പ്രതികൂല കാലാവസ്ഥയായിരുന്നിട്ടും ക്ഷമയോടെ കാത്തിരുന്ന കാണികളുടെ പിന്തുണ വിലമതിക്കാനാവാത്തത്; വിരാട് കോഹ്‌ലി
തിരുവനന്തപുരത്തെ ആദ്യ ട്വന്റി20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ തകര്‍പ്പന്‍ വിജയം നേടിയശേഷം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിനെക്കുറിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് മികച്ച അഭിപ്രായം. മികച്ച സ്റ്റേഡിയമാണ് കാര്യവട്ടത്തേതെന്നു പറഞ്ഞ കോഹ്‌ലിക്ക് പിച്ചിനെയും ഔട്ടഫീൽഡിനെയും കുറിച്ചെല്ലാം മികച്ച അഭിപ്രായം.
കാണികളുടെ പിന്തുണയ്ക്കും ഇന്ത്യൻ നായകൻ നന്ദി പറഞ്ഞു. പ്രതികൂല കാലാവസ്ഥയായിരുന്നിട്ടും ക്ഷമയോടെ കാത്തിരുന്ന കാണികളുടെ പിന്തുണ വിലമതിക്കാനാവത്തതാണെന്ന് കോഹ്‌ലി പറഞ്ഞു. മഴമൂലം എട്ട് ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആറു റൺസിനാണ് ഇന്ത്യ ജയിച്ചത്. ഇന്ത്യ ഉയർത്തിയ 68 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവികൾക്ക് 61 റൺസെടുക്കാനെ സാധിച്ചുള്ളു.
https://www.facebook.com/Malayalivartha