മൂന്നാം ട്വന്റി-ട്വന്റിക്കിടെ പന്തുകൊണ്ട് ആറു വയസ്സുകാരന് പരിക്ക്
ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് അവസാന ട്വന്റി-ട്വന്റിക്കിടെ ഇന്ത്യന്‍ ബാറ്റ്സ്മാന് സുരേഷ് റെയ്ന സിക്സ് അടിച്ച പന്തുവന്നു പതിച്ച് ആറു വയസ്സുകാരന് പരിക്ക്. സതീഷെന്ന് പേരുള്ള ആറു വയസ്സുകാരനാണ് ഗാലറിയിലിരുന്ന് കളി കാണുന്നതിനിടയില്‍ പരിക്കേറ്റത്.
റെയ്ന സിക്സ് അടിച്ച പന്ത് സതീഷിന്റെ ഇടതു തുടയില്‍ ചെന്ന് വീഴുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ സ്റ്റേഡിയത്തിലുള്ള മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി. നിസാര പരിക്കേറ്റ സതീഷിന് പ്രഥമശുശ്രൂഷ നല്കി വിട്ടയച്ചുവെന്ന് ഡോ.മാത്യു ചാണ്ടി വ്യക്തമാക്കി. ചികിത്സക്ക് ശേഷം സുഖപ്പെട്ട സതീഷ് കളി തുടര്‍്ന്ന് കാണണമെന്ന് ആവശ്യപ്പെട്ടതായും അവനെ തിരിച്ച് ഗാലറിയില്‍ ്തന്നെ എത്തിച്ചതായും മാത്യു അറിയിച്ചു.
2012 ഐ.പി.എല്ലില്‍ റോയല്‍ ്ചലഞ്ചേഴ്സ് ബാംഗ്ലൂരും പുണെ വാരിയേഴ്സും തമ്മിലുള്ള മത്സരത്തിനിടെ പത്തു വയസ്സുകാരിക്ക് മുഖത്ത് പന്ത് കൊണ്ട് പരിക്കേറ്റിരുന്നു.
https://www.facebook.com/Malayalivartha