റെയ്ന സഞ്ചരിച്ച റേഞ്ച് റോവറിന്റെ ടയർ പൊട്ടിത്തെറിച്ചു .
ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന വാഹനാപകടത്തിൽനിന്നും രക്ഷപെട്ടു. റെയ്ന സഞ്ചരിച്ച റേഞ്ച് റോവറിന്റെ ടയർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ദുലീപ് ട്രോഫി ടൂർണമെന്റിൽ ഇന്ത്യ ബ്ലൂവിന്റെ നായകനായ റെയ്ന മത്സരങ്ങൾക്കായി ഗാസിയാബാദിൽനിന്ന് കാൺപൂരിലേക്ക് വരികയായിരുന്നു.
ഇറ്റാവയിലെ ഫ്രണ്ടസ് കോളനിയിൽ ചൊവ്വാഴ്ച പുലർച്ചെ രണ്ടിനായിരുന്നു സംഭവം. അമിതവേഗതയിലായിരുന്ന റേഞ്ച് റോവറിന്റെ പിന്നിലെ ചക്രമാണ് പൊട്ടിത്തെറിച്ചത്. എന്നാൽ പരിക്കേൽക്കാതെ താരം രക്ഷപെട്ടു. എസ്യുവിയിൽ മാറിയിടാൻ ടയർ ഇല്ലാതിരുന്നതിനാൽ താരം ഇവിടെ കുടുങ്ങി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നെത്തിയ പോലീസ് മറ്റൊരു വാഹനം ഏർപ്പെടുത്തി നൽകിയതോടെയാണ് താരം യാത്ര തുടർന്നത്.
https://www.facebook.com/Malayalivartha