വനിതാ ലോകകപ്പ് ക്രിക്കറ്റിന് തുടക്കം; ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും
ഐസിസിയുടെ വനിതാ ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് കൊടിയേറും. ഇംഗ്ലണ്ടും വെയില്‍സും സംയുക്തമായാണ് ഇത്തവണത്തെ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടും. കന്നി കിരീടം തേടിയാണ് ഇന്ത്യന്‍ വനിതകള്‍ ഇത്തവണ ഇറങ്ങുന്നത്.
ശനിയാഴ്ച വൈകിട്ട് മൂന്ന് മണിമുതല്‍ ഡര്‍ബി സ്റ്റേഡിയത്തിലാണ് മത്സരം ആരംഭിക്കുന്നത്. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ ശ്രീലങ്കയും ന്യൂസിലന്ും ഏറ്റുമുട്ടും. ഡര്‍ബിക്ക് പുറമെ ലണ്ടന്‍, ബ്രിസ്റ്റോള്‍, ലെസ്റ്റര്‍, ടോണ്ടന് എന്നിവയാണ് മറ്റ് വേദികള്‍. 2013 ല്‍ ഇന്ത്യ ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ചായിരുന്നു ഓസീസ് വനിതകള്‍ കിരീടം നേടിയത്.
ഓസ്ട്രേലിയ, ഇംഗ്ലണ്, ഇന്ത്യ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, പാകിസ്താന്, ശ്രീലങ്ക, വിന്‍ഡീസ് എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഓരോ ടീമും മറ്റ് ഏഴുടീമുകളുമായും ഏറ്റുമുട്ടും. ഏറ്റവും കൂടുതല്‍ പോയിന്റെ നേടുന്ന നാലുടീമുകള്‍ സെമിയിലേക്ക് മുന്നേറും. ഓസ്ട്രേലിയയാണ് നിലവിലെ ചാമ്പ്യന്മാര്.
https://www.facebook.com/Malayalivartha