പാക്കിസ്ഥാന് സൂപ്പര്‍ ലീഗ് ട്വന്റി20 കിരീടം പെഷവാര്‍ സലാമിക്ക്
പാക്കിസ്ഥാന് സൂപ്പര്‍ ലീഗ് ട്വന്റി20 കിരീടം പെഷവാര്‍ സലാമിക്ക്. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ക്വറ്റ ഗ്ലാഡിയേഴ്സിനെ 58 റണ്‍സിന് തോല്‍പ്പിച്ചാണ് പെഷവാര്‍ ചാന്പ്യന്മാരായത്. ഡാരന്‍ സമിയാണ് കളിയിലെ കേമന്‍. സമി 11 പന്തില്‍ 28 റണ്‍സെടുത്തു ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പെഷവാര്‍ 20 ഓവറില്‍ ആറിന് 148 റണ്‍സെടുത്തു. പെഷവാറിന് വേണ്ടി കമ്രാന്‍ അക്മല്‍(40),സമി(28), മര്‍ലോണ്‍ സാമുവേല്സ്(19)റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ക്വറ്റ 16.3 ഓവറില്‍ 90 റണ്‍സില്‍ ഓള്‍ഔട്ടായി. മൂന്നു വിക്കറ്റു വീഴ്ത്തിയ മുഹമ്മദ് അഷ്ഗറും രണ്ടു വിക്കറ്റ് വീതം നേടിയ ഹസന് അലിയും വഹാബ് റിയാസുമാണ് ക്വറ്റയെ തകര്‍ത്തത്. സീന്‍ ഇര്വിന്(24) ആണ് ക്വറ്റയുടെ ടോപ് സ്കോറര്‍.
https://www.facebook.com/Malayalivartha