വീട്ടില്‍ സ്ഥാപിച്ച സിസിടിവിയുടെ പ്രവര്‍ത്തനം കാണുന്നതിനായി മോണിറ്റര്‍ ഓണ്‍ ചെയ്ത വീട്ടുകാര്‍ കണ്ടത് അജ്ഞാതന്റെ മുഖം!
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.വേണുഗോപാലിന്റെ സഹോദരന്റെ പനംപറ്റയിലെ വീട്ടില്‍ അടുത്തിടെയാണ് സിസിടിവി സ്ഥാപിച്ചത്. വിദേശത്തു നിന്ന് സഹോദരന് എത്തിയ ദിവസം സിസിടിവിയുടെ പ്രവര്‍ത്തനം സഹോദരനെ കാണിക്കുന്നതിനായി, രാത്രി 10.30-ഓട് കൂടി വീട്ടുകാര്‍ മോണിറ്റര്‍ ഓണ്‍ ചെയ്തു.
എസ്.വേണുഗോപാല്‍, സഹോദരന് ഹരികുമാര്‍, ബന്ധുക്കള്‍ എന്നിവരും വീട്ടിലുണ്ടായിരുന്നു. അപ്പോള്‍
അജ്ഞാതനായ ഒരാള്‍ വീട്ടുകാരെ നിരീക്ഷിച്ചുകൊണ്ട് നില്ക്കുന്ന ദൃശ്യങ്ങളാണ് തെളിഞ്ഞത്. ഇവര്‍ ഇരുന്ന മുറിയുടെ വശത്തെ ജനലിന്റെ ഭാഗത്ത് ഇവരുടെ നീക്കങ്ങള്‍ വീക്ഷിച്ചു നില്‍ക്കുകയായിരുന്നു ഇയാള്‍. ആളാരാണെന്ന് അറിയാന്‍ പുറത്തെ ലൈറ്റിട്ടു കതകു തുറന്നപ്പോഴേക്കും ഇയാള്‍ ഓടിമറഞ്ഞു.
പിന്നീട് സിസിടിവി കൂടുതല്‍ പരിശോധനയ്ക്കു വിധേയമാക്കി. രാത്രി 9.30-നാണ് അജ്ഞാതന്‍ വീടിന്റെ മുറ്റത്തെത്തുന്നത്. വീട്ടിലെ പെണ്‍കുട്ടികള്‍ കളിക്കുന്നത് രണ്ടു മിനിറ്റോളം നോക്കി നിന്നശേഷം ഇയാള്‍ പോയി. പിന്നീട് 10.30-ന് തിരിച്ചെത്തുകയായിരുന്നു.
ബനിയനും കൈലിയുമായിരുന്നു വേഷം. ഈ രൂപസാദൃശ്യമുള്ളയാളെ പ്രദേശത്തു കണ്ടവരില്ല. തമിഴ്നാട് സ്വദേശികളുടേതുപോലെയുള്ള ലുങ്കിയാണ് ഉടുത്തിട്ടുള്ളത്. മോഷണമാണോ ഇയാളുടെ ലക്ഷ്യമെന്ന് അന്വേഷിക്കുന്നതായി കുന്നിക്കോട് പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.
https://www.facebook.com/Malayalivartha