നായകൾ നിസ്സാരക്കാരല്ല ! ; മനുഷ്യരുടെ മുഖഭാവങ്ങള്‍ തിരിച്ചറിയാനുള്ള കഴിവുണ്ടെന്ന് പഠനങ്ങൾ
വാഷിങ്ടണ്‍: മനുഷ്യനേക്കാൾ നന്ദിയും കടപ്പാടും നായകൾക്കുണ്ടെന്നു നമ്മൾ തമാശയ്ക്കെങ്കിലും പറയാറുണ്ട്. എന്നാൽ അതേറെക്കുറെ ശരിയാണ്. നന്ദി മാത്രമല്ല നായകൾക്ക് പ്രകടിപ്പിനാകുക. മനുഷ്യരുടെ മുഖഭാവങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ് നായകൾക്കുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന പഠനങ്ങൾ തെളിയിക്കുന്നത്.
ഒരു നായ് അതിന്റെ തല ഇടത്തോട്ടു ചരിച്ചാല്‍ ആരുടേയോ ദേഷ്യമോ ഭയമോ അത് പിടിച്ചെടുത്തിട്ടുണ്ടെന്ന് മനസ്സിലാക്കാം. ഒരാളുടെ മുഖത്തെ അത്ഭുതം വായിച്ചെടുത്താല്‍ അത് തല വലത്തോട്ട് തിരിച്ചുവെച്ചിരിക്കുമെന്നും ഗവേഷകര്‍ കണ്ടെത്തി.
മാത്രമല്ല, കുടുംബാങ്ങളിൽ വിഷമഘട്ടം അഭിമുഖീകരിക്കുന്നത് കാണാനായാല്‍ നായ്ക്കളുടെ ഹൃദയമിടിപ്പ് ഉയരുമെന്നും ഗവേഷക സംഘത്തിലെ സെറെനെല്ലാ ഡി ഇന്ജിയോ പറയുന്നു.
മനുഷ്യന്റ വികാരങ്ങള്‍ അറിയുന്നതിന് നായ്ക്കള്‍ തലച്ചോറിന്റെ വിവിധ ഭാഗങ്ങള്‍ ഉപയോഗിക്കുന്നതായി ഇവര്‍ കണ്ടെത്തി. തലച്ചോറിന്റെ വലതു വശം പോസ്റ്റീവ് ആയ വികാരങ്ങളെയും ഇടതുവശം നെഗറ്റീവ് ആയ വികാരങ്ങളെയും പിടിച്ചെടുക്കാന്‍ പര്യാപ്തമാണെന്നാണ് 'ലോണിങ് ആന്‍ഡ് ബിഹേവിയര്‍' എന്ന ജേണലിലാണ് പുതിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
https://www.facebook.com/Malayalivartha