മഹേന്ദ്ര സിംഗ് ധോണി ഏകദിന, ട്വന്റി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു; ധോണിയുടെ രാജി നാടകീയമായി; രാജി ബിസിസിഐ അംഗീകരിച്ചു
മഹേന്ദ്ര സിംഗ് ധോണി ഏകദിന, ട്വന്റി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി20 ടീമിനെ വ്യാഴാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് ധോണി നാടകീയമായി രാജി പ്രഖ്യാപിച്ചിരിക്കുന്നത്. നായക സ്ഥാനം ഒഴിയുകയാണെന്ന് ധോണി ബിസിസിഐയെ കത്തിലൂടെ അറിയിച്ചിരുന്നു. ഇത് ബിസിസിഐ അംഗീകരിക്കുകയായിരുന്നു.
ടെസ്റ്റ് ക്രിക്കറ്റില്‍നിന്നും വിരമിച്ച ശേഷം ധോണി ഏദിന, ട്വന്റി20 ഫോര്‍മാറ്റുകളില്‍ നായകനായി തുടരുകയായിരുന്നു. പുതിയ ക്യാപ്റ്റനു കീഴില്‍ ടീമില്‍ തുടരുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിന് നല്കിയ സേവനത്തിന് ധോണിയോട് നന്ദി രേഖപ്പെടുത്തുന്നു. ബി.സി.സി. ഐ. ചീഫ് എക്സിക്യുട്ടീവ് രാഹുല്‍ ജോഹ്രി പറഞ്ഞു.
ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ടീം ഇന്ത്യ പുതിയ ഉയരങ്ങളിലെത്തിയെന്നും ധോണിയുടെ നേട്ടങ്ങള്‍ ക്രിക്കറ്റ് ചരിത്രത്തില്‍ എക്കാലത്തും ഓര്‍മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha