Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...


സ്വർണം എടുത്ത് വയ്ക്കാൻ, ബാങ്കിന്റെ ലോക്കർ മുറിയിൽ പ്രവേശിച്ച ജീവനക്കാരികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ...


ട്രെയിനിൽ പോകുമ്പോൾ ഒരു പ്രാവശ്യമെങ്കിലും...റെയിൽ നീർ വാങ്ങിക്കുടിക്കാത്തവർ കുറവായിരിക്കും.. കഴിഞ്ഞ മൂന്ന് മാസം റെയിൽ നീരിന്റെ 99 ലക്ഷം ബോട്ടിലാണ് വിറ്റത്...ലഭിച്ച വരുമാനം 14. 85 കോടി രൂപയാണ്...


കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറഞ്ഞു...ഒരു പവൻ സ്വർണത്തിന് 1120 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്... ഇതോടെ പവന് 52,920 രൂപയായി...ഗ്രാമിന് 140 രൂപ കുറഞ്ഞ് 6,615 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്..


ഇസ്രായേൽ സേനയിലെ നെത്ഷ യെഹൂദ ബറ്റാലിയന് ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയുടെ നീക്കം; അനുവദിക്കില്ലെന്ന് തുറന്നടിച്ച് നെതന്യാഹു...

യുഎഇയി-ലെ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ വച്ച് ആണ്‍കുട്ടികളെ തോല്‍പ്പിച്ച ഒരു പെണ്‍മെസ്സിയെ കണ്ടപ്പോള്‍...

21 JUNE 2018 04:45 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

''മധ്യനിരയില്‍ നിന്ന് റാഞ്ചിയെടുത്ത പന്തുമായി വലതു വിങ്ങിലൂടെ അവള്‍ പന്തുമായി കുതിച്ചു. എതിര്‍ടീമംഗങ്ങള്‍ പിന്നില്‍ നിന്ന് ജഴ്‌സി പിടിച്ചു വലിച്ചപ്പോഴും അവളുടെ കാലിലും കണ്ണിലും പന്ത് സുരക്ഷിതമായിരുന്നു. മുടി കാറ്റില്‍ പറത്തി, തനിക്കൊപ്പം ഓടിയവരെ പിന്നിലാക്കി, കാറ്റിനെതിര്‍വശം പറക്കുന്ന പക്ഷിയെ പോലെ പറന്ന് അവള്‍ എതിര്‍പോസ്റ്റിന് സമീപമെത്തി. ടാക്ലിങ്ങും അതിജീവിക്കുമെന്നായപ്പോള്‍ കരുത്തരായ എതിര്‍ താരങ്ങള്‍ ഭയന്നു. അവര്‍ അവസാനത്തെ അടവെടുത്തു, ഫൗള്‍! അവള്‍ തെന്നിവീണു. പക്ഷേ അവള്‍ക്ക്, പന്ത് നഷ്ടപ്പെടുന്നത് ... ആ കളിക്കളത്തിലെ ഒരേയൊരു പെണ്‍ഫുട്‌ബോളര്‍ക്ക്, കണ്ടുനില്‍ക്കുന്നവര്‍ക്ക് പോലും സഹിക്കാനാവില്ലായിരുന്നു. ഗോളിയുടെ കയ്യിലെത്തുമെന്നുറപ്പുണ്ടായിട്ടും മുടി വകഞ്ഞു മാറ്റി അവള്‍ അതിനു പിന്നാലെയോടി...'' ഒരു കഥയുടെ തുടക്കമൊന്നുമല്ല. പതിമൂന്ന് ആണ്‍കുട്ടികള്‍ക്കിടയില്‍ അവരേക്കാള്‍ മികവോടെ കളിയഴകുമായി കളം നിറയുന്ന ഒരു പെണ്‍കുട്ടിയെക്കുറിച്ചാണ്. ആണ്‍പ്രതിരോധനിരയെ കീറിമുറിച്ച് എതിര്‍പോസ്റ്റിലേക്ക് കുതിക്കുന്ന പെണ്‍ മെസ്സിയെക്കുറിച്ച്.

പാര്‍ക്കിന്റെ ഒരു കോണിലായി വലയ്ക്കുള്ളില്‍ ഒരുക്കിയ ഫുട്‌ബോള്‍ ഗ്രൗണ്ടിനു ചുറ്റും ഒരാള്‍ ആവേശത്തോടെ ഓടുന്നത് കണ്ടാണ് അടുത്തേക്ക് ചെന്നത്. വരയ്ക്കപ്പുറം നിന്ന് ആവേശം കൊള്ളുന്ന പരിശീലകരെ ഇംഗ്ലീഷ് പ്രിമിയര്‍ ലീഗിലും നമ്മുടെ ഐഎസ്എല്ലിലും ലോകകപ്പിലുമൊക്കെ കാണാറില്ലേ, അതുപോലെ. പരിശീലനത്തിനെത്തിയ കുട്ടികള്‍ തമ്മിലുള്ള മത്സരമാണ്. പത്തു വയസ്സിനു താഴെ പ്രായമുള്ള കുട്ടിക്കളിക്കാര്‍. ഒരു ടീമില്‍ എഴു കളിക്കാരാണുള്ളത്. കളിക്കുന്നത് കുട്ടികളാണെങ്കിലും ആവേശത്തിന് കുറവില്ല. മുന്നേറ്റവും പ്രതിരോധവുമൊക്കെ ഗംഭീരം.

അപ്പോഴാണ് കൂട്ടത്തിലൊരാളെ പ്രത്യേകം ശ്രദ്ധിച്ചത്. ആരെയും കൂസാതെ പന്തുമായി കുതിക്കുന്ന, വീണാലും നിമിഷനേരം കൊണ്ട് വാശിയോടെ എണീക്കുന്ന ഒരാള്‍, കൂട്ടത്തിലെ ഏക പെണ്‍കുട്ടി. കൂടെക്കളിക്കുന്ന ആണ്‍കുട്ടികളെക്കാള്‍ പന്തടക്കവും മികവും വാശിയുമുള്ള അവളെ നേരിടാന്‍ കഴിയാതെ എതിര്‍ടീമിലെ ഗോളിയും പ്രതിരോധനിരയും ക്ഷീണിക്കുന്നുണ്ട്. ഫൗളില്‍ വീഴ്ത്തിയാലും അവള്‍ക്കൊരു കൂസലുമില്ല. അപ്പോള്‍ തന്നെ എണീറ്റ് തന്നെ തള്ളിയിട്ടവനെ തിരികെ തള്ളി അവള്‍ പന്തിനു പിന്നാലെ പായുന്നു. സ്വന്തം ടീമിന്റെ മുന്നേറ്റ നിരയിലും പ്രതിരോധനിരയിലും എന്നുവേണ്ട ഗ്രൗണ്ടില്‍ എല്ലായിടത്തും അവളുണ്ട്.

പുറത്ത് ആവേശം കൊള്ളുന്നത്, പ്രോത്സാഹിപ്പിക്കുന്നത് പെണ്‍മെസ്സിയുടെ ഉപ്പയാണ്. ഇടയ്ക്ക് അവള്‍ക്ക് വെള്ളം കൊടുക്കുന്നു. അവള്‍ പന്തുമായി മുന്നേറുമ്പോള്‍ സമാന്തരമായി അറിയാതെ അയാളും നടക്കുന്നു. പന്ത് നഷ്ടപ്പെടുമ്പോള്‍ നിരാശനാവുന്നു. അടുത്ത നിമിഷം കൂടുതല്‍ മികവോടെ കളിക്കാന്‍ അവളുടെ കയ്യില്‍ തന്റെ കൈ ചേര്‍ത്തടിക്കുന്നു.

അന്നത്തെ മത്സരം അവസാനിപ്പിച്ച് പരിശീലകന്‍ കുട്ടികളെ എല്ലാവരെയും ഗ്രൗണ്ടിലിരുത്തി. കളിയെക്കുറിച്ചുള്ള വിശകലനത്തിലേക്കും മറ്റും കടന്നു. പുറത്ത് പെണ്‍മെസ്സിയുടെ ഉപ്പ വിശ്രമിക്കാനിരുന്നപ്പോള്‍ ചെന്ന് പരിചയപ്പെട്ടു. ''മെസ്സിയുടെ കടുത്ത ആരാധികയാണ് അവള്‍. ടിവിയില്‍ ഫുട്‌ബോള്‍ കണ്ടാല്‍ പിന്നെ മുന്‍പില്‍ നിന്ന് മാറില്ലായിരുന്നു. ഇപ്പോ കുറച്ചു കാലമായി പരിശീലനത്തിനു പോകുന്നുണ്ട്. അവളേക്കാള്‍ മുതിര്‍ന്ന കുട്ടികളാണ് കൂടെയുള്ളത്. ഇടയ്ക്ക് വീണ് ചെറിയ പരിക്കൊക്കെ പറ്റും. പക്ഷേ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല, ഫുട്‌ബോള്‍ അവള്‍ക്കത്രമേല്‍ ജീവനാണ്'' അറബിയും ഇംഗ്ലീഷും കലര്‍ന്ന ഭാഷയില്‍ അയാള്‍ പറഞ്ഞു. അബ്ബാസെന്നാണ് പേര്. സിറിയയില്‍ നിന്ന് വന്ന് യുഎഇയില്‍ സ്ഥിരതാമസമാക്കിയവരാണ്. ഒട്ടുമിക്ക വൈകുന്നേരങ്ങളിലും ഫുട്‌ബോള്‍ പരിശീലനത്തിനായി അവരെത്തുന്നു.

സംസാരം നിര്‍ത്തി ഒരു കുപ്പി വെള്ളവുമായി അയാള്‍ മകളുടെ അടുത്തേക്ക് നടന്നു. നെറ്റിനിടയിലൂടെ കൈ നീട്ടി നില്‍ക്കുന്ന അവളും ഉപ്പയും എന്തോ കാര്യമായി ചര്‍ച്ച ചെയ്യുകയാണ്. പോകുന്ന പോക്കില്‍ അവളുടെ കയ്യൊന്നു പിടിച്ചു കുലുക്കി. കളി അടിപൊളിയാണെന്ന് പറഞ്ഞപ്പോള്‍ ചിരിച്ചു.

ഗ്രൗണ്ട് പിന്നിട്ട് നടക്കുമ്പോള്‍ മനസ്സില്‍ മരക്കാന പോലെ വലിയൊരു സ്‌റ്റേഡിയമായിരുന്നു. ആര്‍പ്പു വിളിക്കുന്ന ലക്ഷക്കണക്കിനു കാണികള്‍ക്കിടയിലൂടെ പുല്‍മൈതാനത്തേക്ക് ഇറങ്ങിവരുന്ന അവള്‍. വലതുവിങ്ങിലൂടെ മറ്റുള്ളവരെ മറികടന്ന്, ആണ്‍പ്രതിരോധങ്ങളെ കീറിമുറിച്ച്, കാറ്റില്‍ പാറിപ്പറക്കുന്ന മുടിയുമായി എതിര്‍പോസ്റ്റിലേക്ക് കുതിക്കുന്ന പെണ്‍മെസ്സി. അവളുടെ കുതിപ്പിനനുസരിച്ച് കിതച്ചും ആവേശം കൊണ്ടും കാണികള്‍ക്കിടയില്‍ അവളുടെ ഉപ്പയും. ഡിഫന്റര്‍മാരെ കബളിപ്പിച്ച്, ഗോളിയെ പിന്നിട്ട് ഗോള്‍വലയിലേക്ക് അവളടിക്കുന്ന പന്ത് ചെന്നത്തുന്ന നേരം, ലോകം മുഴുവന്‍ എഴുന്നേറ്റ് നില്‍ക്കും. കയ്യടിക്കും.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു...  (4 hours ago)

സംസ്ഥാനത്ത് രാത്രി ഒമ്പത് ജില്ലകളില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യത  (4 hours ago)

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥി  (4 hours ago)

നിങ്ങള്‍ ചെയ്തതിന്റെ പതിയെങ്കിലും നന്നായി ചെയ്‌തെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു... ഷാരുഖിനോട് നന്ദി പറഞ്ഞ് മോഹന്‍ലാല്‍  (4 hours ago)

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മദ്യവില്‍പനശാലകള്‍ രണ്ട് ദിവസം അടച്ചിടും  (5 hours ago)

ലോകസഭാ തെരഞ്ഞെടുപ്പ്... ഇന്ത്യന്‍ രാഷ്ട്രീയം ഒരു വഴിത്തിരിവില്‍ വന്നു നില്‍ക്കുന്ന സമയമാണ് ഇപ്പോള്‍  (5 hours ago)

തെലങ്കാനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നു... സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല  (5 hours ago)

നിയമവിരുദ്ധമായ കൊലപാതകങ്ങൾ, പീഡനങ്ങൾ, ഏകപക്ഷീയമായ തടങ്കൽ, സംഘട്ടനവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങൾ ; ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ  (8 hours ago)

കൊട്ടിക്കലാശം സമാധാനപരമായി മാത്രം നടത്തുക; വൈകുന്നേരം 06:00 മണിക്ക് അവസാനിപ്പിക്കണം; പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുന്നത്, അനുവദനീയ ശബ്ദപരിധിയിൽ കവിഞ്ഞ ശബ്ദത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുന്നത്  (8 hours ago)

ശവപ്പറമ്പായി ലെബനൻ; മാളത്തിലൊളിച്ച് ഹിസ്ബുള്ളകൾ; വ്യോമാക്രമണ സൈറണുകൾ മുഴക്കി ഇസ്രായേൽ ..!!  (8 hours ago)

കേരള സര്‍ക്കാരിന്റെ കീഴില്‍ ദേവസ്വം ബോര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപ  (8 hours ago)

തമിഴ്നാട്ടില്‍ വസ്ത്രത്തിനുള്ളില്‍ അനുവദനീയമായതില്‍ അധികം പണം കൊണ്ടുപോവുകയായിരുന്ന ഒരാളെ അധികൃതര്‍ പിടികൂടി  (8 hours ago)

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രാചാരണം അവസാനിക്കുന്ന ഏപ്രില്‍ നാളെ വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ 6 വരെ തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ; ജില്ലാ തെരഞ്ഞെടു  (8 hours ago)

തൂക്കുകയറിനുപകരം ഒന്നരക്കോടി; നിമിഷപ്രിയയുടെ ജീവന്റെ വിലയായി ദിയാപണം!!  (8 hours ago)

ലോക്‌സഭ പൊതുതെരഞ്ഞെടുപ്പ്... രണ്ടു ദിവസം കൂടി പോസ്റ്റല്‍ വോട്ട് തുടരും  (8 hours ago)

Malayali Vartha Recommends