ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ്; ഓസീസിന് മികച്ച തുടക്കം
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റില്‍ സന്ദര്‍ശകര്‍ക്ക് ഭേദപ്പെട്ട തുടക്കം. ടോസ് നേടിയ ഓസ്ട്രേലിയന്‍ ടീം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ അവര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് എന്ന നിലയിലാണ്. 38 റണ്‍സ് എടുത്ത ഡേവിഡ് വാര്‍ണറുടെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ഷോണ്‍ മാര്‍ഷുമാണ് ഇപ്പോള്‍ ക്രീസില്‍.
36 റണ്‍സെടുത്ത ഓപ്പണര്‍ മാറ്റ് റെന്‍ഷോ പരിക്ക് കാരണം റിട്ടയേര്‍ഡ് ഹര്‍ട്ട് ചെയ്തു. ഉമേഷ് യാദവാണ് ഓസ്ട്രേലിയയുടെ ഏക വിക്കറ്റ് സ്വന്തമാക്കിയത്.
https://www.facebook.com/Malayalivartha