ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ട പാക് ഓപ്പണര്‍ക്ക് അഞ്ചുവര്‍ഷം വിലക്ക്
ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ട പാക്കിസ്ഥാന് ക്രിക്കറ്റ് താരത്തിനു വിലക്ക്. ഓപ്പണര്‍ ഖാലിദ് ലത്തീഫിനാണു വിലക്കു ലഭിച്ചിരിക്കുന്നത്. അഞ്ചു വര്‍ഷത്തേക്കാണു വിലക്ക്. പാകിസ്ഥാന് സൂപ്പര്‍ ലീഗില്‍ ലത്തീഫ് ഒത്തുകളി നടത്തിയതായി തെളിഞ്ഞതിനെത്തുടര്‍ന്നാണ് നടപടി.
പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ്(പിസിബി) ഏര്‍പ്പെടുത്തിയ വിലക്ക് ലാഹോര്‍ ഹൈക്കോടതി ശരിവച്ചു. കൂടാതെ 10 ലക്ഷം രൂപ പിഴയും താരത്തിനു വിധിച്ചിട്ടുണ്ട്. എല്ലാത്തരം ക്രിക്കറ്റ് മത്സരങ്ങളിലും ബാറ്റ്സ്മാനായ ലത്തീഫിന് വിലക്കുണ്ട്.
പാകിസ്ഥാന് സൂപ്പര്‍ ലീഗില്‍ ഇസ്ലാമാബാദ് യുണൈറ്റഡിന്റെ താരമായ ലത്തീഫ് പാകിസ്ഥാന് ദേശീയ ടീമിനുവേണ്ടി അഞ്ച് ഏകദിനങ്ങളിലും 13 20 ട്വന്റി മല്‍സരങ്ങളും കളിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha