ല, നമ്മുടെ സ്വകാര്യഭാഗങ്ങള്‍ ഇന്‍വോള്‍വ് ആകുന്നതല്ലേ, അത് കൊണ്ട് നല്ല പ്രൈവസിയുള്ള ഒരു സ്ഥലത്താണ് ഈ ഗെയിം കളിക്കുക.

2. സെക്‌സ് & പ്രഗ്‌നന്‍സി :

കോഴിക്കുഞ്ഞ് എവിടുന്നാ വരുന്നത്, മുട്ട വിരിഞ്ഞിട്ട്, അല്ലെ... അതുപോലെ മമ്മിയുടെ വയറ്റില്‍ നിന്നാണ് കുഞ്ഞാവ വരുന്നത്. അപ്പൊ ആ കുഞ്ഞാവ മമ്മിയുടെ വയറ്റില്‍ എങ്ങനെ എത്തി എന്നറിയണ്ടേ... മണ്ണില്‍ ഒരു കുഞ്ഞ്യേ വിത്ത് ഇട്ടാല്‍ അത് വളര്‍ന്ന് വലിയ ചെടി ആവില്ലേ, അതു പോലെ മനുഷ്യര്‍ക്കും ഒരു കുഞ്ഞ്യേ വിത്ത് ഉണ്ട്, ആണിന്റെ ശരീരത്തിനുള്ളില്‍, സ്‌പേം എന്നാണതിന്റെ പേര്. ചെടിയുടെ വിത്ത് മണ്ണില്‍ അല്ലെ ഇടുന്നത്, ഇവിടെ സ്‌പേം സ്ത്രീയുടെ ശരീരത്തിലെ എഗ്ഗില്‍ ചെന്നാണ് അവിടുന്ന് കുഞ്ഞാവയായി വളരുന്നത്. അങ്ങനെ വളര്‍ന്ന് 9 മാസം കഴിയുമ്പൊ ആ കുഞ്ഞാവ വജൈന വഴി പുറത്ത് വരും. പക്ഷേ, ഈ സ്‌പേം എങ്ങനെ പെണ്ണിന്റെ ശരീരത്തില്‍ എത്തി എന്നറിയണ്ടേ, പറയാം. നമ്മുടെ മൊബൈല്‍ ഫോണിനൊരു യുഎസ്ബി കോര്‍ഡ് ഇല്ലേ, അത് ആണിന്റെ പെനിസ് ആണെന്ന് വിചാരിക്കുക. നമ്മള്‍ യുഎസ്ബി കേബിള്‍ എവിടെയാണ് കുത്തുന്നത്, യുഎസ്ബി പോര്‍ട്ടില്‍, അല്ലെ... ഇവിടെ സ്ത്രീയുടെ വജൈനയാണ് ഈ പോര്‍ട്ട്. ഇത് രണ്ടും അറ്റാച്ച് ചെയ്യുമ്പൊ എന്ത് സംഭവിക്കും? ചാര്‍ജ്ജിംഗ് നടക്കും, പിന്നെ ഫയല്‍ ട്രാന്‍സ്ഫര്‍ ചെയ്യാം... യുഎസ്ബി കുത്തുന്നത് പോലെ പോലെ പെനിസും വജൈനയും കണക്റ്റ് ആവുമ്പൊ അതിനെ നമ്മള്‍ സെക്‌സ്, ഇന്റര്‍കോഴ്‌സ്, ലവ് മേക്കിംഗ് എന്നൊക്കെ പറയും. മുതിര്‍ന്നവര്‍ സ്‌നേഹിക്കുമ്പോള്‍ അവര്‍ അത് പ്രകടിപ്പിക്കുന്നത് ഇങ്ങനെയും കൂടിയാണ്. അങ്ങനെയാണ് സ്‌പേം ആണില്‍ നിന്ന് പെണ്ണിലേക്ക് ട്രാന്‍സ്ഫര്‍ ആവുന്നതും, അത് എഗ്ഗുമായി ചേര്‍ന്ന് വളര്‍ന്ന് കുഞ്ഞാവ ആവുന്നതും.

3. കോണ്ടം :

യു.എസ്.ബി കണക്റ്റിംഗ് പോലെ മുതിര്‍ന്നവര്‍ പെനിസും വജൈനയും കണക്റ്റ് ചെയ്ത് ലവ് മേക്കിംഗ് നടത്തുമ്പോള്‍ എഗ്ഗിലേക്ക് സ്‌പേം ഫയല്‍ ട്രാന്‍സ്ഫര്‍ ചെയ്ത് അതില്‍ നിന്നാണ് കുഞ്ഞാവ ഉണ്ടാവുന്നത് എന്ന് പറഞ്ഞല്ലോ. പക്ഷേ, നമ്മള്‍ എപ്പോഴും മൊബൈലില്‍ യു.എസ്.ബി കുത്തുന്നത് ഫയല്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ മാത്രം അല്ലല്ലോ, ചാര്‍ജ്ജ് ചെയ്യാനും ഇങ്ങനെ കണക്റ്റ് ചെയ്യും. അതുപോലെ ആളുകള്‍ കുഞ്ഞാവയെ ഉണ്ടാക്കാന്‍ മാത്രമല്ല ലവ് മേക്കിംഗ് ചെയ്യുന്നത്, അത് സ്‌നേഹിക്കാനും സന്തോഷം കിട്ടാനും കൂടിയാണ്. അങ്ങനെ ആവുമ്പൊ അവര്‍ കെയര്‍ഫുള്‍ ആവണം, കാരണം അറിയാതെ സ്‌പേം ഫയല്‍ ട്രാന്‍സ്ഫര്‍ നടന്ന്, അവര്‍ക്ക് മറ്റ് ബുദ്ധിമുട്ടുകളുള്ള സമയത്ത് കുഞ്ഞാവ ഉണ്ടായാലോ.... ചിലപ്പൊ ഇന്റര്‍കോഴ്‌സ് നടക്കുമ്പൊ എച്ച്.ഐ.വി പോലെയുള്ള വൈറസ് ഫയലും ട്രാന്‍സ്ഫര്‍ ആവും. ഇതൊക്കെ ഒഴിവാക്കാന്‍ പെനിസില്‍ ഇടുന്ന ബലൂണ്‍ പോലെയുള്ള പ്രൊട്ടക്ഷനാണ് കോണ്ടം. ലവ് മേക്കിംഗ് സമയത്ത് പെനിസില്‍ കോണ്ടം ധരിച്ചാല്‍ സ്‌പേം ഫയല്‍ ട്രാന്‍സ്ഫര്‍ ഉണ്ടാവില്ല, അങ്ങനെ കുഞ്ഞാവയും ഉണ്ടാവില്ല. പിന്നെ വൈറസ് ഫയലും ട്രാന്‍സ്ഫറാവില്ല.

4. പിരീഡ്‌സ് & നാപ്കിന്‍ :

സ്ത്രീയുടെ ഉള്ളില്‍ ഒരു മെയില്‍ബോക്‌സുണ്ട്, ജീമെയില്‍ ഒക്കെ പോലെ... എല്ലാ മാസവും ഇന്‍ബോക്‌സില്‍ പ്രകൃതിയില്‍ നിന്ന് ഒരു മെയില്‍ വരും, എഗ്ഗ് എന്നാണതിന്റെ പേര്. ഈ മാസം പ്രഗ്‌നന്റ് ആവണോ എന്നാണാ മെയില്‍ ചോദിക്കുന്നത്. ആ മെയിലിന് യെസ് എന്ന് റിപ്ലൈ കൊടുത്താല്‍ പ്രഗ്‌നന്റാവും. വെറുതെ യെസ് കൊടുത്താല്‍ പോരാ, ഒപ്പം ലവ് മേക്കിംഗ് ചെയ്ത് സ്‌പേം ഫയലും അതില്‍ അറ്റാച്ച് ചെയ്യണം. അപ്പൊ പ്രഗ്‌നന്റായി അവിടെ കുഞ്ഞാവ വളരും. ഇനി നമ്മളാ മെയില്‍ ആന്‍സര്‍ ചെയ്യാതെ ഇരുന്നാലോ... ഒരു മാസമാണ് ആ മെയിലിന്റെ എക്‌സ്പയറി, ആ സമയം കഴിയുമ്പൊ ഈ എഗ്ഗ് മെയില്‍ ഡിലീറ്റ് ചെയ്യും, കാരണം അടുത്ത മാസം പുതിയ മെയില്‍ വരാനുള്ളതല്ലെ. സ്‌പേസ് ഫ്രീ ആക്കണ്ടേ... ഇങ്ങനെ ഈ എഗ്ഗ് ഡിലീറ്റ് ചെയ്യാന്‍ ശരീരത്തിന് 56 ദിവസം എടുക്കും, ഈ ദിവസങ്ങളെയാണ് പിരീഡ്‌സ്, മെന്‍സ്ട്രുവേഷന്‍ എന്നൊക്കെ പറയുന്നത്. എഗ്ഗ് ഡിലീറ്റ് ചെയ്യുമ്പൊ അത് മാത്രമല്ല, കൂടെ കുറച്ച് ബ്ലഡ്ഡും ശരീരം റിമൂവ് ചെയ്യും. വജൈനയില്‍ കൂടെയാണ് ഇത് പുറത്ത് പോവുന്നത്. ഇങ്ങനെ ബ്ലഡ്ഡും എഗ്ഗും എപ്പഴാ വരുന്നത് എന്ന് നമുക്ക് മുന്‍കൂട്ടി പറയാന്‍ പറ്റില്ല. അപ്പൊ അത് ഡ്രസ്സിലൊക്കെ ആവില്ലേ, അങ്ങനെ ആവാതിരിക്കാന്‍ അവിടെ വെക്കുന്നതാണ് നാപ്കിന്‍. കുഞ്ഞാവ മൂത്രമൊഴിക്കുമ്പൊ ഡ്രസ്സില്‍ ആവാതിരിക്കാന്‍ ഡയപ്പര്‍ വക്കില്ലേ, അത് പോലെ.

5. ഹോമോസെക്ഷ്വാലിറ്റി :

നമ്മള്‍ മുന്‍പ് ജാക്കും ജില്ലും ക്രിക്കറ്റ് കളിച്ച സ്‌റ്റോറി പറഞ്ഞതോര്‍മ്മയില്ലേ... എല്ലാ സ്‌റ്റോറിയിലും ജാക്കും ജില്ലും തന്നെ ക്രിക്കറ്റ് കളിക്കണം എന്നില്ല. ചിലപ്പോ ജാക്കും ജോണിയും ക്രിക്കറ്റ് കളിക്കും. ചിലപ്പോ ജില്ലും ജിനിയും ക്രിക്കറ്റ് കളിക്കും. ക്രിക്കറ്റ് പോലെ മുതിര്‍ന്നവര്‍ കളിക്കുന്ന മറ്റൊരു ഗെയിമാണ് സെക്‌സ്. മുതിര്‍ന്ന ആണും പെണ്ണും ഈ ഗെയിം കളിക്കുമ്പോള്‍ അവരെ ഹെട്രോസെക്ഷ്വല്‍ എന്ന് പറയും. അതേ സമയം രണ്ട് ആണുങ്ങള്‍ തമ്മിലോ അല്ലെങ്കില്‍ രണ്ട് പെണ്ണുങ്ങള്‍ തമ്മിലോ ആണ് ഈ ഗെയിം കളിക്കുന്നതെങ്കില്‍ അതിനെ ഹോമോസെക്ഷ്വല്‍ എന്ന് പറയും. ഹോമോസെക്ഷ്വല്‍ ആണുങ്ങളെ ഗേ എന്ന് പറയും ഹോമോസെക്ഷ്വല്‍ പെണ്ണുങ്ങളെ ലെസ്ബിയന്‍ എന്നുമാണ് പറയുക. ഈ ഗെയിം എങ്ങനെ ആരൊക്കെ കളിക്കുന്നു എന്നതിനേക്കാള്‍ പ്രധാന്യം നമ്മള്‍ അത് ആസ്വദിച്ച് സന്തോഷത്തോടെയാണോ കളിക്കുന്നത് എന്നതിനാണ്. ക്രിക്കറ്റില്‍ ചിലര്‍ ലെഫ്റ്റ് ഹാന്‍ഡും ചിലര്‍ റൈറ്റ് ഹാന്‍ഡും അല്ലേ... അവര്‍ അങ്ങനെ ആവുന്നതില്‍ അവര്‍ക്കൊരു കണ്ട്രോളും ഇല്ല. അതുപോലെത്തന്നെയാണ് നമ്മുടെ സെക്ഷ്വാലിറ്റിയും. പ്രകൃതി നമ്മളെ അങ്ങനെ ആക്കുന്നതാണ്. പലപ്പോഴും ടീനേജിലെത്തുമ്പോഴാണ് നമ്മുടെ സെക്ഷ്വാലിറ്റി എന്താണെന്ന് മനസ്സിലാവാന്‍ തുടങ്ങുക. ഒപ്പം, ആര്‍ക്കും ആരെയും നിര്‍ബന്ധിച്ച് ഹോമോസെക്ഷലോ ഹെട്രോസെക്ഷലോ ആക്കാനും പറ്റില്ല.

അപ്പൊ ഇനി നമ്മുടെ പിള്ളേര്‍ ഇങ്ങനെ ഓരോന്ന് ചോദിച്ച് വന്നാല്‍ ഒഴിഞ്ഞ് മാറാതെ, അവര്‍ക്ക് മനസ്സിലാവുന്ന ഭാഷയില്‍ കൃത്യമായി സംശയങ്ങള്‍ തീര്‍ത്ത് കൊടുക്കാമല്ലോ.... അബദ്ധധാരണകളില്ലാതെ, ചൂഷണങ്ങളില്‍ പെടാതെ, കാര്യങ്ങള്‍ അറിഞ്ഞ്തന്നെ നമ്മുടെ കുട്ടികള്‍ വളരട്ടെ.... 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാഹുബലി ദേവസേന കെമിസ്ട്രി സിനിമയില്‍ മാത്രമോ;.പ്രഭാസ് അനുഷ്‌കയുമായി പ്രണയത്തിലോ; ആ ചോദ്യത്തിന് പ്രഭാസിന്റെ മറുപടി  (11 minutes ago)

ബ്രസീലും സമനിലക്കുരുക്കില്‍; സൂബര്‍ സ്വിസ് പടയെ ഒപ്പമെത്തിച്ചത് അമ്പതാം മിനിറ്റിലെ ഷാക്കിരിയുടെ കോര്‍ണറിന് ആറു വാര അകലെ വച്ച് തലകൊണ്ടു തൊടുത്ത ഗോളില്‍  (44 minutes ago)

രണ്ട് വര്‍ഷം ഒരുമിച്ച് താമസിച്ചു ഒരു കുഞ്ഞിനും ജന്മം നല്‍കി; വിവാഹ ദിവസം വിവാഹവേദി ബുക്ക് ചെയ്‌തെന്ന് കള്ളം പറഞ്ഞ യുവാവിനെ യുവതി ഒഴിവാക്കി ഒറ്റയ്ക്ക് പാര്‍ട്ടി സംഘടിപ്പിച്ചു  (1 hour ago)

ചൈനയില്‍ മഴയായി പെയ്തിറങ്ങിയത് മത്സ്യങ്ങള്‍; അപൂര്‍വ്വ മഴയില്‍ അമ്പരന്ന് അധികൃതരും ശായസ്ത്ര ലോകവും  (2 hours ago)

പ്രതിസന്ധികളിലൂടെ ജീവിതം കടന്നു പോയ നാലുവര്‍ഷം; ആത്മവിശ്വാസം കൊണ്ടും ജീവിതം തിരികെപിടിച്ച കഥ തുറന്നു പറഞ്ഞ് സലിം കൂമാര്‍  (2 hours ago)

അതിരാത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് മോഹന്‍ലാല്‍, മമ്മൂട്ടി. ക്യാപ്റ്റന്‍ രാജു തുടങ്ങി ചിത്രത്തിലെ ഒമ്പത് കലാകാരന്‍മാര്‍ ഒരു മുറിയിലാണ് കഴിഞ്ഞിരുന്നത്; തന്റെ ബന്ധങ്ങളെക്കുറിച്ച് മനസ്സു തുറന്ന് സീമ  (3 hours ago)

നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നു; ഇന്ത്യന്‍ സംസ്‌കാരത്തെ അപമാനിക്കുകയാണ് നിങ്ങള്‍; നഗ്‌നരായ അച്ഛനും അമ്മയ്ക്കുമൊപ്പം നിഷ; കടുത്ത വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ  (3 hours ago)

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോയെ പോലെ മസിലു വേണോ? എങ്കില്‍ അറിയുക അദ്ദേഹത്തിന്റെ ഭക്ഷണ ക്രമം; റൊണാള്‍ഡോ ഒരു ദിവസത്തില്‍ ഭക്ഷണം കഴിക്കുന്നത് ആറ് പ്രാവശ്യം  (4 hours ago)

ലൈംഗികാരോപണത്തില്‍ കുടുങ്ങി ഒരു പ്രമുഖന്‍ കൂടി: ഡിസ്‌നി ആനിമേഷന്‍ മേധാവി ജോണ്‍ ലെസ്സെറ്റര്‍ രാജിവച്ചു  (4 hours ago)

കേരളത്തിലെ ജനങ്ങള്‍ ഇതറിയണം; സുരക്ഷാ പരിശോധ ഇല്ലാതെയാണ് കേരളത്തിലെ കുപ്പിവെള്ള വില്‍പന നടക്കുന്നത്;മലിനജലം വില്‍ക്കുന്ന പത്തു കമ്പനികള്‍ക്ക് ഭക്ഷ്യ വകുപ്പിന്റെ നോട്ടീസ്  (4 hours ago)

കായിക താരങ്ങളാണ് ശരിക്കുമുളള ഹീറോസെന്ന് തപ്‌സി പാനു  (4 hours ago)

ലോകചാമ്പ്യന്‍മാരെ തരിപ്പണമാക്കി മെക്‌സിക്കോയുടെ ആധികാരിക ജയം; മെക്‌സിക്കോയുടെ അട്ടിമറി ഗോള്‍ നേടിയത് 22കാരന്‍ ഹിര്‍വിംഗ്  (5 hours ago)

തന്നെയും അവര്‍ ക്ഷണിച്ചിരുന്നു.... വേശ്യാലയം നടത്തി പിടിയിലായവരെക്കുറിച്ച് ശ്രീറെഡ്ഡി  (5 hours ago)

ജര്‍മനി മെക്‌സികോ പോരാട്ടത്തിന് ആവേശത്തുടക്കം; ലോകകപ്പിലെ കിരീടം നിലനിര്‍ത്തുന്ന രാജ്യമാകാനൊരുങ്ങിയാണ് ജര്‍മനി; യോഗ്യതാ റൗണ്ടില്‍ പത്തില്‍ പത്തു കളികളും ജയിച്ച ടീമാണ് ജര്‍മനി  (5 hours ago)

കിടപ്പിലാകുന്ന കെ, എസ്.ആർ.ടി.സി ജീവനക്കാർ  (7 hours ago)

Malayali Vartha Recommends