ധോണി പുതിയ റോളില്‍: ധോണി എണ്ണ കമ്പനിയുടെ സിഇഓ ആയി ജോലി ഏറ്റെടുത്തു
ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി പ്രമുഖ എണ്ണ കമ്പനിയുടെ സിഇഓ ആയി ചുമതലയേറ്റെടുത്തു. ചുമതലയേറ്റെടുത്തത് ഒരു ദിവസത്തേക്കാണെന്ന് മാത്രം. ഗള്‍ഫ് ഓയില്‍ ഇന്‍ഡ്യ എന്ന എണ്ണ കമ്പനിയുടെ സിഇഓ ആയാണ് ധോണി ഒരു ദിവസത്തേക്ക് ചുമതലയേറ്റെടുത്തത്. 2011 മുസല്‍ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറാണ് ധോണി.
തന്റെ സ്ഥിരം വേഷമായ ക്രിക്കറ്റ് ജേഴ്‌സി മാറ്റി വെച്ച് നീല സ്യൂട്ടും വെള്ള ഷര്‍ട്ടും ടൈയുമൊക്ക കെട്ടി ശരിക്കും സിഇഓ ആയി തന്നെയാണ് ഓഫീസിലെത്തിയത്. ജീവനക്കാരറിയാതെ വളരെ രഹസ്യമായാണ് ധോണി ഓഫീസിലെത്തിയത്. ജീവനക്കാരെ അത്ഭുതപ്പെടുത്തിയാണ് ധോണി ഓഫീസിലെ ജീവനക്കാരുടെ മുന്നിലെത്തിയത്. യോഗങ്ങളില്‍ പങ്കെടുക്കുകയും പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിലും ധോണി പങ്കാളിയായി.
കുറെ ദിവസങ്ങള്‍ക്ക് മുമ്പു തന്നെ താരവും കമ്പനിയും ഈ ദിവസം തീരുമാനിച്ചിരുന്നുവെന്ന് ധോണിയുടെ അടുത്ത സുഹൃത്തും പരസ്യ വിഭാഗങ്ങളുടെ ചുമതലക്കാരനുമായ അരുണ്‍ പാണ്ട്യന്‍ പറഞ്ഞു.
റൈസിംഗ് പൂനൈ ജയന്റ്‌സിന് വേണ്ടിയാണ് ധോണി ഇത്തവണ ഐപിഎല്ലില്‍ ഇറങ്ങുന്നത്. മുംബൈ ഇന്‍ഡ്യന്‍സുമായി ഏപ്രില്‍ ആറിനാണ് ആദ്യ മത്സരം.
https://www.facebook.com/Malayalivartha