പേസ് ആക്രമണവും കോഹ്ലിയുടെ വെടിക്കെട്ടും; അഞ്ചാം മത്സരം ജയിച്ച ഇന്ത്യയ്ക്ക് വെസ്റ്റിന്‍ഡീസില്‍ പരമ്പരജയം
ആദ്യം ബൗളര്‍മാരുടെ തകര്‍പ്പന്‍ ആക്രമണം പിന്നാലെ ഇന്ത്യന്‍ നായകന്റെ വെടിക്കെട്ടും. വെസ്റ്റിന്‍ഡീസില്‍ പര്യടനം നടത്തുന്ന ഇന്ത്യയ്ക്ക് അഞ്ചാം മത്സരത്തില്‍ തകര്‍പ്പന്‍ ജയം നേടാനായതോടെ പരമ്പര 31 ന് സ്വന്തമാക്കാനായി. ശതകം കുറിച്ച് മത്സരത്തില്‍ സെഞ്ച്വറി നേടാനായത് നായകന് വിരാട് കോഹ്ലിയുടെ കിരീടത്തിലെ പുതിയ പൊന്‍ തൂവലായി മാറി. പേസര്‍മാര്‍ വിക്കറ്റ് എടുത്തും സ്പിന്നര്‍മാര്‍ റണ്‍സ് വിട്ടുകൊടുക്കാതെയും വെസ്റ്റിന്‍ഡീസിനെ തടഞ്ഞപ്പോള്‍ എട്ടു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.
ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് എടുത്തപ്പോള്‍ ഇന്ത്യ 79 പന്തുകള്‍ ബാക്കി നില്‍ക്കേ 8 വിക്കറ്റിന് ജയം പിടിച്ചെടുത്തു. ഇന്ത്യന്‍ ബൗളര്‍മാരായ മൊഹമ്മദ് ഷമിയും ഉമേഷ് യാദവും പേസ് ആക്രമണം ശക്തിപ്പെടുത്തിയതോടെ വിന്‍ഡീസ് തകര്‍ന്നു പോകുകയായിരുന്നു. പിന്നാലെ ബാറ്റിംഗിനായി എത്തിയ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി സെഞ്ച്വറിയും ദിനേഷ് കാര്‍ത്തിക് അര്‍ദ്ധശതകവും നേടിയപ്പോള്‍ വിജയം ഇന്ത്യയുടെ വഴിയിലായി.
ഓപ്പണര്‍മാരായ രഹാനേ 39 നും ശിഖര്ധവാന് നാലിനും പുറത്തായതിന് പിന്നാലെ ആയിരുന്നു കോഹ്ലികാര്ത്തിക് കൂട്ടുകെട്ട്. 115 പന്തുകള്‍ നേരിട്ട കോഹ്ലി 12 ബൗണ്ടറികളും രണ്ടു സിക്സറുമായി പുറത്താകാതെ 111 റണ്‍സ് നേടി. ദിനേശ് കാര്‍ത്തിക് 52 പന്തില്‍ അഞ്ച് ബൗണ്ടറികളുടെ സഹായത്തോടെയാണ് 50 റണ്‍സ് നേടിയത്. ഇരുവരും ചേര്‍ന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ടും സെഞ്ച്വറി കടന്നു.
https://www.facebook.com/Malayalivartha