ചന്ദ്രനില്‍ മനുഷ്യ കോളനി നിര്മിക്കാനാവുമോ എന്ന് പരീക്ഷിച്ചറിയാന്‍ നാസ തയ്യാറെടുക്കുന്നു, ആദ്യം റോബട്ടുകള്‍ ചന്ദ്രനിലേക്ക്
വീണ്ടും ചന്ദ്രനില്‍ ഇറങ്ങാന്‍ ബഹിരാകാശ സഞ്ചാരികള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റിന്റെ അനുമതി ലഭിച്ചതിനാല്‍ അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സംഘടന നാസ പുതിയ ദൗത്യം ആരംഭിച്ചു. നാസ അടുത്ത വര്‍ഷം, മനുഷ്യനെ ചന്ദ്രനിലേക്ക് അയയ്ക്കുന്നതിന് മുന്നോടിയായി ഓട്ടോമേറ്റഡ് റോബട്ടുകളെ ചന്ദ്രനിലെത്തിച്ചേക്കും.
ഇന്ധനത്തിനാവശ്യമായ ഹൈഡ്രജന്‍ ചന്ദ്രോപരിതലത്തിലുണ്ടോയെന്നും ജലസാന്നിധ്യമുണ്ടോയെന്നും ഈ റോബട്ടുകള്‍ അന്വേഷിക്കും. മനുഷ്യ കോളനി നിര്‍മിക്കാനാവശ്യമായ സാഹചര്യം ചന്ദ്രനിലുണ്ടോയെന്ന് പഠിക്കാനാണ് ഈ അന്വേഷണം.
വെള്ളവും മറ്റു ദ്രാവകങ്ങളും കണ്ടെത്തുന്നതിനായി നിയര്‍ ഇന്‍ഫ്രാറെഡ് വോളറ്റൈല്‍ സ്പെക്ട്രോമീറ്റര്‍ സബ്സിസ്റ്റം (എന്‍ ഐ ആര് വി എസ് എസ്), ഹൈഡ്രജന്‍ കണ്ടെത്തുന്നതിനായി ന്യൂറോണ്‍ സ്പെക്ട്രോമീറ്റര്‍ സബ്സിസ്റ്റം (എന്‍ എസ് എസ്), വെള്ളം പരിശോധിക്കുന്നതിനായി വാട്ടര്‍ അനാലിസിസ് ആന്‍ഡ് വോളറ്റൈല്‍ എക്സ്ട്രാക്ഷന്‍ (വേവ്) തുടങ്ങിയ ഉപകരണങ്ങളാണ് ഈ റോബട്ടുകളിലുണ്ടാകുക.
1969-ല്‍ അമേരിക്കയുടെ ബഹിരാകാശ സഞ്ചാരിയായ നീല്‍ ആംസ്ട്രോംഗ് ചന്ദ്രനില്‍ കാലുകുത്തിയതിന്റെ 50-ാം വാര്‍ഷികം പ്രമാണിച്ചാണ് റോബോട്ടിക് ദൗത്യം നാസ ആരംഭിക്കുന്നത്. നാസയുടെ മാത്രം ദൗത്യമെന്ന നിലയിലല്ല മറിച്ച് രാജ്യങ്ങളുടെ ബഹിരാകാശ ഏജന്‍സികള്‍, സ്വകാര്യ കമ്പനികള്‍ എന്നിവ ചേര്‍ന്ന് രൂപീകരിച്ച നാഷണല്‍ സ്പേസ് കൗണ്‍സിലിന്റെ മേല്‍നോട്ടവും പദ്ധതിക്കുണ്ടാകും.
https://www.facebook.com/Malayalivartha