72-ാം വയസ്സിലൂം ടൈപ്പ് റൈറ്ററില്‍ അദ്ധ്വാനിക്കുന്ന വൃദ്ധ; വീരേന്ദര്‍ സെവാഗ് കണ്ട സൂപ്പര്‍വുമണ്‍
ജില്ലാ കലക്ടറേറ്റിനു മുന്നില്‍ ടൈപ്പ് റൈറ്ററുമായി ഇരുന്ന് 72-ാം വയസ്സിലും അതിവേഗതയില്‍ ടൈപ്പ് ചെയ്യുന്ന വൃദ്ധയുടെ വീഡിയോചിത്രം ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് ട്വിറ്ററിലൂടെ പുറത്തുവിട്ടു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനും കടം വീട്ടാനുമാണ് ഈ കഠിനാദ്ധ്വാനം.
ജൂണ്‍ 12-ന് പുറത്തുവിട്ട വീഡിയോയില്‍, 'സൂപ്പര്‍ വുമണ്‍' എന്നാണ് വീരേന്ദര്‍ ഇവരെ വിശേഷിപ്പിച്ചിരിക്കുന്നത്. മധ്യപ്രദേശിലെ സെഹോര്‍ സ്വദേശിനിയാണ്. യുവാക്കള്‍ ഇവരില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്. വേഗതയുടെ കാര്യത്തില്‍ മാത്രമല്ല, ഒരു ജോലിയും നിസാരമല്ലെന്നും പഠിക്കാനും ജോലി ചെയ്യാനും പ്രായം ഒരു പ്രശ്നമല്ലെന്നും മനസ്സിലാക്കണം. പ്രണാമം' വീരേന്ദര്‍ സെവാഗ് പറയുന്നു.
ലക്ഷ്മിഭായ് എന്ന സ്ത്രീയാണ് വീരേന്ദറിന്റെ പ്രശംസ പിടിച്ചുപറ്റിയത്. തന്റെ മകള്‍ക്ക് അപകടം സംഭവിച്ചപ്പോള്‍ ചികിത്സയ്ക്കായി എടുത്ത വായ്പ തിരിച്ചടയ്ക്കാനാണ് അവര്‍ പ്രായം മറന്നും പണിയെടുക്കുന്നത്. തനിക്ക് യാചിക്കാന്‍ കഴിയില്ല. കലക്ടറുടേയും സബ് കലക്ടറുടെയും സഹായത്തോടെയാണ് ഈ ജോലി തനിക്ക് ലഭിച്ചത്. സെവാഗ് വീഡിയോ ഷെയര്‍ ചെയ്തതില്‍ സന്തോഷമുണ്ട്. കടം വീട്ടാനും സ്വന്തമായി ഒരു വീട് വയ്ക്കാനും തനിക്ക് സഹായം വേണമെന്നും അവര്‍ പറയുന്നു.
https://www.facebook.com/Malayalivartha