പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം യൂനസ് ഖാന് ചരിത്രനേട്ടം; പതിനൊന്ന് വ്യത്യസ്ത രാജ്യങ്ങളില്‍ സെഞ്ച്വറി അടിക്കുന്ന ആദ്യതാരം
ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്താന്റെ യൂനിസ് ഖാന് സെഞ്ച്വറി (136*). കരിയറിലെ മുപ്പത്തിനാലാം ടെസ്റ്റ് സെഞ്ച്വറിയാണ് ഖാന്‍ ഇന്ന് കുറിച്ചത്. ഒപ്പം ഒരു ചരിത്രനേട്ടവും ഈ പാക് താരം സ്വന്തമാക്കി. 11 വ്യത്യസ്ത രാജ്യങ്ങളില്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന സവിശേഷ ബഹുമതിയാണ് യുനിസ് ഖാന്‍ സ്വന്തമാക്കിയത്.
ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ് ടെസ്റ്റ് കളിക്കുന്ന 10 രാജ്യങ്ങളിലും സെഞ്ച്വറി നേടിയിട്ടുണ്ട്. എന്നാല്‍ പാകിസ്താന് ഈ ടെസ്റ്റ് രാജ്യങ്ങള്‍ക്ക് പുറമെ അവരുടെ ഇപ്പോഴത്തെ ഹോം മത്സരവേദിയായ യുഎഇയിലും മത്സരങ്ങള്‍ ഉണ്ട്.
അവിടെയും ഖാന്‍ സെഞ്ച്വറി നേടിയിട്ടുമുണ്ട്. അതാണ് സിവേശഷമായ നേട്ടത്തിന് ഉടമയാക്കിയത്. മുപ്പത്തിനാലാം സെഞ്ച്വറി കണ്ടെത്തിയ 39-കാരനായ ഖാന്‍ മറ്റൊരു നേട്ടവും ഇന്ന് കുറിച്ചു. 90-കളില്‍ പുറത്താകാതെ നേടുന്ന തുടര്‍ച്ചയായ മുപ്പത്തിരണ്ടാം സെഞ്ച്വറിയായിരുന്നു ഇന്നത്തേത്. ഇതും ഒരു റെക്കോര്‍ഡാണ്. കൂടാതെ അവസാനം നേടിയ 15 അര്‍ദ്ധ സെഞ്ച്വറികളില്‍ 11 ഉം സെഞ്ച്വറിയാക്കി മാറ്റാനും ഖാന് കഴിഞ്ഞു.
യൂനിസിന്റെ സെഞ്ച്വറി നേട്ടത്തിനിടയിലും മത്സരത്തില്‍ പാകിസ്താന്‍ ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. മൂന്നാം ദിനംകളി അവസാനിക്കുമ്‌ബോള്‍ പാകിസ്താന്‍ എട്ട് വിക്കറ്റിന് 271 എന്ന നിലയില്‍ ഫോളോ ഓണ്‍ ഭീഷണിയിലാണ്.
ഫോളോ ഓണ്‍ ഓഴിവാക്കാന്‍ രണ്ട് വിക്കറ്റ് ശേഷിക്കെ സന്ദര്‍ശകര്‍ക്ക് ഇനിയും 67 റണ്‍സ് വേണം. ഓസീസ് നേരത്തെ തങ്ങളുടെ ഒന്നാം ഇന്നിംഗ്‌സ് എട്ടിന് 538 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു.
https://www.facebook.com/Malayalivartha