പോരാടാൻ ഉറച്ച് ശ്രീശാന്ത്;ഇന്ത്യയിൽ വിലക്കിയാൽ മറ്റ് രാജ്യത്തിന് വേണ്ടി കളിക്കും
തനിക്കെതിരെയുള്ള ആജീവനാന്ത വിലക്കിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് ശ്രീശാന്തിന്റെ തീരുമാനം. ഇന്ത്യയിൽ കളിക്കാൻ വിലക്കിയാൽ മറ്റ് അന്താരാഷ്ട്ര ടീമുകൾക്കു വേണ്ടി കളിക്കാൻ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുറ്റം ചെയ്തെന്ന് യാതൊരു തെളിവുമില്ലാത്ത തന്നെ കളിക്കളത്തിന് പുറത്തു നിർത്തുകയും കുറ്റക്കാരെന്ന് വ്യക്തമായ തെളിവുകളുള്ള ടീമുകളെ ലളിതമായ ശിക്ഷ നൽകി കളിക്കാൻ അനുവദിക്കുകയും ചെയ്യുന്നത് ഇരട്ട നീതിയാണെന്നും ശ്രീശാന്ത് ആരോപിച്ചു. ഇതിൽ നിന്നും തനിക്കെതിരെ ബി.സി.സി.ഐ ഗൂഢാലോചന നടത്തിയെന്നു തന്നെയാണ് വ്യക്തമാകുന്നത്. മലയാളിയായ തന്നെ പിന്തുണക്കാൻ ശക്തരായ ആരുമില്ലെങ്കിലും ക്രിക്കറ്റ് പ്രേമികളും മലയാളി സമൂഹവും തനിക്കൊപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha