ഏഷ്യന്‍ മീറ്റ്: മന്‍പ്രീതിന് ഷോട്ട്പുട്ടില്‍ സ്വര്‍ണം; ലോങ്ജംപില്‍
ഏഷ്യന്‍ അത്!ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ ആദ്യദിനത്തില്‍ തന്നെ സുവര്‍ണ നിറവില്‍ ഇന്ത്യ. വനിതാ വിഭാഗം ഷോട്ട്പുട്ടില്‍ മന്‍പ്രീത് കൗറാണ് ഇന്ത്യയ്ക്ക് മീറ്റിലെ ആദ്യ സ്വര്‍ണം സമ്മാനിച്ചത്. വനിതാ വിഭാഗം ലോങ്ജംപില്‍ വെള്ളിയും വെങ്കലവും സ്വന്തമാക്കിയ വി.നീന, നയന ജയിംസ് എന്നിവര്‍ മലയാളികളുടെ അഭിമാനം കാത്തപ്പോള്‍, പുരുഷവിഭാഗം ഡിസ്കസ് ത്രോയില്‍ മെ!ഡല് പ്രതീക്ഷയായിരുന്ന വികാസ് ഗൗഡ വെങ്കലം നേടി.
ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം സമ്മാനിച്ച മന്‍പ്രീത് കൗര്‍, അടുത്ത മാസത്തെ ലണ്ടന്‍ ലോക അത്!ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ മല്‍സരിക്കാനും യോഗ്യത നേടി. മീറ്റില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍ സമ്മാനിച്ചതാണ് വികാസ് ഗൗഡ വെങ്കലം സ്വന്തമാക്കിയത്. 60.81 മീറ്റര്‍ എറിഞ്ഞാണു വികാസിന്റെ വെങ്കല മെഡല്‍ പ്രകടനം. ഈ ഇനത്തില്‍ ഇറാന്റെ എഹ്സാന്‍ ഹദാദി സ്വര്‍ണം (64.54 മീ) നേടി. 66.28 മീറ്ററിന്റെ ദേശീയ റെക്കോര്‍ഡ് സ്വന്തം പേരിലുള്ള താരത്തിന്റെ ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനം 61.61 മീറ്ററായിരുന്നു.
https://www.facebook.com/Malayalivartha