ഹിറ്റ്മാൻ രോഹിത് ശര്‍മയുടെ സെഞ്ചുറിക്കരുത്തില്‍ ഇന്ത്യയ്ക്ക് പരമ്പര ; ഇംഗ്ലണ്ടിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കി
ഇംഗ്ലണ്ടിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പര ഇന്ത്യക്ക് സ്വന്തം. ബ്രിസ്‌റ്റോളില്‍ നടന്ന മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം ഏഴു വിക്കറ്റിനു ജയിച്ചതോടെ 2-1 നാണ് ഇന്ത്യ പരമ്ബര നേടി.
ബ്രിസ്‌റ്റോളില്‍ നടന്ന മൂന്നാം ട്വന്റി 20യില്‍ ഏഴ് വിക്കറ്റിന് വിജയച്ചാണ് ഇന്ത്യ പരമ്ബര സ്വന്തമാക്കിയത്. നിര്‍ണായക മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് പടുകൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയെങ്കിലും ഹിറ്റ്മാൻ ഓപ്പണര്‍ രോഹിത് ശര്‍മയുടെ സെഞ്ചുറിയാണ് ഇന്ത്യയുടെ ജയത്തിനു കരുത്തായത്. 56 പന്തില്‍ 11 ഫോറും അഞ്ച് പടുകൂറ്റന്‍ സിക്‌സറുകളും സഹിതം 100 റണ്‍സുമായി രോഹിത് പുറത്താകാതെ നില്‍ക്കുകയായിരുന്നു.
ഹാര്‍ദിക് പാണ്ഡ്യ (14 പന്തില്‍ രണ്ട് സിക്‌സറും നാല് ഫോറുമടക്കം പുറത്താകാതെ 33), നായകന്‍ വിരാട് കോഹ്ലി (29 പന്തില്‍ രണ്ട് സിക്‌സറും രണ്ട് ഫോറുമടക്കം 43) എന്നിവരും ജയത്തില്‍ നിര്‍ണായകമായി.
https://www.facebook.com/Malayalivartha