രോഹിത് ശര്‍മ്മയുടെ പുതിയ ഫ്‌ളാറ്റിന്റെ വിശേഷങ്ങള്‍
ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയുടെ പുതിയ ഫ്‌ളാറ്റാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. മുംബൈയിലെ വര്‍ലിയില്‍ കടല്‍ത്തീരത്തെ അഭിമുഖീകരിച്ചു നില്‍ക്കുന്ന അഹൂജ ടവേഴ്‌സിലാണ് രോഹിത് ശര്‍മ്മയുടെ പുതിയ ഫ്‌ളാറ്റ്. 2017 മേയില്‍ 30 കോടി രൂപയ്ക്കാണ് താരം ഈ ആഡംബര ഫ്‌ളാറ്റ് സ്വന്തമാക്കിയത്. 29 ആം നിലയിലുള്ള ഫ്‌ളാറ്റിലെ ബാല്‍ക്കണിയില്‍ നിന്നാല്‍ ബാന്ദ്ര വര്‍ലി കടല്‍പ്പാലത്തിന്റെയും ബീച്ചിന്റെയുമൊക്കെ മനോഹരകാഴ്ചകള്‍ ആസ്വദിക്കാം.
നാലു കിടപ്പുമുറികള്‍, മിനി തിയറ്റര്‍, ജിം, സ്വകാര്യ സ്വിമ്മിങ് പൂള്‍, സ്‌കൈ കഫെ തുടങ്ങിയവയെല്ലാം ഫ്‌ലാറ്റില്‍ ഒരുക്കിയിട്ടുണ്ട്. സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാല്‍മര്‍ ടാര്‍ണര്‍ ആര്‍ക്കിടെക് കമ്പനിയാണ് ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
വളര്‍ത്തു നായ്കളോട് പ്രത്യേക സ്‌നേഹമാണ് രോഹിത്തിനുള്ളത്. ഫ്‌ളാറ്റിനുള്ളില്‍ രണ്ടു മുന്തിയ ഇനം നായ്ക്കള്‍ സര്‍വസ്വാതന്ത്ര്യത്തോടെ വിഹരിക്കുന്നു. രോഹിതിന്റെ കിടപ്പുമുറി റെഡ് തീമിലാണ്. പരുക്ക് മൂലം ചികിത്സയിലായപ്പോള്‍ ഒരു മുറിയില്‍ ചെറിയൊരു സ്പായും താരം ഒരുക്കി.
അതുവരെ ബാച്ചിലര്‍ ഫ്‌ളാറ്റ് പോലെ അലസമായി കൊണ്ടുനടന്ന ഫ്‌ളാറ്റിലെ അകത്തളങ്ങള്‍ക്ക് ഒരടുക്കും ചിട്ടയും കൈവന്നത് സുഹൃത്തും മാനേജരുമായിരുന്ന റിതിക സജ്‌ദേയെ ജീവിത പങ്കാളിയാക്കിയതിനു ശേഷമാണ്.
https://www.facebook.com/Malayalivartha