പെണ്‍കുട്ടികളെ മുണ്ടുമാറ്റി ലിംഗം കാണിക്കുന്നവനെതിരെ പ്രതികരിക്കണമെന്ന് എല്ലാവരും പറയും; അനുഭവം വരുമ്ബോള്‍ പ്രതികരിച്ചാല്‍ കണ്ടുനില്‍ക്കുന്നവര്‍ക്ക് ഞാനൊന്നുമറിഞ്ഞില്ലെന്ന് ഭാവം; സോഷ്യല്‍ മീഡിയയില്‍ ഉശിരുകാട്ടുന്ന പലരും യഥാര്‍ഥ ജീവിതത്തില്‍ വാതുറക്കില്ല; കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനിലുണ്ടായ അനുഭവം തുറന്നുപറഞ്ഞ് കവിത.ജെ.കല്ലൂര്‍
മലയാളികള്‍ക്ക് പ്രതികരണശേഷി പോരെന്നാണ് പൊതുവെയുള്ള സംസാരം.എന്നാല്‍, പൊതുവിടങ്ങളില്‍ നേരിടുന്ന ലൈംഗികചൂഷണങ്ങള്‍ക്കെതിരെ സ്ത്രീകള്‍ പ്രതികരിച്ചാല്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ സമ്മിശ്രപ്രതികരണമാണുണ്ടാകാറുള്ളത്. ചിലര്‍ പറയും വെറുതെ ഫേസ്്ബുക്കിലിട്ടാല് പോരാ നല്ല അടി കൊടുക്കാന്‍ തന്റേടം വേണമെന്ന്.ഇത്തരത്തില്‍ തനിക്കുണ്ടായ അനുഭവം വിവരിക്കുകയാണ് നിയമ വിദ്യാര്‍ത്ഥിനി കവിത.ജെ.കല്ലൂര്‍. ഏറനാട് ട്രെയിനില്‍ കയറാന്‍ കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ ഇരിക്കുമ്ബോഴാണ് കവിതയ്ക്ക് ദുരനുഭവം നേരിട്ടത്. കവിതയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
സാധാരണ പെണ്‍കുട്ടികളെ നോക്കി ലിംഗം കാണിച്ചിട്ടു വീഡിയോ എടുത്തിടുന്ന ഒരുപാട് സംഭവങ്ങള്‍ നമ്മള് കാണാറുണ്ട്.ആ ഒരു നിമിഷം നമ്മള് എന്ത് ചെയ്യും എന്ന് ഞാനും പലപ്പോഴും ആലോചിച്ചിട്ടുണ്ട്.ഇത്തിരി മുന്‍പ് ഏറനാട് ട്രെയിനിന് പോകാന്‍ വേണ്ടി കാഞ്ഞങ്ങാട് റയില്‍വേ സ്റ്റേഷനില്‍ ഇരിക്കുകയായിരുന്നു ഞാന്‍.ഈ വെളുത്ത വസ്ത്രധാരിയായ മനുഷ്യന് എന്നെ നോക്കി തന്റെ മുണ്ടുമാറ്റി ലിംഗം കാണിച്ചു ഒരു പക്ഷെ ഞാന്‍ ഇത് വിഡിയോ എടുത്താല്‍ എല്ലാവരും ഫേസ്ബുക്കില്‍ എനിക്ക് ഒരുപാട് സപ്പോര്‍ട്ട് തരും ആയിരിക്കാം..പക്ഷെ അങ്ങനെ ഒരു സപ്പോര്‍ട്ട് അല്ല എനിക് വേണ്ടത്.. ഫോണ്‍ അവിടെ വെച്ചു ഷര്‍ട്ടു പിടിച്ചു വലിച്ചു നല്ല 4 തല്ലു കൊടുത്തു..അവിടെ ഇഷ്ടം പോലെ കയ്യൂക്കുള്ള സ്ത്രീ ജനങ്ങളും പുരുഷന്മാരും ഉണ്ടായിരുന്നു .
ഒരാള്‍ പോലും വന്നില്ല എന്നു മാത്രമല്ല ഇത് എഫ്ബി യില്‍ ഇട്ടാല്‍ വീഡിയോ എടുക്കുന്നതിനു പകരം തല്ലാമായിരുന്നൂലെ എന്ന കമന്റുകളും കാണാമായിരുന്നു.എന്റെ 4 തല്ല് കൊണ്ടപ്പോള്‍ ഇനി ഒരിക്കലും ഒരു പെണ്ണിനെ നോക്കിയും ഇങ്ങനെ ചെയ്യില്ല എന്നു പറഞ്ഞു കരഞ്ഞു ആ മനുഷ്യന് നടന്നു നീങ്ങി.
നിങ്ങള്‍ പറയുന്ന ഈ എഫ്ബി ന്യായങ്ങള്‍ ഒന്നും അല്ല എന്ന് ഇന്നത്തെ അനുഭവത്തോടെ എനക്ക് മനസിലായി.അയാളുടെ മുഖമെടുക്കാന്‍ എനിക്ക് പറ്റിയില്ല..എന്റെ അടി കൊണ്ടപാടെ അയാള്‍ നടന്നു നീങ്ങി..പക്ഷെ ഈ ഒരു അടി ഇനി അയാള്‍ ജീവിതത്തില്‍ മറക്കുകയില്ല
2 എണ്ണം കൊടുക്കാനുള്ള ധൈര്യം എനിക്ക് ഉള്ളതുകൊണ്ട് എന്റെ മനസിന് ആശ്വസിക്കാം .ഒരു നിമിഷം എന്റെ കൂട്ടുകാര്‍ ഉണ്ടായിരുന്നെങ്കില്‍ എന്നു തോന്നി പോയി !
https://www.facebook.com/Malayalivartha