Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടാം ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം:- ദിവസവും മർദ്ദിക്കാറുണ്ടെന്നും, ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകി...


സമ്പൂർണ സൂര്യഗ്രഹണത്തിന് പിന്നാലെ, പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ:- ഭൂമിയിലെ ജീവികൾ പെരുമാറിയത് വിചിത്രമായി...


ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പ് വരുത്താൻ സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കുമെന്ന് പ്രഖ്യാപിച്ച് ബെഞ്ചമിന്‍ നെതന്യാഹു:- ഇറാൻ- ഇസ്രയേൽ സംഘർഷം കൂടുതൽ കലുഷിതമാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് യുകെ വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂൺ...


മനുഷ്യക്കടത്ത് കേസിൽ 48 കാരൻ അറസ്റ്റിൽ...


അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...

ലോകകപ്പിന് തൊട്ടുമുമ്പത്തെ സൗഹൃദമത്സരം ജയിച്ച രാത്രി 30 ലൈംഗികത്തൊഴിലാളികളെ ഉപയോഗിച്ച് വിജയാഘോഷം! ഒമ്പത് മെക്‌സിക്കന്‍ കളിക്കാര്‍ക്കെതിരെ വിവാദം പുകയുന്നു

20 JUNE 2018 04:16 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ലോകഫുട്‌ബോളിലെ വടക്കേ അമേരിക്കന്‍ ശക്തിയായ മെക്‌സിക്കോ ടീം എക്കാലവും വിവാദങ്ങളുടെ തോഴന്മാരായിരുന്നു. ടീമിന്റെ മുന്‍ നായകനും ടീമിലെ പരിചയസമ്പന്നനായ കളിക്കാരനുമായ ആള്‍ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിന്റെ മുഖ്യ കണ്ണിയാണെന്ന ആരോപണം നിലനില്‍ക്കുമ്പോഴും ടീം ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ജര്‍മ്മനിയെ കീഴടക്കി മികച്ച തുടക്കം തന്നെ നേടി. വന്‍ ജയം നേടുമ്പോഴും ലഹരിയും മദിരാക്ഷിയും എന്നും ടീമിനെ വിവാദത്തില്‍ നിര്‍ത്താറുണ്ട്.

ലോകകപ്പ് മത്സരത്തിന് തൊട്ടു മുമ്പ് സ്‌കോട്ട്‌ലന്റിനെതിരേ നടന്ന വാം അപ്പ് മത്സരം 1-0 ന് ജയിച്ചതിന് തൊട്ടുപിന്നാലെ മെക്‌സിക്കന്‍ താരങ്ങള്‍ 30 ലൈംഗികത്തൊഴിലാളികള്‍ക്ക് ഒപ്പം വിജയം ആഘോഷിച്ച പഴയ വിവാദം വീണ്ടും പുറത്തു വരികയാണ്. ലോകകപ്പിന് തൊട്ടു മുമ്പ് മെക്‌സിക്കോ സിറ്റിയിലെ എസ്‌റ്റേഡിയോ അസ്‌ടെക്കയില്‍ 1-0-നായിരുന്നു ജയം. അന്നു രാത്രിയില്‍ 30 ലൈംഗികത്തൊഴിലാളികള്‍ക്കൊപ്പം ടീമിലെ ഒമ്പതു പേര്‍ ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തതായുള്ള ഗോസിപ്പ് മാഗസിന്റെ വാര്‍ത്തയ്ക്ക് കൂടുതല്‍ പ്രചാരം കിട്ടിയിരിക്കുകയാണ്.

ഗോളി ഗ്വില്ലെര്‍മോ ഒക്കോവ, മുന്നേറ്റക്കാരന്‍ റൗള്‍ ജിമെനെസ്, പ്രതിരോധക്കാരന്‍ കാര്‍ലോകസ് സാല്‍സിഡോ, മദ്ധ്യനിരക്കാരന്‍ മാര്‍ക്കോ ഫാബിയന്‍, സഹോദരന്മാരായ ജോനാതന്‍ ജിയോവാനി, ഡോസ് സാന്റോസ് എന്നിവരായിരുന്നു മെക്‌സിക്കന്‍ തലസ്ഥാനത്തെ ഒരു സ്വകാര്യ വളപ്പില്‍ ആഘോഷിച്ചത്. സംഭവം വലിയ ചര്‍ച്ചയൊക്കെ ആയെങ്കിലും കളിയോ പരിശീലനമോ ഇല്ലാത്തപ്പോള്‍ കളിക്കാര്‍ സ്വതന്ത്രരാണെന്നും അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാമെന്നും അതില്‍ ഇടപെടാന്‍ തല്‍ക്കാലം ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞ് ഫുട്‌ബോള്‍ അസോസിയേഷന്‍ കളിക്കാര്‍ക്ക് അനുകൂലമായ നിലപാട് എടുക്കുകയായിരുന്നു.

അതേസമയം മയക്കുമരുന്ന് കടത്തുകാരുടെയും മാഫിയാ സംഘങ്ങളുടെയും കാര്‍ട്ടലുകളുടെയും വിളനിലമായ മെക്‌സിക്കോയില്‍ ഫുട്‌ബോള്‍ ടീമിന് വിവാദം ഒരു പുത്തരിയല്ല. റഷ്യ-2018 ഉള്‍പ്പെടെ അഞ്ചു ലോകകപ്പുകളില്‍ കളിച്ച മുന്‍നായകന്‍ റാഫേല്‍ മാര്‍ക്വേസിന് എതിരേ യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് മയക്കുമരുന്നു റാക്കറ്റുമായി ബന്ധം ആരോപിച്ചത് മുതലാണ് മെക്‌സിക്കന്‍ ഫുട്‌ബോള്‍ ടീമിനെ ഇടവേളയ്ക്ക് ശേഷം വിവാദം വീണ്ടും പിടികൂടി തുടങ്ങിയത്. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തു സംഘത്തിന്റെ തലവനാണ് റാഫേല്‍ മാര്‍ക്വേസ് എന്നായിരുന്നു അമേരിക്ക ആരോപിച്ചത്. പ്രസ്താവന വലിയ വിവാദം വിളിച്ചു വരുത്തി. റാഫേല്‍ മാര്‍ക്വേസിനെ നിയമനടപടി നേരിടാന്‍ മൂന്ന് മാസം ടീമിന് പുറത്തു നിര്‍ത്തേണ്ടി വന്നു എന്നതായിരുന്നു ഏക പ്രശ്‌നം.

തൊട്ടു പിന്നാലെ ഈ മാസം ആദ്യമായിരുന്നു 30 ലൈംഗികത്തൊഴിലാളികളെ ഒമ്പതു കളിക്കാര്‍ ചേര്‍ന്ന് ഒരു രാത്രിയില്‍ ഉപയോഗിച്ച വ്യഭിചാരക്കഥ ടി വി നോട്ടാസ് പുറത്തുവിട്ടത്. ഇക്കാര്യത്തില്‍ അസോസിയേഷന്‍ പുലര്‍ത്തിയ നിസ്സംഗത പക്ഷേ പല മാധ്യമപ്രവര്‍ത്തകരെയും ചൊടിപ്പിച്ചു. ഇത്തരക്കാര്‍ക്കെതിരേ അസോസിയേഷന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ അവര്‍ കൂടുതല്‍ അവഹേളനം സഹിക്കേണ്ടി വരുമെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. ഈ വിവാദത്തെ ആളിക്കത്തിച്ചാണ് ടീം പോര്‍ച്ചുഗലിലേക്ക് പോകുന്നതിന് മുമ്പായി ഡന്മാര്‍ക്കില്‍ നടന്ന പരിശീലനത്തിനിടെ മദ്ധ്യനിരക്കാരന്‍ ഹെക്ടര്‍ ഹെരേര ലീവ് ചോദിച്ചത്.

തൊട്ടു പിന്നാലെ ടീമിലെ സൂപ്പര്‍താരം ചിച്ചാരിറ്റോ, ടീം മോശമായി ഒന്നും ചെയ്തിട്ടില്ലെന്ന് സ്ഥാപിക്കാന്‍ വീഡിയോ പുറത്തു വിട്ടു. ഏതാനും വര്‍ഷമായി മെക്‌സിക്കന്‍ ടീമിനെ വിവാദങ്ങള്‍ വിടാതെ പിടികൂടുക ആയിരുന്നു. 2010 സെപ്തംബറില്‍ ഒരു സൗഹൃദ മത്സരത്തിന് പിന്നാലെ കളിക്കാര്‍ ഒരു അപരിചിതയ്‌ക്കൊപ്പം നൈറ്റ് പാര്‍ട്ടി നടത്തിയതായിരുന്നു വിവാദം. പ്രതിരോധ താരം എഫ്രേന്‍ യുവാരസും മുന്നേറ്റക്കാരന്‍ കാര്‍ലോസ് വേലയും ഉള്‍പ്പെടെ 11 കളിക്കാര്‍ക്ക് ആറു മാസമായിരുന്നു അന്ന് അസോസിയേഷന്‍ സസ്‌പെന്‍ഷന്‍ നല്‍കിയത്.

2011-ല്‍ കോപാ അമേരിക്ക കളിക്കാന്‍ അര്‍ജന്റീനയിലേക്ക് പോകും മുമ്പ് ഇക്വഡോറിലെ ക്വിറ്റോയില്‍ താമസിക്കുന്ന ഹോട്ടലിലേക്ക് ലൈംഗിക തൊഴിലാളികളെ കളിക്കാര്‍ കൊണ്ടുവന്നിരുന്നു. ഇതിന് ഇവര്‍ക്ക് പിഴയും പകുതി വര്‍ഷം സസ്‌പെന്‍ഷനും നല്‍കി. അതേസമയം ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ജര്‍മ്മനിയെ തോല്‍പ്പിച്ചതോടെ ആരാധകര്‍ക്ക് വിവാദമൊന്നും പ്രശ്‌നമായിട്ടില്ല. ടീമിനൊപ്പം റഷ്യയില്‍ കളിക്കാന്‍ എത്തിയിരിക്കുന്ന മുന്‍ നായകന്‍ മാര്‍ക്വേസ് അഞ്ചാം ലോകകപ്പില്‍ കളിക്കാനാണ് വന്നിരിക്കുന്നത്. ഇതോടെ ഏറ്റവും കൂടുതല്‍ ലോകകപ്പ് കളിക്കുന്ന താരങ്ങളില്‍ ഒരാളായി മാര്‍ക്വേസ് മാറുകയും ചെയ്തിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് ഇന്ന്... 21 സംസ്ഥാനങ്ങളിലായി 102 സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുക  (3 hours ago)

ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ കേരള യൂണിവേഴ്‌സിറ്റിയിലെ പ്രഭാഷണം... മാതൃകാപരമായ ചട്ട ലംഘനമല്ലെന്ന് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കി  (3 hours ago)

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു  (3 hours ago)

തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (3 hours ago)

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 42 കേസുകള്‍  (3 hours ago)

നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി യെമനിലേക്ക്...  (3 hours ago)

ദീര്‍ഘദൂര നിര്‍ഭയ് ക്രൂയിസ് മിസൈല്‍ വ്യാഴാഴ്ച ഒഡീഷ തീരത്ത് വിജയകരമായി പരീക്ഷിച്ചു  (7 hours ago)

തിരക്കേറിയ ബസ്സില്‍ ബിക്കിനി ധരിച്ച് യാത്ര ചെയ്യുന്ന യുവതി...  (8 hours ago)

ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ 97.79 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി  (8 hours ago)

യു.ഡി.എഫിന്റെ പ്രമുഖ നേതാക്കൾക്കെതിരെ തുടർച്ചയായി അധിക്ഷേപകരമായ സൈബർ ആക്രമണം നടത്തിവരുന്ന സി.പി.എം ന് ഈ അധമ സംസ്ക്കാരത്തിനെതിരെ പ്രതികരിക്കാനുള്ള ധാർമ്മിക അവകാശമില്ല; സാമൂഹ്യ മാധ്യമങ്ങളിൽ വിവിധ കക്ഷിക  (8 hours ago)

ഏഴു വയസ്സുകാരനോട് രണ്ടാനച്ഛന്‍ കാട്ടിയ ക്രൂരത... മകനോട് ക്രൂരത കാട്ടുന്നത് കണ്ടിട്ടും നോക്കുകുത്തിയായി അമ്മ  (8 hours ago)

'ബുള്‍സ്ഐ അടക്കമുള്ളവ കഴിക്കരുത്'; പക്ഷിപ്പനിയില്‍ ആശങ്ക വേണ്ട, ജാഗ്രത മതിയെന്ന് മന്ത്രി... ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്....  (8 hours ago)

റഹീമിന് വേണ്ടി കേരളം ഒന്നിച്ചു... മലയാളികളെ അഭിനന്ദിച്ച് ടെലിവിഷന്‍ അവതാരകനും സംവിധായകനുമായ ജി.എസ്. പ്രദീപ്  (9 hours ago)

സംസ്ഥാനത്ത് ചൂടില്‍ നിന്ന് ആശ്വാസമായി വേനല്‍മഴയെത്തുന്നു....  (9 hours ago)

ആദ്യം സന്തോഷം പിന്നെ... ഗള്‍ഫിലെ മഴ ആദ്യം സന്തോഷം നല്‍കിയെങ്കിലും മഴ കനത്തതോടെ ദുരിതങ്ങള്‍ ബാക്കി; ദുബൈയില്‍ മഴ തുടരുന്നു, വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുളള വിമാ  (9 hours ago)

Malayali Vartha Recommends