ധോണി നന്നായി കളിക്കുന്നില്ലെങ്കില്‍ നമുക്ക് വേറെ ബദല്‍ കണ്ടെത്തേണ്ടി വരും; സെലക്ടേര്‍സ് ചെയര്മാന് എംകെ പ്രസാദ്
നന്നായി കളിച്ചില്ലെങ്കില്‍ കളി മാറും. ശ്രീലങ്കക്കെതിരെ നടക്കുന്ന ഏകദിന മത്സരങ്ങളിലേക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ തെരഞ്ഞെടുത്തപ്പോള്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ഇടം കണ്ടെത്തിയപ്പോള്‍ യുവരാജ് സിംഗിന് ഇടം കണ്ടെത്താനായില്ല. ധോണിക്കും യുവരാജിനും ഇപ്പോള്‍ 35 വയസ് പൂര്ത്തിയായിു കഴിഞ്ഞു. 2019 ലോകകപ്പ് അടിസ്ഥാനമാക്കിയാണ് ഇപ്പോഴത്തെ ടീം സെലക്ഷന് നടക്കുന്നത്.
മഹേന്ദ്ര സിംഗ് ധോണിയുടെ പ്രകടനത്തെ കുറിച്ച് സെലക്ടേര്‍സ് ചെയര്മാന് എംകെ പ്രസാദ് പ്രതികരിച്ചു. പ്രമുഖ ടെന്നീസ് കളിക്കാരന് 30 വയസ്സിനു ശേഷമാണ് തന്റെ മികച്ച പ്രകടനം നടത്തിയത്. 36 വയസ്സിനു ശേഷമാണ് ആന്ദ്രേ അഗാസി ഒട്ടേറെ ഗ്രാന്ഡ്സ്ലാമുകള് നേടിയത്. നമ്മള് ഇന്ത്യന്‍ ടീം നന്നായി കളിക്കണമെന്നാണ് കരുതുന്നത്. ധോണി നന്നായി കളിക്കുന്നു. ഇല്ലെങ്കില്‍? ധോണി നന്നായി കളിക്കുന്നില്ലെങ്കില്‍ നമുക്ക് വേറെ ബദല്‍ കണ്ടെത്തേണ്ടി വരും എന്നാണ് എംകെ പ്രസാദിന്റെ പ്രതികരണം.
ധോണി 2019ലെ ലോകപ്പില്‍ കളിക്കുമോ എന്ന ചോദ്യത്തിന് എംകെ പ്രസാദിന്റെ മറുപടി ഇങ്ങനെ ആയിരുന്നു. നമുക്ക് നോക്കാം, നമുക്ക് നോക്കാം. ഇപ്പോള്‍ ഒന്നും ഉറപ്പിച്ചിട്ടില്ല എന്നാണ്.
https://www.facebook.com/Malayalivartha